സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

മ്യാൻമർ ഭൂചലനം: മരണം 2,056 ആയി

നീപെഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തം നടന്ന് അഞ്ചാം ദിവസവും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. 270 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിലുണ്ട്. ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ വഴി മ്യാൻമറിൽ 665 ടൺ അവശ്യസാധനങ്ങൾ എത്തിച്ചു. 200 പേരടങ്ങുന്ന ഇന്ത്യൻ സൈനിക – മെഡിക്കൽ സംഘങ്ങളും മ്യാൻമറിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Read more

ട്രംപിന്റെ ഭീഷണിക്ക് മറുപടി: മിസൈൽ ശേഖരം സജ്ജമാക്കി ഇറാൻ

ടെഹ്‌റാൻ: ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇതോടെ അമേരിക്കയ്ക്കെതിരെ ആയുധശേഖരം സജ്ജമാക്കാനൊരുങ്ങുകയാണ് ഇറാൻ. അമേരിക്ക ഇറാനെതിരെ നടപടി സ്വീകരിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അറിയിച്ചു. അന്തർദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോ‍ർട്ട് ചെയ്തത്. ‘അമേരിക്കയുമായി എല്ലായ്‌പ്പോഴും ശത്രുത പുലർത്തുന്നവരാണ് ഇറാൻ. അവർ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത് സാധ്യതമാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. അമേരിക്ക ഇറാനെതിരെ നടപടി […]
Read more

ആണവ കരാറിന് തയ്യാറല്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തും: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന് ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻ‌ബി‌സി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്നാൽ അമേരിക്കയുമായി നേരിട്ട്‌ ചർച്ചക്കൾക്ക് ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ […]
Read more

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1644കടന്നു, 3408പേർക്ക്

മ്യാൻമാറിലും തായ്ലാൻഡിലും ഉണ്ടായ കനത്തനാശം വിതച്ച ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. മ്യാൻമാറിൽ മാത്രം മരിച്ചവരുടെ എണ്ണം 1644 ആയതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു. ഇതിനു പുറമെ 3408 പേർക്ക് പരിക്കേറ്റതായും 139 പേരെ കാണാനില്ലെന്നും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയൽ രാജ്യമായ തായ്ലാൻഡിൽ പത്ത് പേര് മരിച്ചതായാണ് റിപ്പോർട്ട്.
Read more

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടതോടെ ​ഗൾഫിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. എന്നാൽ ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. പെരുന്നാൾ ഇന്ന് ആയതിനാൽ യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും.കഴിഞ്ഞ ദിവസമാണ് സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായത്. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കും. ഇതിനു പുറമെ ​ഗൾഫ് രാജ്യങ്ങളിൽ മസ്ജിദുകളിലും ഈദ് […]
Read more

മ്യാന്‍മറില്‍ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു

നീപെഡോ: മ്യാന്‍മറില്‍ ഇന്നലെ ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ ദുരന്തത്തിൽ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോ‍ർട്ടാണ് പുറത്ത് വരുന്നത്. 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read more

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു: ആക്ഷൻ കൗണ്‍സിലിന് സന്ദേശം

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായി സന്ദേശം. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിന് നിമിഷ പ്രിയ തന്നെയാണ് ഓഡിയോ സന്ദേശം ലഭിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് ജയിലില്‍ ലഭിച്ചെന്നുമാണ് സന്ദേശത്തിൽ നിമിഷ പ്രിയ പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു അഭിഭാഷകൻ തന്നെ വിളിച്ചറിയിച്ചതെന്നും നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നു. 2017-ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് […]
Read more

ഇന്ത്യ- അമേരിക്ക താരിഫ് നയം നന്നായി പ്രവർത്തിക്കും: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ- അമേരിക്ക താരിഫ് നയം നന്നായി പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂജേഴ്‌സിയിൽ വെച്ച് നടന്ന ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യൻ പ്രസിഡന്റ് നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്നും മികച്ച സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയും വാഷിങ്ടൺ ഡിസിയും തമ്മിലുള്ള താരിഫ് നന്നായി പ്രവർത്തിക്കുമെന്നും ട്രംപ് പറ‍ഞ്ഞു. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രില്‍ രണ്ട് […]
Read more

മ്യാൻമർ ഭൂകമ്പം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നേപിടോ: മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂകമ്പം. ആദ്യം റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തുകയും, പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി.സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. ഇതുവരെ 20 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് മ്യാൻമാറില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു.മ്യാൻമറിലെ എവ ബ്രിഡ്ജ് ഭൂകമ്ബത്തില്‍ തകർന്നുവീണു. വടക്കൻ തായ്‌ലൻഡില്‍ പോലും ഭൂചലനം അനുഭവപ്പെട്ടു. ബാങ്കോക്കില്‍ ചില മെട്രോ, റെയില്‍ […]
Read more

11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

കോളമ്പോ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച്‌ 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായും നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. നെടുംതീവ് ദ്വീപിന്റെ വടക്കൻ തീരത്ത് നടത്തിയ പ്രത്യേക ഓപറേഷനിലാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കാങ്കേശുറൈ തുറമുഖത്ത് എത്തിച്ച ശേഷം ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറിയതായും നാവികസേന വ്യക്തമാക്കി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.