AI ഉപയോഗപ്പെടുത്തി തൊഴിൽശേഷി കുറയ്ക്കും; സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്പെടുത്തി 2030 ഓടെ തൊഴിൽശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ ബാങ്കിന്റെ മൊത്തം ജീവനക്കാരിൽ 15 ശതമാനത്തിലധികം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ബാങ്കിന്റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങളിലെ 52,271 ജീവനക്കാരിൽ നിന്നായി ഏകദേശം 7,800-ലധികം ജോലികൾ ഇല്ലാതാകുമെന്നാണ് റിപ്പോർട്ട്. കോർപ്പറേറ്റ് സേവനങ്ങൾ, സപ്പോർട്ട് വിഭാഗങ്ങൾ, റിസ്‌ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് തുടങ്ങിയ മേഖലകളെയാണ് വെട്ടിക്കുറയ്ക്കൽ […]
Read more




