Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം: ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണി അമര സൂര്യയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ആണിത്. പരസ്പര താല്‍പ്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊര്‍ജ്ജിതമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. ഡല്‍ഹി ഐഐടിയും നിതി […]
Read more

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ല, മോദി ഉറപ്പ് നല്‍കിയതായി ട്രംപ്

വാഷിംങ്ടന്‍: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് പറഞ്ഞു. ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ അവകാശ വാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുഎസിലേക്കുള്ള കയറ്റുമതിയില്‍ തീരുവയ്ക്കു ശേഷം […]
Read more

മുഖ്യമന്ത്രി ഗൾഫ് പര്യടനത്തിന് തുടക്കം

ദുബായ്: മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് തുടക്കം. ഇന്നലെ ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി നാളെയാണ് പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്ന് ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സംഗമത്തിലാണ് മുഖ്യമന്ത്രി മുഖ്യാതിഥിയായി എത്തുന്നത്. ബഹ്റൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഒമാനിലേക്കാണ് പോകുന്നത്. ഒമാനിൽ 26 വർഷത്തിന് ശേഷമാണ് കേരള മുഖ്യമന്ത്രിയുടെ സന്ദർശനം. ഒമാനിൽ നടക്കുന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് -കേരള വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി […]
Read more

കുവൈത്ത് എയർപോർട്ട് നവീകരണം; മൂന്നാം റൺവേയും ആധുനിക കൺട്രോൾ ടവറും ഉടൻ പ്രവർത്തനത്തിൽ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇനി പുതിയ തലത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 30-ന് വിമാനത്താവളത്തിലെ മൂന്നാം റൺവേയും അത്യാധുനിക എയർ ട്രാഫിക് കൺട്രോൾ ടവറും ഔദ്യോഗികമായി തുറക്കുമെന്ന് മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥർ അറിയിച്ചു. ഈ രണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വിമാനത്താവളത്തിന്റെ ശേഷിയും പ്രവർത്തന സുരക്ഷയും കാര്യമായി വർദ്ധിപ്പിക്കും. “മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനത്തിൽ ഒരു വലിയ പുരോഗതിയാകും എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് […]
Read more

ലോകത്തിലെ ഏറ്റവും ശക്ത പാസ്പോർട്ടുകളുടെ ആദ്യ പത്തിൽ നിന്ന് പുറത്തായി അമേരിക്ക

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്ത പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക 20 വർഷത്തിനുശേഷം ആദ്യമായി പുറത്തായി. ലണ്ടൻ ആധാരമാക്കി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പാസ്‌പോർട്ട് ഇൻഡക്സിലെ റിപ്പോര്ട്ട് പ്രകാരം, 227 രാജ്യങ്ങളിൽ 180 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധിക്കുന്ന അമേരിക്കൻ പാസ്പോർട്ട് മലേഷ്യയുമായി ചേർന്ന് 12-ാം സ്ഥാനത്ത് എത്തുകയും ചെയ്തു. മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് 193 രാജ്യങ്ങളിലേക്കും വിസ രഹിതമായി പ്രവേശനം […]
Read more

ബി.ആർ. ഷെട്ടിക്ക് തിരിച്ചടി; 381 കോടി രൂപ എസ്ബിഐക്ക് അടയ്‌ക്കാൻ കോടതി ഉത്തരവ്

ദുബായ്: ഇന്ത്യൻ വ്യവസായിയും എൻഎംസി ഹെൽത്ത്‌കെയറിന്റെ സ്ഥാപകനുമായ ബി.ആർ. ഷെട്ടിക്ക് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. വായ്പയ്ക്കായി നൽകിയ വ്യക്തിഗത ഗ്യാരണ്ടിയിൽ ഷെട്ടി കള്ളം പറഞ്ഞുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. 2018 ഡിസംബറിൽ എൻഎംസി ഹെൽത്ത്‌കെയറിന് എസ്ബിഐ നൽകിയ 415 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നോ എന്നതാണ് കേസിന്റെ പ്രധാന […]
Read more

ഇന്ത്യൻ വംശജനായ യു.എസ്. തന്ത്രജ്ഞൻ അറസ്റ്റിൽ

വാഷിംഗ്ടൺ: പ്രമുഖ വിദേശ നയതന്ത്ര വിദഗ്ധനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസിനെ യു.എസ്. ഫെഡറൽ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു. രഹസ്യ സ്വഭാവമുള്ള ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതുമാണ് പ്രധാന കുറ്റാരോപണം. യു.എസ്. അറ്റോർണി ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ ടെല്ലിസിന് പരമാവധി 10 വർഷം തടവും 2,50,000 ഡോളർ പിഴയും ലഭിക്കാം. രഹസ്യരേഖകളുടെ ദുരുപയോഗം രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് യു.എസ്. അറ്റോർണി ലിൻഡ്‌സെ […]
Read more

ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചു

ഗസ്സ: വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിക്കൊണ്ടിരുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മധ്യസ്ഥതയിലൂടെ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനമായി ഈ സംഭവത്തെ വിലയിരുത്തുകയാണ് വിദഗ്ധര്‍. അല്‍ അഹ്ലി അറബ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇസ്രയേലി ആക്രമണത്തില്‍ ഒന്‍പതോളം പേര്‍ മരിച്ചതായി പറയുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവന പ്രകാരം, സൈന്യത്തെതിരെയുള്ള ആക്രമണ ഭീഷണി മൂലം പ്രത്യാക്രമണം നടത്തേണ്ടി വന്നതായാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, വടക്കന്‍ ഗസ്സയിലെ വീട്ടുകളിലേക്ക് മടങ്ങിക്കൊണ്ടിരുന്ന സാധാരണവാസികളാണ് ഇതില്‍ […]
Read more

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് 11-ാം പരീക്ഷണം മറ്റന്നാള്‍

ടെക്സസ്: സ്പേസ് എക്സിന്റെ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പതിനൊന്നാം പരീക്ഷണ വിക്ഷേപണം മറ്റന്നാള്‍ പുലര്‍ച്ചെ നടക്കും. ഒക്ടോബര്‍ 14 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45ന് സ്റ്റാര്‍ഷിപ്പ് പരീക്ഷണം ദക്ഷിണ ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നടക്കുമെന്നാണ് അറിയിപ്പ്. ഓര്‍ബിറ്റല്‍ ലോഞ്ചും പൂര്‍ണമായ വെഹിക്കിള്‍ റിക്കവറിയും അടക്കം സ്പേസ് എക്സിന് നിര്‍ണായകമാണ് 11-ാം സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് ടെസ്റ്റ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്പനി തയ്യാറാക്കുന്ന, മനുഷ്യ ചരിത്രത്തിലെ […]
Read more

ഗാസ സമാധാന പദ്ധതി; നരേന്ദ്രമോദിയെ ക്ഷണിച്ച് ഡോണള്‍ഡ് ട്രംപ്

ഡല്‍ഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയേയും അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഈജിപ്തിലെ ഷാംഅല്‍ഷെയ്കിലാണ് ഉച്ചകോടി നടക്കുക. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഗാസ സമാധാന നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങള്‍ക്കാണ് ക്ഷണം ഉള്ളത്. ഗാസ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix