സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് സിപിഐ സമ്മേളനം
തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു എന്നും ഇടതു സർക്കാരിനെപോലെ അല്ല തീരുമാനങ്ങൾ എന്നും ഗവർണർ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. ഗവര്‍ണര്‍ വിഷയത്തില്‍ തന്നെയാണ് പ്രധാന വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സിപിഎമ്മിന് ഒട്ടും ആത്മാർത്ഥതയില്ലെന്നും നിലപാടുകളില്‍ ഉറച്ചുനിൽകുന്നില്ലെന്നും സിപിഎമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും വിമർശനം ഉയർന്നു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഎമ്മിന്റെ ശ്രമം. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ […]
Read more

