Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭിന്നശേഷിക്കാർക്കായി വൻപദ്ധതി; ഡിസംബർ രണ്ടിന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഭിന്നശേഷിക്കാർക്കായി ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത വലിയപദ്ധതി ഡിസംബർ രണ്ടിന്‌ പ്രഖ്യാപിക്കുമെന്ന്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്യത്തിന്‌ മുഴുവൻ മാതൃകയാകുന്ന പദ്ധതിയായിരിക്കും. ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ വലിയസങ്കടമാണ്‌ അവരുടെകാലം കഴിഞ്ഞാൽ കുഞ്ഞുങ്ങളെ ആരു നോക്കുമെന്നത്‌. നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങൾ നോക്കുമെന്ന്‌ ആ മാതാപിതാക്കളോട്‌ പറയാൻ നമുക്ക്‌ കഴിയണം -മുഖ്യമന്ത്രി പറഞ്ഞു.

മാന്നാനം ആശ്രമദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 12-ാം വാർഷികാഘോഷവും സി.എം.ഐ. സഭയുടെ ഇരുനൂറാം വാർഷികത്തിന്റെ ഭാഗമായി ഭവനരഹിതർക്കായി നിർമിക്കുന്ന സ്‌നേഹഭവനങ്ങളുടെ നിർമാണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണം നടത്തി. സി.എം.ഐ. സഭ പ്രയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി അധ്യക്ഷതവഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി., വികാരി ജനറൽ ഫാ. ബെന്നി നൽക്കര, തിരുവനന്തപുരം സെയ്‌ന്റ് ജോസഫ്‌സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ഡോ. ടോമി കാട്ടാമ്പള്ളി, കെ.പി.സി.സി. ജനറൽസെക്രട്ടറി ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, മാന്നാനം ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ, ഫാ. ടോം അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix