ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) നോൺ -മാനേജ്‌മന്റ് തസ്തികയിൽ ഒഴിവുകൾ. കൊച്ചി, മുംബൈ റിഫൈനറികളിലായി ആകെ 154 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.
പ്രോസസ് ടെക്‌നീഷ്യൻ- മുംബൈ : 60 ഒഴിവുകൾ
പ്രോസസ് ഓപ്പറേറ്റർ- കൊച്ചി : 64 ഒഴിവുകൾ
ടെക്‌നീഷ്യൻ/ഓപ്പറേറ്റർ- കൊച്ചി : 13 ഒഴിവുകൾ
ടെക്‌നീഷ്യൻ- കൊച്ചി : 17 ഒഴിവുകൾ
AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫുൾടൈം റെഗുലർ കോഴ്‌സായി ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ നേടിയിരിക്കണം. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് 60% മാർക്കും, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർക്ക് (PwBD) 50% മാർക്കും നിർബന്ധമാണ്.
വിജ്ഞാപനത്തിൽ വ്യക്തമാക്കിയ ബ്രാഞ്ചുകളിലെ ഡിപ്ലോമ മാത്രമേ അംഗീകരിക്കൂ. മറ്റ് സമാന കോഴ്‌സുകൾക്ക് അർഹതയില്ല. പാർട്ട് ടൈം, കറസ്‌പോണ്ടൻസ്, ഡിസ്റ്റൻസ് എജുക്കേഷൻ വഴി നേടിയ ഡിപ്ലോമകൾ പരിഗണിക്കില്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ എൻജി-2 (NG-2) ഗ്രേഡിൽ നിയമിക്കും. അടിസ്ഥാന ശമ്പളം 26,500 – 34,000 രൂപ ശമ്പള സ്‌കെയിലായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും സന്ദർശിക്കുക- https://www.bharatpetroleum.in/images/files/bpcl-kr-and-mr-non-mgmt-rect-notification-july-26.pdf




