ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്
വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിന് 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക മുന്നോട്ട് വന്നു. യു.എസ്. പ്രസിഡന്റ് ഡോണൽഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹു കരാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. കരാറിന്റെ പ്രധാന നിർദേശങ്ങൾ പ്രകാരം 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടയക്കണം, അതേസമയം ഹമാസ് ബന്ധികളെ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും. […]
Read more

