Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഹജ്ജിന് ഇന്ന് ഔദ്യോഗിക തുടക്കം; ഇന്ത്യയിൽ നിന്ന് 1,22,422 തീ​ർ​ഥാ​ട​ക​ർ പങ്കെടുക്കും

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ പ്രാർത്ഥനയോടെ രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കമാകും. 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളോടെ തീർഥാടകർ നേരം വെളുപ്പിക്കും. ഒ​രു പ​ക​ൽ മു​ഴു​വ​ൻ അ​റ​ഫ​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി, മു​സ്‌​ദ​ലി​ഫ​യി​ൽ അ​ന്തി​യു​റ​ങ്ങി വെ​ള്ളി​യാ​ഴ്ച മി​നാ​യി​ൽ തി​രി​ച്ചെ​ത്തും. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മിനാ താഴ്‌വാരത്തിൽ 2 ലക്ഷത്തോളം ശീതീകരിച്ച തമ്പുകളിലാണു തീർഥാടകരുടെ താമസം. നാളെ പുലർച്ചെ തന്നെ തീർഥാടകർ അറഫയിലേക്കു […]
Read more

ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് നികുതി ഇരട്ടിയാക്കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് ഇരട്ടിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പിട്ടു. ഇതോടെ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വന്നു. 25% ആയിരുന്ന താരിഫ് 50% ആക്കിയാണ് ഉയർത്തിയത്. വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയത്തിൽ വ്യാപകവിമർശനം ഉയരുന്നതിനിടെയാണ് സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫുകൾ ട്രംപ് ഇരട്ടിയാക്കിയത്. വ്യാപാര സെക്രട്ടറി ഹൊവാർഡ് ലുട്നിക് രാജ്യത്തെ ലോഹ മേഖല നേരിടുന്ന പ്രതിസന്ധികൾ ട്രംപിന് മുൻപാകെ വിവരിച്ചിരുന്നു. […]
Read more

കടലിന്‍റെ നിറം മാറുന്നു; ഗവേഷണ പഠന റിപ്പോർട്ട് പുറത്ത്

കടലിന്‍റെ നിറം അസാധാരണമായി മാറുന്നതായി ഗവേഷണ പഠനം. ഭൂമിയിലെ മൊത്തം കടലിന്‍റെ ഏതാണ്ട് 21 ശതമാനവും നിറമാറ്റം സംഭവിച്ചെന്നും ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് ഇരുപത് വര്‍ഷമായി കടലിന്‍റെ നിറം മാറിക്കൊണ്ടിരിക്കുകയാണെന്നും പഠനത്തില്‍ പുറയുന്നു. പ്ലൈമൗത്ത് സര്‍വ്വകലാശാല, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലെ ഗവേഷര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ഗ്ലോബല്‍ ചെയ്ഞ്ച് ബയോളജി എന്ന ജേർണലില്‍ പ്രസിദ്ധീകരിച്ചു. സമുദ്രതീരത്തെയും പുറം കടലിനെയും പഠനത്തില്‍ ഉൾപ്പെടുത്തിയിരുന്നു. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഇത്തരത്തില്‍ […]
Read more

ഹജ്ജിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് 1,22,518 തീർഥാടകർ

ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ ബുധനാഴ്ച ആരംഭിക്കും. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇന്ത്യയിൽ നിന്ന്1,22,518 ഹാജിമാരാണ് ഇത്തവണ ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്. ഇന്ത്യൻ ഹാജിമാരോട് ചൊവ്വാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശം നൽകി. ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനികളാണ് മിനായിലേക്ക് എത്തിക്കുക. ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിൻ സൗകര്യം ഇത്തവണ 59,265 ഇന്ത്യൻ ഹാജിമാർക്കാണ് ലഭിക്കുക. മറ്റുള്ളവർ ബസ് മാർഗമാണ് യാത്രയാകുന്നത്. ഹജ്ജ് […]
Read more

ഹജ്ജിന് നാളെ തുടക്കം; 20 ലക്ഷത്തോളം തീർഥാടകർ പങ്കെടുക്കും

ഹജ്ജിന്റെ സുപ്രധാന കർമങ്ങൾക്ക് നാളെ തുടക്കമാകും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള തീർഥാടകർ ചൊവ്വാഴ്ച രാത്രി മുതൽ മിനാ താഴ്വരയിലേക്ക് എത്തും. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജിന് എത്തുന്നത്. ഹജ്ജിന്റെ ആദ്യ ദിനം തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്. അതിന് പുറമെ ഹോട്ടലിനോളം വരുന്ന സൗകര്യങ്ങളുള്ള മിനാ ടവറുകളുമുണ്ട്. മുഴുവൻ തീർഥാടകരും ഇവിടെ തങ്ങിയ ശേഷം വ്യാഴാഴ്ച നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ […]
Read more

ഹജ്ജ് തീര്‍ത്ഥാടനത്തിന് ബുധനാഴ്ച തുടക്കമാകും

മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിന് ബുധനാഴ്ച മിനായില്‍ തുടക്കമാകും. ബുധനാഴ്ച മിനായിലെ കൂടാരത്തിൽ മുഴുവൻ തീർഥാടകരും താമസിക്കുന്നതോടെ ഹജ്ജിന് ഔദ്യോഗികമായി തുടക്കമാകും. വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിയ തീർത്ഥാടകർ ഉച്ചയോടെ മിനായിലെ കൂടാരത്തിൽ എത്തിച്ചേരും. മക്കയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ ഹറം പള്ളിയിലെത്തി കഅബാ പ്രദക്ഷിണം നടത്തിയ ശേഷമാണ് മിനായിലെ കൂടാരത്തിലേക്കു പോകുക. ഹജ്ജിന് മുന്നോടിയായി മദീനയിലുള്ള മുഴുവൻ തീർഥാടകരും ഇന്നു വൈകിട്ടോടെ മക്കയിൽ എത്തിച്ചേരും. ഹജ്ജില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ സേനകള്‍ സജ്ജമായി. Content: Hajj […]
Read more

ജുഡീഷ്യൽ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങളുമായി ഷാർജ

ജുഡീഷ്യൽ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങളുമായി ഷാർജ. പുതിയ നിയമം പ്രാബല്യത്തിൽ വന്നു. കോടതി വ്യവഹാരങ്ങളിൽ പുറത്തു നിന്നുള്ള ഇടപെടലുകൾ സമ്പൂർണമായി നിരാകരിക്കുന്ന തരത്തിലുള്ളതാണ് പുതിയ നിയമം. ഒമ്പത് അധ്യായങ്ങളും 89 അനുച്ഛേദങ്ങളുമാണ് പരിഷ്കരിച്ച നിയമത്തിൽ പ്രതിപാദിക്കുന്നത്. ജുഡീഷ്യൽ അതോറിറ്റി നിയന്ത്രണം സംബന്ധിച്ച വകുപ്പ് ഏഴാണ് എമിറേറ്റിൽ നടപ്പാക്കിത്തുടങ്ങിയത്. നിയമവാഴ്ച‌ ശക്തിപ്പെടുത്തുക, ജുഡീഷ്യൽ സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മുൻപുള്ള നിയമം പരിഷ്‌കരിച്ചത്. ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമം അവതരിപ്പിച്ചത്. എമിറേറ്റിലെ […]
Read more

റഷ്യക്ക് സമാധാന ഉടമ്പടി മെമോറാണ്ടം അയച്ച് യുക്രെയ്ന്‍

കീവ്: റഷ്യക്ക് സമാധാന ഉടമ്പടി മെമോറാണ്ടം അയച്ച് യുക്രെയ്ന്‍. ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മുന്‍പാണ് യുക്രെൻ മെമോറാണ്ടം റഷ്യക്ക് കെെമാറിയത്. യുക്രെയ്‌ന്റെ മെമോറാണ്ടം ലഭിച്ചതായി പുടിന്റെ സഹായിയായ വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി സ്ഥിരീകരിച്ചു. സമാധാനപരമായ ഒത്തുതീര്‍പ്പിനുളള യുക്രെയ്‌ന്റെ മെമോറാണ്ടം റഷ്യന്‍ പ്രതിനിധി സംഘത്തിന് ലഭിച്ചു എന്നാണ് മെഡിന്‍സ്‌കി പറഞ്ഞത്. അതേസമയം യുക്രെയ്‌ന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. സമാധാന കരാറിനുളള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് മെമോറാണ്ടം റഷ്യയ്ക്ക് ലഭിച്ചതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് […]
Read more

വിസ നിയമത്തിൽ മാറ്റം വരുത്തി ചൈന: കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, സൗദി രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശിക്കാം

റിയാദ്: ചൈന വിസ നിയമത്തിൽ മാറ്റം വരുത്തി. വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി. 2018 മുതൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ചൈന ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മുഴുവൻ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. പുതിയ നിയമം 2026 ജൂൺ ഒമ്പത് മുതൽ നടപ്പാവും. നിലവിൽ സൗദി പൗരന്മാർക്ക് വിസ […]
Read more

പൊതു സ്ഥലങ്ങളിലെ പുകവലി നിരോധിച്ച് ഫ്രാൻസ്

പൊതുസ്ഥലങ്ങളിൽ പുകവലി കർശനമായി നിരോധിച്ച്‌ ഫ്രാൻസ്. 2025 ജൂലൈ 1 മുതലാണ് ഫ്രാന്‍സിലെ തുറസായ പൊതുവിടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും സ്കൂളുകൾക്ക് സമീപത്തും പുകവലിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഇപ്പോൾ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, വാപ്പിംഗ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പുകവലി നിരോധനം ലംഘിക്കുന്നവർക്ക് €114 (ഏകദേശം 11,063 രൂപ) പിഴ ചുമത്തും. മുനിസിപ്പൽ പോലീസാണ് ഈ നടപടി നടപ്പിലാക്കുക, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix