Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

മോദിയുടെ ബിരുദം രഹസ്യമായിരിക്കട്ടെ ; വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷന്‍ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹര്‍ജിയിലാണ് നടപടി.
Read more

നിമിഷപ്രിയ കേസിൽ റിപ്പോർട്ടിങ് വിലക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ യെമെനിൽ വധശിക്ഷയ്ക്ക് വിധിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോൾ നൽകിയ ഹർജി കേൾക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കിയേക്കുമെന്നും അതിനാൽ ഇതുസംബന്ധിച്ച ചർച്ചകളെ ബാധിക്കാതിരിക്കാൻ പൊതുചർച്ചകൾ വിലക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
Read more

രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ എട്ടാം ദിവസത്തില്‍

രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും. വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് […]
Read more

15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടി; നരേന്ദ്ര മോദി ജപ്പാനിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാൻ സന്ദർശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയാണിത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചർച്ചകൾ നടക്കും. തുടർന്ന്, ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി […]
Read more

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പി.ടി.പി. നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Read more

ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശിയാണ് ബി സുദര്‍ശന്‍ റെഡ്ഡി. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1990-ല്‍ 6 മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ […]
Read more

ബലാത്സംഗ കുറ്റം : റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

കൊച്ചി:യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ പരാതിക്കാരി കൂടി കക്ഷിചേര്‍ന്നതോടെ, വേടനെതിരേ കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്നാണ് വേടന്‍ കോടതിയില്‍ പറഞ്ഞത്. തനിക്കെതിരേ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വാദം തെറ്റാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത്തരംകേസുകളിലെ സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളും […]
Read more

വേടനെതിരെ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ; രണ്ട് യുവതികൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: റാപ്പർ വേടനെതിരേ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. തന്‍റെ സംഗീത പരിപാടികളിൽ താല്പര്യം പ്രകടിപ്പിച്ച് ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 – 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും […]
Read more

വോട്ട് ചോരി: രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; വാര്‍ത്താ സമ്മേളനം നാളെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാത്താസമ്മേളനം നടത്തും. നാഷണല്‍ മീഡിയ സെന്ററില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാണേഷ്‌കുമാര്‍ ഉള്‍പ്പെടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തില്‍ നാളെ ബീഹാറില്‍ നിന്ന് ‘വോട്ടര്‍ അധികാര്‍ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. അതേസമയം, നാളെ ബീഹാറിലെ […]
Read more

‘അമ്മ’യുടെ തലപ്പത്ത് ശ്വേത മേനോൻ

കൊച്ചി: അമ്മയുടെ തലപ്പത്തേക്ക് ശ്വേത മേനോൻ. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും വിജയിച്ചു.. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
Read more

Recent News

Advertisement
WhiteswanTV Footer