Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

ഇന്ത്യയുമായി വ്യാപാര കരാറിന് ശ്രമം തുടരുമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യ – യുഎസ് വ്യാപാര കരാറിനായുള്ള ശ്രമം തുടരുമെന്ന് യുഎസ്. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അടുത്ത മാസം നേരില്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും. ഇറാന്റെ വ്യാപാര പങ്കാളികള്‍ക്കെതിരായ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ല. ആണവോര്‍ജ്ജ രംഗത്ത് ‘ശാന്തി’ ബില്‍ പാസാക്കിയതിന് യുഎസ് ഇന്ത്യയെ അഭിനന്ദിച്ചു. വ്യാപാര കരാറും ആണവോര്‍ജ രംഗത്തെ സഹകരണവുമാണ് ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്യുന്നത്. ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു കൊടുക്കുന്ന […]
Read more

ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് യുഎസ്

വാഷിങ്ടൺ: ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കും വ്യാപാരമെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് സന്നദ്ധമാണെന്ന ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ അടുത്തകാലത്തെ പ്രസ്താവനകളും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ വിപുലവും വർധിച്ചുവരുന്നതുമായ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനസ്വേലൻ ക്രൂഡ് വാങ്ങൽ പുനരാരംഭിക്കാൻ അനുമതി നൽകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു […]
Read more

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി

വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ പരാജയപ്പെടാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ആശയവിനിമയം നടത്താത്തതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിരുന്നെങ്കിലും, കരാർ പൂർത്തിയാക്കാൻ ട്രംപിന്റെ വ്യക്തിഗത ഇടപെടൽ ആവശ്യമായിരുന്നുവെന്നാണ് വിശദീകരണം. ഇന്ത്യൻ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നും ലുട്ട്‌നിക് പറഞ്ഞു. തുടർന്ന് ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നിവരുമായി യുഎസ് വ്യാപാരകരാറുകൾ പ്രഖ്യാപിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി […]
Read more

റഷ്യൻ പതാകയേന്തിയ കപ്പൽ യു.എസ് സേന പിടിച്ചെടുത്തു

വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് റഷ്യൻ പതാക നാട്ടിയ കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. മാരിനേര എന്ന പേരായ കപ്പലാണ് വടക്കൻ അറ്റ്ലാൻന്റിക്കിൽ വച്ച് പിടികൂടിയത്. നിയമവിരുദ്ധമായി എന്ന കടത്തുന്ന റഷ്യയുടെ ഗോസ്റ്റ് പ്ലേറ്റിന്റെ ഭാഗമായാണ് ഈ കപ്പൽ എന്നാണ് യുഎസിന്റെ ആരോപണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കപ്പലിൽ ഉണ്ടായിരുന്ന റഷ്യൻ പൗരന്മാരോടുള്ള മാനുഷിക പെരുമാറ്റത്തെ കുറിച്ചും അവരെ എത്രയും പെട്ടെന്ന് വിട്ടയക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്ത ഏജൻസിയായ ടാസിയോട് […]
Read more

അമേരിക്കൻ ആക്രമണ സാധ‍്യത തള്ളി മെക്സികോ

മെക്സിക്കോ സിറ്റി: വെനിസ്വേലയിലെ അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ, മെക്സിക്കൻ മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമാക്കി ഏകപക്ഷീയ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഭീഷണിയെ മെക്സിക്കോ തള്ളി. ട്രംപ് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും അത്തരമൊരു നീക്കം യാഥാർഥ്യമാകാൻ സാധ്യതയില്ലെന്നാണ് മെക്സിക്കൻ സർക്കാർ വൃത്തങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അമേരിക്കയുടെ ആവശ്യങ്ങൾ മെക്സിക്കോ പാലിച്ചുവരികയാണെന്നും, ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ നിർണായകമാണെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം വ്യക്തമാക്കി. അമേരിക്കൻ സർക്കാരുമായി മെക്സിക്കോക്ക് മികച്ച ബന്ധമാണുള്ളതെന്നും, […]
Read more

ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകൾ അസന്തോഷം തോന്നിക്കുന്നുവെന്നും, വ്യാപാര താൽപര്യങ്ങൾ പാലിക്കാത്ത പക്ഷം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ തങ്ങൾ സന്നദ്ധരാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വളരെ നല്ല വ്യക്തി” എന്ന് പ്രശംസിച്ചെങ്കിലും, വ്യാപാര വിഷയങ്ങളിൽ ഇന്ത്യയുടെ സമീപനം തൃപ്തിപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കി. “മോദി നല്ല മനുഷ്യനാണ്, എനിക്ക് സന്തോഷമില്ലെന്നത് അദ്ദേഹം അറിയണം,” […]
Read more

മഡുറോയെ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഇന്ന് മൻഹാറ്റൻ ഫെഡറൽ കോടതിയിൽ ഹാജരാക്കും. മഡുറോ 2020-ൽ രജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണ് വിചാരണ നേരിടുക. കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മഡുറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗോ പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വെനസ്വേലയുടെ ദൈനംദിന ഭരണത്തിൽ അമേരിക്കയ്ക്ക് ഇടപെടലുകൾക്ക് പ്ലാൻ ഇല്ലെന്നും, പരിമിതമായ ഇടപെടലുകൾ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ […]
Read more

കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ 24 വയസുള്ള പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ജോലി തേടി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും. തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗര്‍ല മണ്ഡല്‍ സ്വദേശികളായ ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്. അതേസമയം അപകടത്തെ കുറിച്ച് കാലിഫോര്‍ണിയയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി […]
Read more

അതിശക്തമായ മഞ്ഞുവീഴ്ച: അമേരിക്കയില്‍ 1191 വിമാനങ്ങള്‍ റദ്ദാക്കി ; നാലായിരത്തോളം വിമാനങ്ങള്‍ വൈകി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇന്നലെ മാത്രം ആയിരത്തിലധികം വിമാന സര്‍വീസുകളാണ് രാജ്യത്തെമ്പാടും റദ്ദാക്കിയത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറന്‍ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി വരെ 1191 വിമാനങ്ങളാണ് റദ്ദാക്കിയത്. 3974 വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് ആരംഭിച്ചത്. ന്യൂയോര്‍ക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനില്‍ക്കുന്ന വിമാനത്താവളങ്ങളില്‍ പ്രധാനപ്പെട്ടവ. റദ്ദാക്കിയ 785 വിമാനങ്ങളും […]
Read more

വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വില​ക്കെന്ന് ട്രംപ്

വാ​ഷി​ങ്ട​ൺ: വെ​നി​സ്വേ​ല എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് പൂ​ർ​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെന്ന് യു.​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ്വ​ത്ത് ക​ട്ടെ​ടു​ക്കുക, ഭീ​ക​ര​ത, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, മ​നു​ഷ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ​വ കാരണം വെ​നി​സ്വേ​ല സ​ർ​ക്കാ​ർ ഭീ​ക​ര​സം​ഘ​ട​ന​യാ​യി മാ​റി​യി​രി​ക്കു​ന്ന സാഹചര്യത്തിലാണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തിയത്. ക​ഴി​ഞ്ഞ​യാ​ഴ്ച വെ​നി​സ്വേ​ല​യു​ടെ എ​ണ്ണ​ക്ക​പ്പ​ൽ യു.​എ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ സൈ​നി​ക​സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.
Read more

Recent News

Advertisement
WhiteswanTV Footer