യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു
വാഷിങ്ടൺ: ഇറാഖ് യുദ്ധത്തിന്റെ കാരണക്കാരനായ യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. ന്യൂമോണിയയും ഹൃദയാഘാതവും മൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. 2001 മുതൽ 2009 വരെ ജോർജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് ഉപപ്രസിഡന്റായിരുന്നു ചെനി. 2003 ലെ ഇറാഖ് അധിനിവേശത്തിന് പിന്നിലെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു അദ്ദേഹം. കൂട്ടനശീകരണ ആയുധങ്ങളുടെ പേരിലാണ് അധിനിവേശം നടത്തിയതെങ്കിലും പിന്നീട് അത് തെറ്റായ വിവരമാണെന്നു തെളിഞ്ഞു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാൽ നിരവധി തവണ ചികിത്സയ്‌ക്കു വിധേയനായ ചെനി, 2012ൽ […]
Read more