Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം

ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലേക്ക് എത്തിയത് തന്നെ കോടിക്കണക്കിനു യുവാക്കൾക്ക് പ്രചോദനം നൽകിയായിരുന്നു. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയായിരുന്നു ഇന്ത്യയുടെ മിസൈൽമാനായ കലാം. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടർ കലാം ആയിരുന്നു. ഇന്ത്യയുടെ […]
Read more

നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും’, കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ ഫോൺ സംഭാഷണം

തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവിയോട് വിശദാംശം തേടാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. […]
Read more

നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്; പർദ്ദയിട്ട് പത്രിക നൽകാനെത്തി സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമ നിർദേശ പത്രിക നൽകാനെത്തി സാന്ദ്ര തോമസ്. പർദ്ദയിട്ടാണ് പത്രിക നൽകാൻ എത്തിയത്. സംഘടനയിൽ ഉള്ളവരുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ട് എത്തിയതെന്നാണ് വിവരം.ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയിലെ പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സാന്ദ്ര മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്‍റെ മത്സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു.
Read more

ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂരിലെ തളാപ്പിലെ ഒരു വീട്ടിൽ നിന്നുമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ് ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സെല്ലിന്റെ കമ്പി മുറിച്ചാണ് ജയിൽ ചാടിയത് എന്നാണ് വിവരം.
Read more

എകസാലോജിക് ഇടപാട്: മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി :സിഎംആര്‍എല്‍ എകസാലോജിക് ഇടപാടില്‍ സിബിഐ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ സിബിഐ, ED ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തുടര്‍ന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശമുള്ളവരെക്കൂടി എതിര്‍കക്ഷികളാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ ഹര്‍ജിയില്‍ ഷോണ്‍ ജോര്‍ജ് കക്ഷിചേര്‍ത്ത മുഖ്യമന്ത്രി പിണറായി […]
Read more

ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു; നവ്യ ഹരിദാസ് മഹിളാമോർച്ച അധ്യക്ഷ, വി മനുപ്രസാദ് യുവമോർച്ച അധ്യക്ഷൻ

ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെ തെരഞ്ഞെടുത്തു. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയാണ് തെരഞ്ഞെടുത്തത്. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. […]
Read more

വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റേയും പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ്. എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നുണ്ട്. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ […]
Read more

വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലയിലാണ് കേന്ദ്ര സർക്കാർ പ്രതിനിധി ആദരമർപ്പിക്കാൻ എത്തുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആദർശ ധീരതയുള്ള നേതാവായിരുന്നു വി എസ് എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുശോചന കുറിപ്പ് രേഖപ്പെടുത്തിയത്.
Read more

വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് കെ കെ രമ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ അനുശോചിച്ചു. തന്‌റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അനുശോചനം രേഖപ്പെടുത്തയത്. ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണരൂപം പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍,നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെകരസ്പര്‍ശമായിരുന്നപ്രിയ സഖാവ്….അന്ത്യാഭിവാദ്യങ്ങള്‍….
Read more

വി എസിന്റെ വേര്‍പാട് തീരാനഷ്ടം: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വേര്‍പാടിൽ അനുശോചിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഎസിൻ്റെ വേർപ്പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. രോഗശയ്യയിലായിരുന്ന സാഹചര്യത്തില്‍ പോലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം സമൂഹത്തിന് മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് നിര്‍ണായകമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer