Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

നെൽക്കൃഷി സംരക്ഷിക്കണം; കേന്ദ്ര നയങ്ങൾക്കെതിരെ കിസാൻ സഭ ജില്ലാ പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്

പാലക്കാട്: സംസ്ഥാനത്ത് നെൽക്കൃഷി ഇല്ലാതാക്കുന്നുവെന്നാരോപിച്ച് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ സഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പോസ്റ്റ് ഓഫിസിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നെൽക്കർഷകരുടെ ഉപജീവനവും കൃഷിയിടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. നഗരത്തിലൂടെ മുദ്രാവാക്യങ്ങളോടെ നീങ്ങിയ മാർച്ചിൽ നിരവധി കർഷകരും പ്രവർത്തകരും പങ്കെടുത്തു. ചുവപ്പ് കൊടികളും ആവശ്യങ്ങൾ വ്യക്തമാക്കുന്ന ബാനറുകളും കൈയിൽ ഉയർത്തിയായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സംസ്ഥാനത്തെ നെൽക്കൃഷിയെ തകർക്കുന്നതാണെന്നും കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നതാണെന്നും നേതാക്കൾ ആരോപിച്ചു. […]
Read more

എസ്എഫ്ഐ വടക്കഞ്ചേരി ഏരിയ സമ്മേളനം ഫെബ്രുവരി 14ന്; ലോഗോ പ്രകാശനം നടത്തി

പാലക്കാട്: സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) വടക്കഞ്ചേരി ഏരിയ സമ്മേളനം ഫെബ്രുവരി 14ന് സ: വി.എസ്. അച്യുതാനന്ദൻ നഗറിൽ (വടക്കഞ്ചേരി) വെച്ച് നടത്തപ്പെടും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സമ്മേളനത്തിന് മുന്നോടിയായി ലോഗോ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗവും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സ: ടി. കണ്ണനും, സിപിഐ(എം) വടക്കഞ്ചേരി ഏരിയ സെക്രട്ടറിയുമായ സ: വി. രാധാകൃഷ്ണനും ചേർന്നാണ് സമ്മേളന ലോഗോ പ്രകാശനം നിർവഹിച്ചത്. സംഘടനാ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.വിദ്യാഭ്യാസ മേഖലയിലെ […]
Read more

ബാറിലെ മാലിന്യം ഒഴുക്കുന്നത് അംഗനവാടിക്ക് സമീപത്തെ കിണറിനടുത്തേക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിന് പിൻവശത്ത് നിന്നും മലിന്യം ഒഴുക്കുന്നത് പൊതുകിണറിന് സമീപത്തേക്ക്. മതിലിൽ പ്രത്യേക പൈപ്പുകൾ സ്ഥാപിച്ചാണ് മലിന ജലം ഒഴുക്കുന്നത്. കയ്യേലിക്കുന്ന് ജലനിധി കുടിവെള്ള പദ്ധതിക്കായി നേരത്തെ ഉപയോഗിച്ചിരുന്ന കിണറിൻ്റെ സമീപത്തേക്ക് മാലിന്യം ഒഴുക്കുന്നത് കാരണം കിണറും പരിസരവും വൃത്തിഹീനമായിരിക്കുകയാണ്. ഇവിടെ കൊതുകുകൾ പെരുകുന്നത് കാരണം അംഗണവാടിയിലെത്തുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് കൊതുകു ജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. കിണറിനു പുറമെ പുതുതായി നിർമ്മിച്ച MCF കെട്ടിടത്തിന് പിന്നിലേക്കും ബാറിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ പൈപ്പുകൾ […]
Read more

ഉദ്യോഗസ്ഥരുടെ അനാസ്ഥ; ബാലുശ്ശേരി- കോഴിക്കോട് റോഡ് ഭൂമി ഏറ്റെടുക്കുന്നത് വൈകുന്നു

കോഴിക്കോട്: ബാലുശ്ശേരി-കോഴിക്കോട് ഭൂമി ഏറ്റെടുക്കൽ വൈകുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കൽ പാതിപോലും പൂർത്തിയാകാതെ നീളുകയാണ്. വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസന പദ്ധതി നീളുന്നതിൽ പ്രതിഷേധവും ശക്തമാകുന്നു. കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള 20.3 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് അഞ്ചു വർഷം മുമ്പ് 89. 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2020ൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനവും ഇറങ്ങി ഏറ്റെടുക്കേണ്ട ഭൂമി അളന്ന് അതിർത്തി നിശ്ചയിക്കുകയും ചെയ്തു. […]
Read more

പ്രാദേശിക മധ്യമ പ്രവർത്തകർക്ക് ചികിത്സാ ആനുകൂല്യം

കോഴിക്കോട്: സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ അംഗങ്ങളായ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിശോധനകൾക്കുംകൺസൾട്ടേഷൻ ഫീസിലും, ഹെൽത്ത്‌ ചെക്കപ്പുകൾക്കും, കിടത്തി ചികിത്സക്കും പ്രത്യേക ഇളവുകൾ അനുവദിക്കുന്ന പദ്ധതിക്ക് ഔപചാരിക തുടക്കമായി.സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരിയും, ഐ.ആർ.എം.യു ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാറും എം.ഒ. യുവിൽ ഒപ്പുവെച്ചു. സ്റ്റാർ കെയർ ഹോസ്പിറ്റൽ കോൺഫ്രൻസ് ഹാളിൽ നടന്ന ലോഞ്ചിങ്ങ് ഫങ്‌ഷ നിൽ ഐ.ആർ.എം.യു കോഴിക്കോട് ജില്ലാ […]
Read more

കുറുപ്പന്തറ ലേല കേന്ദ്രം നവീകരിക്കുന്നു; നിർമ്മാണോദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു

കോട്ടയം: കോട്ടയം ജില്ലാ കർഷക വിപണന ലേല കേന്ദ്രത്തിന്റെയും സംഘമൈത്രിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കുറുപ്പന്തറയിൽ തുടക്കമായി. കൃഷിവകുപ്പ് അനുവദിച്ച 18.50 ലക്ഷം രൂപ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നവീകരണ പ്രവർത്തനങ്ങൾ. ലേല കേന്ദ്രം പൂർണ്ണമായും അടച്ചുറപ്പുള്ളതാക്കുക, ഗ്രില്ലുകൾ സ്ഥാപിക്കുക, തറയിൽ ടൈൽ പാകുക, കർഷകർക്കായി സുരക്ഷിതമായ ഓഫീസ് സൗകര്യങ്ങൾ […]
Read more

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവം ഫെബ്രുവരി 18-ന് തുടങ്ങും; ഏഴരപ്പൊന്നാന ദർശനം 25ന്

കോട്ടയം: ലോകപ്രശസ്തമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ വാർഷിക ഉത്സവത്തിന് ഫെബ്രുവരി 18-ന് കൊടിയേറും. ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സവിശേഷമായ താന്ത്രിക ചടങ്ങുകളോടും പ്രത്യേക പൂജകളോടും കൂടിയാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമാകുന്നത്. കൊടിയേറ്റത്തോടെ ക്ഷേത്രത്തിൽ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾക്കും കലാപരിപാടികൾക്കും തുടക്കമാകും. ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തജനലക്ഷങ്ങൾ കാത്തിരിക്കുന്നതുമായ ഏഴരപ്പൊന്നാന ദർശനം ഫെബ്രുവരി 25-ന് നടക്കും. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തുമെന്നാണ് ക്ഷേത്ര ഭരണസമിതി കണക്കുകൂട്ടുന്നത്. ഉത്സവനാളുകളിൽ […]
Read more

കെസിബിസി ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡ് കോട്ടയം സെൻ്റ് ആൻസിന്

കോട്ടയം: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും (കെ.സി.ബി.സി) കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച വിദ്യാലയങ്ങൾക്കുള്ള ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡിന് കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. 2026 ഫെബ്രുവരി 13, 14 തിയതികളിൽ ചങ്ങനാശ്ശേരിയിൽ വെച്ച് നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. പ്രിൻസിപ്പൽ ജോബി […]
Read more

‘ഉത്സവ്’ സാംസ്‌കാരിക മേളയ്ക്കും പുസ്തകോത്സവത്തിനും കോട്ടയത്ത് തുടക്കമാവുന്നു

കോട്ടയം: കെപിസിസി സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാസാംസ്‌കാരിക മേളയും പുസ്തകോത്സവവും ‘ഉത്സവ്’ ഇന്ന് ആരംഭിക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിത്തിൽ രാവിലെ 10 മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ്കുമാർ അറിയിച്ചു. സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ […]
Read more

കെപിസിസി സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവ് സാംസ്‌കാരിക മേള നാളെ മുതല്‍

കോട്ടയം: കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവ് സാംസ്‌കാരിക മേള നാളെ മുതല്‍ പതിനേഴു വരെ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. സാഹിത്യവും കലയും സമന്വയിപ്പിക്കുന്ന മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ പുനരാവിഷ്‌കാരമായി ഉത്സവ് മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. നാളെ രാവിലെ പത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ ഒട്ടേറെ പ്രസാധകര്‍ പങ്കെടുക്കുന്ന അതിവിപുലമായ പുസ്തകമേള, കലാ സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചിത്രകലാ ക്യാമ്പ്, […]
Read more
Advertisement
WhiteswanTV Footer