സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

‘പുടിന്‍ ഉടന്‍ മരിക്കും, യുദ്ധം അവസാനിക്കും’; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി

പാരീസ്: റഷ്യൻ പ്രസിഡൻ്റിനെതിരെ വിവാദ പരാമ‍ർശവുമായി യുക്രെയ്ന്‍ പ്രസിഡന്‌റ് വ്ളാഡിമർ സെലന്‍സ്‌കി. റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിൻ ‘ഉടന്‍ മരിക്കും’ എന്നാണ് സെലൻസ്കി പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസില്‍ വെച്ച് നടന്ന അഭിമുഖത്തിലാണ് സെലന്‍സ്‌കിയുടെ വിവാദ പരാമ‍ർശം. പുടിന്‌റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നുമെന്നും സെലൻസ്കി കൂട്ടിച്ചേ‍ർത്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പുടിന്‌റെ ആരോഗ്യനിലയെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. പുടിന്‍ നിര്‍ത്താതെ ചുമയ്ക്കുന്നതിന്‌റെയും കൈകാലുകള്‍ വിറയ്ക്കുന്നതിന്‌റെയുമൊക്കെ വീഡിയോകളും പുറത്തുവന്നിരുന്നു.
Read more

ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതിയുടെ ഉത്തരവ്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുൻ പാർലമെന്റ് അംഗവുമായ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതി ഉത്തരവിട്ടു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ചെക്ക് തട്ടിപ്പ് കേസിൽ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്. IFIC ബാങ്കിൽ നിന്ന് 2017-ൽ 2.5 കോടി ടാക്ക (ബംഗ്ലാദേശ് കറൻസി) വായ്പയെടുത്ത ഷാക്കിബ്, അത് തിരിച്ചടയ്ക്കാനായി രണ്ട് ചെക്കുകൾ നൽകിയിരുന്നു. എന്നാല്‍, ഫണ്ടില്ലാത്തതിനാൽ ചെക്കുകൾ നിരസിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, IFIC ബാങ്കിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ […]
Read more

മലങ്കര സുറിയാനി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ജോസഫ് മോർ ഗ്രിഗോറിയോസ്; ചടങ്ങിൽ പങ്കെടുത്ത് കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ

ബെയ്റൂട്ട്: മലങ്കര സുറിയാനി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സ്ഥാനാരോഹിതനാക്കി. മാർച്ച് 25ന് ലെബനോനിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ രാജ്യാന്തര തലത്തിലെ വിശ്വാസ സമുദായത്തോടൊപ്പം ഇന്ത്യയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിനിധീകരിച്ച് നിരവധി പ്രമുഖർ പങ്കെടുത്തു. കേന്ദ്ര സർക്കാർ പ്രതിനിധിയായി മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ നേതൃത്വം നൽകിയ സംഘത്തിൽ മുൻ […]
Read more

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാൽ ആശുപത്രിയിൽ

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം. ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക […]
Read more

ഗാസയിലെ ഇസ്രയേൽ ബോംബാക്രമണത്തിൽ ദുഃഖിതനാണ്; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ താൻ ദുഃഖിതനാണെന്നും ആയുധങ്ങൾ താഴെവച്ച് സമാധാന ചർച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. റോമിലെ ജെമെല്ലി ആശുപത്രിയിലെ ബാൽക്കണിയിലെത്തി ഫ്രാൻസിസ് മാർപാപ്പ പൊതുജനത്തെ കൈവീശി അഭിവാദ്യം ചെയ്തു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
Read more

ഗാസയിൽ ഇസ്രായേൽ വീണ്ടും കരയുദ്ധം ആരംഭിച്ചിരിക്കുന്നു

സി പി സു​ഗതൻ മനോരമ, മാതൃഭൂമി തുടങ്ങിയ ഹമാസ് അനുകൂല മലയാള പത്രങ്ങൾ പതിവ് പോലെ ഗാസയിൽ ഇസ്രായേലി ബോംബിങ്ങിൽ മരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോയിട്ട് തങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ ശ്രമിക്കുന്ന കലാപരിപാടിയും വീണ്ടും ആരംഭിച്ചിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ ഒളിച്ചിരുന്ന് റോക്കറ്റുകൾ വിക്ഷേപിച്ചാൽ റോക്കെറ്റിന്റെ ഉത്ഭവ സ്ഥാനം കണ്ടുപിടിച്ചു മിസ്സയിലുകൾ സ്വയം അയക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇസ്രായേൽ നടപ്പാക്കുന്നുവെന്ന് കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന ഈ കാലത്തു മേൽപ്പടി പത്രങ്ങൾ വ്യാജ വാർത്തയിലൂടെ മുസ്ലിങ്ങളുടെ […]
Read more

ജമേലി ആശുപത്രിയിലെ ബാല്‍ക്കണിയില്‍ വിശ്വാസികളെ അഭിവാദ്യം ചെയ്ത്, ഫ്രാന്‍സിസ് മാർപാപ്പ

വത്തിക്കാൻ: അഞ്ചാഴ്ച നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച്‌ ഫ്രാന്‍സിസ് മാർപാപ്പ ഇന്ന് വത്തിക്കാനിലേക്ക് തിരിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ആകുന്നകിന് മുന്നോടിയായി മാർപാപ്പ റോമിലെ ആശുപത്രിയുടെ ജനാലയ്ക്കരികില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെ അഭിവാദ്യം ചെയ്തു.പ്രാർഥനകളോടെ കാത്തിരുന്ന വിശ്വാസിസമൂഹത്തെ ആശീർവദിച്ച്‌ കൊണ്ടായിരിക്കും മാർപാപ്പ മടങ്ങുകയെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 14നാണ് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകളെ തുടർന്ന് 88കാരനായ ഫ്രാന്‍സിസ് മാർപാപ്പയെ റോമിലെ അഗസ്റ്റിനോ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചതോടെ ആദ്യ ആഴ്ചകളില്‍ മാർപാപ്പയുടെ ആരോഗ്യനില […]
Read more

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്

അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ പിരിച്ചുവിടാനും അതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾക്ക് പുനർവിന്യസിക്കാനുമുള്ള നടപടികൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. എന്നാൽ കോൺഗ്രസിന്റെ പിന്തുണയില്ലാതെ ട്രംപിന് തന്നെ വകുപ്പ് പൂർണ്ണമായും അടച്ചുപൂട്ടാൻ കഴിയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു – 100 സീറ്റുകളുള്ള സെനറ്റിൽ 60 വോട്ടുകൾ ആവശ്യമായി വരുമ്പോൾ ഇത് ഒരു സാധ്യതയല്ല. പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് ട്രംപ് പറയുന്നു. നിലവിൽ […]
Read more

ഇസ്രയേൽ അക്രമങ്ങളെ അപലപിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഇസ്രയേലിന്റേത് ചോര മരവിപ്പിക്കുന്ന കൊടും കൊലയാണെന്നും ഭരണകൂടം ഭീരുക്കളാണെന്നും പ്രിയങ്ക പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലായിരുന്നു പ്രിയങ്ക പ്രതികരണം നടത്തിയത്. സ്വന്തം സത്യത്തെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മയാണ് ഇസ്രയേല്‍ നടത്തുന്നതെന്നും 400ഓളം പേരെ കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടിക്കെതിരെ മനുഷ്യത്വം അവര്‍ക്ക് ഒന്നുമല്ലെന്നും തെളിയിക്കുന്നതെന്നും പ്രിയങ്ക കുറിച്ചു. അതേസമയം ആക്രമങ്ങളെ അഭിമുഖീകരിക്കുന്നപലസ്തീനികളുടെ ധീരതയെ പ്രിയങ്ക പ്രശംസിച്ചു. സ ങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുകളാണ് അവര്‍ അനുഭവിച്ചതെന്നും എന്നിട്ടും അവരുടെ […]
Read more

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ മാസ്‌കിന്റെ സപ്പോര്‍ട്ടില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങിയതായി വത്തിക്കാന്‍ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു അത്.ഫെബ്രുവരി 14നായിരുന്നു ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.