ഗാസ: ഗാസയിലെ വെടിനിർത്തൽ സാധ്യത ഇപ്പോഴും ദൂരെ എന്ന് ഹമാസ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 21-ഇന വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് അവർ അറിയില്ലെന്നും വ്യക്തമാക്കി.
ഗാസയിലെ ഇടക്കാല ഭരണസംഘത്തെ നയിക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എത്തുന്നത് ഹമാസ് അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. ടോണി ബ്ലെയർ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തതിനാൽ വിചാരണ നേരിടേണ്ട വ്യക്തിയാണെന്നും, പലസ്തീനിയൻ ജനതയ്ക്ക യാതൊരു ഗുണപ്രവൃത്തി നടത്തിയിട്ടില്ലെന്നും ആണ് ഹമാസ് വ്യക്തമാക്കുന്നത്.
ഗാസയിലെ ആഭ്യന്തര ഭരണം പലസ്തീനിയൻ ജനത തന്നെ നിർണ്ണയിക്കേണ്ടതാണ്. അതേസമയം, അമേരിക്കയുടെ വെടിനിർത്തൽ നിർദേശങ്ങളുടെ വിജയസാധ്യത ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.




