Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

ധര്‍മ്മസ്ഥല: അസ്ഥികൂടം മനുഷ്യന്റേത് , പുരുഷന്റേതെന്ന് സംശയം

ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. എല്ലുകള്‍ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതല്‍ സമയം എടുത്ത് പരിശോധന പൂര്‍ത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് ആറാമത്തെ സ്‌പോട്ടില്‍ മാത്രം പരിശോധന നടക്കാനാണ് സാധ്യത. അസ്ഥികള്‍ കണ്ടെടുത്തതില്‍ മഹസര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസിന്റെ നേതൃത്വത്തിലാണ് മഹസര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് […]
Read more

പൊലീസ് ചെയ്തത് അവരുടെ ജോലി: കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

ദുര്‍ഗ്: കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. അതേസമയം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. എംഎല്‍എമാരായ റോജി എം ജോണും , സജീവ് ജോസഫും ഛത്തീസ്ഗഢില്‍ തുടരുന്നു. ഛത്തീസ്ഗഢിലുള്ള ബിജെപി നേതാവ് അനൂപ് ആന്റണി ആഭ്യന്തരമന്ത്രിയെ കണ്ട് വീണ്ടും ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് എംഎല്‍എമാരായ റോജി എം ജോണ്‍, സജീവ് ജോസഫ് എന്നിവരും ദുര്‍ഗില്‍ തുടരുകയാണ്.കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഢിലുണ്ട്. അതേസമയം […]
Read more

കശ്മീരില്‍ രണ്ടു ലഷ്‌ക്കറെ തയിബ സംഘാംഗങ്ങളെ സൈന്യം വധിച്ചു

ശ്രീനഗര്‍: പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലഷ്‌ക്കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടല്‍. സംശകരമായ സാഹചര്യത്തില്‍ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസയെ സൈന്യം 28ന് നടന്ന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിന്‍ഗാമിലെ ലിഡ് വാസിലെ വനമേഖലയില്‍ നടത്തിയ ‘ഓപ്പറേഷന്‍ […]
Read more

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; 4 ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി,നാലു ജില്ലകളില്‍ കലക്ടര്‍മാര്‍ ഉള്‍പ്പെടെ, 25 ഉദ്യോഗസ്ഥര്‍ക്കു മാറ്റം.ജി.പ്രിയങ്ക എറണാകുളം , എം.എസ്.മാധവിക്കുട്ടി പാലക്കാട് , ചേതന്‍കുമാര്‍ മീണ കോട്ടയം, ഡോ.ദിനേശന്‍ ചെറുവത്ത് ഇടുക്കി എന്നിവരാണു പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്‍മാര്‍. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെയും തൊഴില്‍ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായും എസ്.ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോര്‍ജിനെ ആരോഗ്യവകുപ്പില്‍ അഡിഷനല്‍ സെക്രട്ടറിയായും ബി.അബ്ദുല്‍നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനല്‍ സെക്രട്ടറിയായും നിയമിച്ചു. ഡോ.എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ അഡിഷനല്‍ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ […]
Read more

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് നേതാക്കളെ തടഞ്ഞു

ദുര്‍ഗ്: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീര്‍, കെ രാധാകൃഷ്ണന്‍, ആനി രാജ എന്നിവരും ഛത്തീസ്ഗഡിലെ പ്രാദേശിക നേതാക്കളും അടങ്ങിയ സംഘത്തെയാണ് ജയിലിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞത്. സമയ നിബന്ധന അറിച്ച് കന്യാസ്ത്രീകളെ കാണാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെന്നാണ് വിവരം. നേരത്തെ ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കിയില്ലെന്നും വിവേചനം കാണിച്ചെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് […]
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read more

പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71.21 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന […]
Read more

ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: പുതുപ്പാടിയില്‍ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. സഫിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റമീസ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
Read more

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖില്‍, സഞ്ജയ് എന്നിവരെ സസ്‌പെന്റ് ചെയ്തതായി ഡിഐജി വി ജയകുമാര്‍ ഉത്തരവിട്ടു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
Read more

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ ശക്തന് താത്കാലിക ചുമതല നൽകിയത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. താൽക്കാലിക അധ്യക്ഷനെ തെരഞ്ഞെടുത്തത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാൻ എൻ ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.
Read more

Recent News

Advertisement
WhiteswanTV Footer