Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും വരവേറ്റ് ലോകം; ഇനി 45 ദിവസത്തെ റീഹാബിലിറ്റേഷന്‍

സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും വരവേറ്റ് ലോകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡന്‍ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്താണ് സുനിതയും വില്‍മോറും പുറത്തിറങ്ങിയത്. ഇവരെ സ്‌ട്രെച്ചറില്‍ വൈദ്യപരിശോധനയ്ക്ക് മാറ്റി. സുനിതയെയും വില്‍മോറിനെയും കൂടാതെ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും പേടകത്തിലുണ്ടായിരുന്നു. യാത്രക്കാരില്‍ ആദ്യം പുറത്തെത്തിയത് നിക്ക് […]
Read more

ഐഎസ്‌ഐഎസ് നേതാവ് അബു ഖദീജ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: തീവ്രവാദ ഗ്രൂപ്പായ ഐഎസ്ഐഎസിന്റെ നേതാവ് അബ്ദുള്ള മകി മുസ്ലേ അല്‍-റിഫായി കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും നേതാവാണ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുളള മകി മുസ്‌ലേ അല്‍-റിഫായി. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് വിവരം അറിയിച്ചത്. ഐഎസ്ഐഎസിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആഗാള നേതാവ് പദവിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടയാളാണ് അബു ഖദീജ. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെയാണ് ഇറാഖി സുരക്ഷാ സേന ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് വിവരം. ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച […]
Read more

കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

ഒട്ടാവ: കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. ഇന്ത്യൻ വംശജരായ കമൽ ഖേരയും അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ടെന്നാണ് വിവരം. ഈ ആഴ്ച‌ ആദ്യമാണ് കാർണിയെ ലിബറൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുത്തത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമാണ് അദ്ദേഹം. യുഎസുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാർണി അധികാരമേൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മറികടക്കുകയെന്നതാണ് മുന്നിലുള്ള വെല്ലുവിളി […]
Read more

സുനിത വില്യംസും സംഘവും തിരികെയെത്തുന്നത് വൈകും

സുനിത വില്യംസ് അടങ്ങിയ സംഘത്തിൻ്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടങ്ങി വരവ് വീണ്ടും വൈകും. ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം സാങ്കേതിക തകരാർ മൂലം നടക്കാത്തത് മൂലമാണിത്. മാറ്റിവെച്ച ക്രൂ 10 വിക്ഷേപണം നാളെയാകും നടക്കുക. ഇന്ത്യൻ സമയം രാവിലെ 4.56നാണ് വിക്ഷേപണം നടക്കുന്നത്. ഇവരുടെ മടക്കയാത്ര ഈ മാസം 17നായിരിക്കും.ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം പുറപ്പടേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ […]
Read more

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം ഇന്ന്

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികം ഇന്ന്. 2013-ൽ ഈ വർഷമാണ് അര്‍ജന്റീനക്കാരനായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രി കഴിയുന്ന മാർപാപ്പ ഇവിടെ നിന്ന് വാർഷികം ആചരിക്കും. ഇന്ന് റോമിൽ അവധിയാണ്. മാർച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2013 മാർച്ച് 19 നാണ് ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേൽക്കുന്നത്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു […]
Read more

പാക് ട്രെയിൻ റാഞ്ചൽ; ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു

തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വിമതർ ബന്ദികളാക്കിയ എല്ലാ ട്രെയിൻ യാത്രക്കാരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. ഉപരോധത്തിലും തുടർന്നുള്ള സൈനിക നടപടിയിലും 28 സൈനികർ കൊല്ലപ്പെട്ടു. “ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചു, 30 ലധികം തീവ്രവാദികൾ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു,” ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനിലെ യാത്രക്കാരായ 27 ഓഫ് ഡ്യൂട്ടി സൈനികർ ഉൾപ്പെടെ 28 സൈനികർ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തില്‍ വെച്ച് റെയില്‍ പാളം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിൻ റാഞ്ചിയത്. […]
Read more

യുക്രെയ്ൻ-റഷ്യ പോരാട്ടത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു

റിയാദ്: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മുപ്പത് ദിവസത്തെ വെടിനിര്‍ത്തിലിന് തയ്യാറെന്ന് യുക്രെയ്ന്‍. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. സൗദി അറേബ്യയില്‍ യുഎസും യുക്രെയ്ന്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന നിര്‍ണായക സമാധാന ചര്‍ച്ചയിലായിരുന്നു തീരുമാനം. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചര്‍ച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. സെലന്‍സ്‌കിയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ട്രംപ് തുടരുന്നതിനിടെയാണ് യുക്രെയ്ന്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് റഷ്യ […]
Read more

സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ

റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഇത്തവണ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അവധിയായതിനാൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കിൽ […]
Read more

പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി; ബലൂച് ലിബറേഷൻ ആർമി

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്.6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. പാകിസ്ഥാൻ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍‌ കൂടുതല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച്‌ പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകള്‍ സ്ഫോടനത്തില്‍ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് […]
Read more

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും

അബുദാബി: യുഎഇയില്‍ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ. ഇന്ന് പുലര്‍ച്ചെ അല്‍ അവീര്‍, അല്‍ ഖൂസ്, ദൈറ, പാം ജുമൈറ എന്നിവിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി. തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യത പ്രവചിച്ചുണ്ട്. ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer