Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

സ്വാതന്ത്ര്യദിനത്തിൽ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5 […]
Read more

‘ആണവ ഭീഷണി അനുവദിക്കില്ല, സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യം 79-ാം സ്വാതന്ത്രദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. തുടർന്ന്രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഇന്ത്യ ഒരിക്കലും ആവണ ഭീഷണി അനുവദിക്കില്ലെന്നും ഭീകരരെ സംരക്ഷിക്കുന്നവർ മനുഷ്യത്വത്തിന്‌ എതിരാണെന്നും അവർ ശത്രുക്കൾ തന്നെയാണെന്നും സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ ഓപ്പറേഷൻ സിന്ദൂരിൽ വീര സൈനികർക്ക് മോദി ആദരം അർപ്പിച്ചു. ഇന്ത്യൻ സൈനികർ ഭീകരർക്ക് തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. “ആണവ […]
Read more

എം ആർ അജിത് കുമാറിനെതിരായ കേസ്: തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും

എഡിജിപി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഇനി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻ്റെ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനും സംസ്ഥാന സർക്കാരിനും ഒരുപോലെ തിരിച്ചടിയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവ്. വിജിലൻസിന്റെ റിപ്പോർട്ട് തള്ളിയ കോടതി നേരിട്ട് അന്വേഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വിജിലൻസിന്റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ […]
Read more

ജെയ്നമ്മ തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേത്

ആലപ്പുഴ: ഏറ്റുമാനൂർ ജെയ്നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേത് എന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ആണ് സ്ഥിരീകരണം വന്നത്. ഡിഎന്‍എ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല. ജെയ്നമ്മ ഉൾപ്പെടെ 2006 നും 2025 നും ഇടയിൽ കാണാതായത് നാല്പതിനും 50 നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകളാണ്. ഇവരിൽ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരൽച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്. 2006 ൽ കാണാതായ ബിന്ദു […]
Read more

മാസപ്പടി കേസ്; രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോണിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത ഡയറിയുടെ പകർപ്പും, അനുബന്ധ രേഖകളുടെ പകർപ്പും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. സിഎംആർഎൽ മാസപ്പടി കേസിലെ നിർണായക വിവരങ്ങൾ ഡയറിയിലുണ്ടന്നായിരുന്നു ഹർജിക്കാരന്റെ വാദം. നേരത്തെ രേഖകള്‍ കൈമാറാന്‍ കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അടക്കമുള്ള രേഖ കൈമാറരുതെന്ന് സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രേഖകള്‍ ഷോണ്‍ […]
Read more

ട്രംപ്-മോദി കൂടിക്കാഴ്ച അടുത്ത മാസം

ന്യൂഡൽഹി: ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസിലേക്ക്. സെപ്റ്റംബർ അവസാനത്തോടെ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ച് കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. അധിക തീരുവയിലും വ്യാപാര കരാറിലും ചർച്ചകൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, വ്യാപാര ചർച്ചകളിൽ ഇന്ത്യക്ക് പൂർണമായ താല്പര്യം ഇല്ലെന്ന് യുഎസ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

ബലാത്സംഗ കേസിൽ റാപ്പർ വേടന് ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിക്ക് ലുക്കൗട്ട് നോട്ടീസ്. തൃക്കാക്കര പൊലീസ് ആണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ലുക്ക്‌ ഔട്ട്‌ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. വേടനുവേണ്ടി ഇതര സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. വേദന ഒളിവിൽ ആയിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടറുടെ പരാതിയിലാണ് റാപ്പർ വേടനെതിരെ കേസെടുത്തത്. […]
Read more

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്സൈറ്റ് തുറന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവെക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് […]
Read more

പ്രധാനമന്ത്രി കർണാടകയിൽ; മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 3 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് ശേഷം ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈന്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും ആര്‍ വി റോഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി മോദി മെട്രോയില്‍ യാത്ര ചെയ്യുകയും ചെയ്യും.
Read more

പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു : 2 പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഓണപ്പരീക്ഷ ടൈംടേബിളിൽ ആണ് മാറ്റം. ഓഗസ്റ്റ് 19നും 26നും നടക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. നേരത്തെ വന്ന ടൈം ടേബിളിൽ ഓഗസ്റ്റ് 19ന് പാർട്ട്‌-1 ഇംഗ്ലീഷ് പരീക്ഷയാണ് നിശ്ചയിച്ചിരുന്നത്. 26ന് സോഷ്യോളജി, ആന്ത്രോപോളജി ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ 19ന് നടക്കാനിരുന്ന പാർട്ട്-1 ഇംഗ്ലീഷ് പരീക്ഷ 26ലേക്കും 26ന് നടക്കാനിരുന്ന സോഷ്യോളജി, ആന്ത്രോപോളജി ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ ഓഗസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer