Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

പോപ്പിൻ്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് പോപ്പിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. എന്നാല്‍ പോപ്പ് ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്‌നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശത്തേയും കിഡ്‌നിയേയും രോഗം ബാധിച്ചതിനാല്‍ പോപ്പിന്റെ നില ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാന്‍ അറിയിച്ചിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ശ്വാസകോശത്തെ ന്യൂമോണിയ ബാധിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ചികിത്സയില്‍ കഴിയവെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍പാപ്പ ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി ലോകം പ്രാര്‍ത്ഥനയോടെ […]
Read more

യുഎഇയില്‍ റസിഡൻസി വിസ പുതുക്കാൻ`സലാമ’

റസിഡൻസി വിസ പുതുക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. `സലാമ’ എന്നാണ് പുതിയ പ്ലാറ്റ്ഫോമിന് നൽകിയിരിക്കുന്ന പേര്. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ചുള്ള സലാമ വഴി താമസക്കാർക്ക് മിനിട്ടുകൾക്കുള്ളിൽ വിസ പുതുക്കാൻ കഴിയും. കൂടാതെ, പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് പുതുക്കിയ വിസ ഡൗൺലോഡ് ചെയ്യാനും കഴിയും. സമയം ലാഭിക്കാനും പേപ്പറിന്റെ ഉപയോ​ഗം കുറക്കാനുമാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. സലാമയിൽ ഒരു ഉപഭോക്താവ് […]
Read more

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ: കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്. എന്നാൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധയുള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ഇരു ശ്വാസകോശത്തിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.അതേസമയം […]
Read more

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് ശ്വാസ തടസം നേരിട്ടതായാണ് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്‍പത്തേക്കാള്‍ അദ്ദേഹം ക്ഷീണിതനാണെന്നും‌ ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുമായി വത്തിക്കാന്‍‌ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്. ഇന്നലെ നടത്തിയ രക്തപരിശോധനയിൽ മാർപാപ്പയ്ക്ക് വിളർച്ചയുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയയും കണ്ടെത്തിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രാവിലെ അസ്ത്മയ്ക്ക് സമാനമായ ശ്വാസകോശ […]
Read more

സൽമാൻ റുഷ്ദിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്: പ്രതിക്ക് ശിക്ഷ ഏപ്രിലിൽ വിധിക്കും

ന്യൂയോര്‍ക്ക്: പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അക്രമി കുറ്റക്കാരാണെന്ന് കോടതി. 27 കാരനായ പ്രതി യുഎസ് ലെബനീസ് പൗരന്‍ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കന്‍ പ്രാദേശിക കോടതി ഏപ്രിലില്‍ വിധിക്കും. മുപ്പത് വര്‍ഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത. 2022 ഓഗസ്റ്റിലായിരുന്നു ന്യൂയോര്‍ക്കിലെ പ്രഭാഷണ വേദിയില്‍ വെച്ച് ഹാദി മതര്‍ കൊലപെടുത്താന്‍ ശ്രമിച്ചത്. 15 തവണയാണ് അക്രമി റുഷ്ദിക്ക് മേല്‍ കത്തി കുത്തിയിറക്കിയത്. ആക്രമണത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ കാഴ്ച […]
Read more

ഇന്ന് സൗദി സ്ഥാപക ദിനം; രാജ്യത്ത് പൊതു അവധി

റിയാദ്: ഇന്ന് സൗദി അറേബ്യ സ്ഥാപക ദിനം. ഹിജ്റ 1139ൽ ദിരിയയിൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യമായി സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് ഫെബ്രുവരി 22ന് സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുന്നത്. സൗദി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 15ലേറെ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 20 മുതല്‍ 23 വരെ നീളുന്ന പരിപാടികൾ രാജ്യത്തിന്‍റെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്നവയാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും […]
Read more

പോപ്പിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

വത്തിക്കാൻ: ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. മാര്‍പാപ്പ അ​​​​​പ​​​​​ക​​​​​ട​​​​​നി​​​​​ല ത​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് മെ​​​​​ഡി​​​​​ക്ക​​​​​ൽ സം​​​​​ഘത്തിന്‍റെ റിപ്പോര്‍ട്ട്. പോപ്പിന്റെ ജീ​​​​​വ​​​​​ന് ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ല്ല, എന്നാൽ അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച​​​​​കൂ​​​​​ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ തു​​​​​ട​​​​​രേ​​​​​ണ്ടി​​​​​വ​​​​​രുമെന്ന് ഡോ. ​​​​​സെ​​​​​ർ​​​​​ജി​​​​​യോ ആ​​​​​ൽ​​​​​ഫി​​​​​യേ​​​​​രി അ​​​​​റി​​​​​യി​​​​​ച്ചു. ത​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളൊ​​​​​ന്നും മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്ക​​​​​രു​​​​​തെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചെന്നും ഡോ​​​​​ക്‌​​​​​ട​​​​​ർ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തുന്നു.ഇ​​ത് ആദ്യ​​മാ​​യാ​​ണ് മാ​​ർ​​പാ​​പ്പ​​യെ ചി​​കി​​ത്സി​​ക്കു​​ന്ന മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ൽ​​ നി​​ന്ന് ആ​​രോ​​ഗ്യ​​നി​​ല സം​​ബ​​ന്ധി​​ച്ച വി​​വ​​രം പു​​റ​​ത്തു​​വ​​രു​​ന്ന​​ത്.നിലവിൽ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. നേരത്തെ പോപ്പിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ […]
Read more

ശ്രീലങ്കയിൽ ട്രെയിനിടിച്ച് ആറ് ആനകൾ ചരിഞ്ഞു

ശ്രീലങ്കയിൽ പാസഞ്ചർ ട്രെയിനിടിച്ച് ആറ് ആനകൾ ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രാജ്യ തലസ്ഥാനമായ കൊളംബോയ്ക്ക് കിഴക്കുള്ള ഹബരാനയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തെ ഇടിച്ചതിന് പിന്നാലെ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പരിക്കേറ്റ രണ്ട് ആനകൾക്ക് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. ശ്രീലങ്കയിൽ ആനകൾ ട്രെയിൻ ഇടിച്ച് ചരിയുന്നത് അപൂർവ സംഭവമല്ല. മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഇരുവശത്തുമുള്ള മരണനിരക്ക് ഏറ്റവും ഉയർന്ന രാജ്യമാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം മാത്രം […]
Read more

‘മര്യാദയുള്ള വിജയിച്ച ഹാസ്യനടനാണ് നിങ്ങൾ’; സെലൻസ്കിയെ പരിഹസിച്ച് ട്രംപ്

വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം അത് നീട്ടി കൊണ്ടു പോകുന്നതിനാണ് സെലന്‍സ്‌കിക്ക് താത്പര്യമെന്നും അദ്ദേഹം വിജയിച്ച ഹാസ്യനടനാണെന്നും ട്രംപ് വിമര്‍ശിച്ചു. ട്രംപിന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം. ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്. സെലന്‍സ്‌കി സ്വേച്ഛാധിപതിയാണെന്നാണും ട്രംപിന്റെ പറഞ്ഞു. സെലന്‍സ്‌കി വേഗത്തില്‍ തീരുമാനം എടുത്തില്ലെങ്കില്‍ രാജ്യം തന്നെ നഷ്ടമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. […]
Read more

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി മാര്‍പാപ്പയെ ആശുപത്രിയിലെത്തി കണ്ടു. ന്യൂമോണിയ ബാധിതനായ മാര്‍പ്പാപ്പയുടെ പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് മാര്‍പ്പാപ്പ.
Read more

Recent News

Advertisement
WhiteswanTV Footer