Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

എം സുകുമാരപിള്ള ഫൗണ്ടേഷൻ അവാർഡ് ഫാദർ ജോൺ ഐപ്പിന്

കോട്ടയം: ട്രേഡ് യൂണിയൻ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച എം. സുകുമാരപിള്ളയുടെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡിന് ഫാദർ ജോൺ ഐപ്പ് അർഹനായി. കോട്ടയം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയായ അദ്ദേഹത്തെ ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. യാക്കോബായ സഭാ വൈദിക സംഘം സെക്രട്ടറിയായ ഫാദർ ജോൺ ഐപ്പ്, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനുഗ്രഹ മിഷന്റെ ഡയറക്ടർ കൂടിയാണ്. വിവിധ […]
Read more

ശ്രീകുമാരമംഗലം തിരുവുത്സവം; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121-ാമത് തിരുവുത്സവം സുഗമമായി നടത്തുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ദേവസ്വം, സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഉത്സവ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ക്രമസമാധാന പരിപാലനത്തിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും തടയാൻ കർശന പരിശോധനകൾ നടത്താനും […]
Read more

സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് പുതിയ വാഹനം

തൃശ്ശൂർ: സഞ്ജീവനി സമിതിയുടെ പുതിയ സംരംഭമായ സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻ്റെ പുതിയ  വാഹനത്തിന്റെ സമർപ്പണവും, പുതിയ ഡയാലിസിസ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനവും നടത്തി.  സേവാ ശക്തി ഫൗണ്ടേഷൻ, ശാന്തിമഠം (ആയുർവേദം) നൽകിയതാണ് വാഹനം. ഊരകം സഞ്ജീവനി ബാലികാസനത്തിൽ വെച്ച് നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയറിനായുള്ള വാഹനത്തിന്റെ സമർപ്പണം ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സിജോ ജോർജ് നിർവ്വഹിച്ചു. സഞ്ജീവനി ഡയാലിസിസ് യൂണിറ്റിനായി ഇരിങ്ങാലക്കുട കെ.എസ്.ഇ  ലിമിറ്റഡ് സംഭാവനയായി നൽകിയ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനം ദേശീയ സേവാഭാരതി സംസ്ഥാന […]
Read more

ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൃഷി- ശുചിത്വ മേഖലയും മുൻഗണന നൽകി താനാളൂർ പഞ്ചായത്ത് വികസന സെമിനാർ

മലപ്പുറം: പുതുയുഗം, പുതുവസന്തം എന്ന ലക്ഷ്യത്തോടെ ആരോഗ്യം, വിദ്യാഭ്യാസം , ഭിന്നശേഷി, വയോജന പദ്ധതികൾക്ക് മുൻഗണന നൽകിക്കൊണ്ട് താനാളൂർ പഞ്ചായത്ത് വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പൂതടം സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി . ഒ അസ്കർ മാസ്റ്റർ അധ്യക്ഷനായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എസ് സഹദേവൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈ : പ്രസിഡണ്ട് കെ ഫാത്തിമ ബീവി, ബ്ലോക്ക് വൈസ് പ്രസിഡൻറ് നസ്രീൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി […]
Read more

ശ്രദ്ധേയമായി മലയാള സർവകലാശാലയിലെ ഫോട്ടോ പ്രദർശനം

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സംസ്കാര പൈതൃകപഠന സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സംസ്കൃതി 2026’ ത്രിദിന പൈതൃക സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദർശനം ശ്രദ്ധേയമാവുന്നു. ‘കാലം-ദേശം-സാക്ഷി’ എന്ന പേരിൽ സംസ്കാരപൈതൃക പഠനസ്കൂളും പൈതൃക മ്യൂസിയവും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനത്തിൽ പ്രശസ്ത ഫോട്ടോഗ്രാഫർ മനോജ് ഡി. വൈക്കം പകർത്തിയ ശ്രദ്ധേയമായ രണ്ട് ഫോട്ടോ പരമ്പരകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രസ്മരണകൾ ഓർമിപ്പിക്കുന്ന ‘വൈക്കം ചരിത്രവഴികൾ’, എം.ടി. വാസുദേവൻ നായരുടെ നോവലായ നാലുകെട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയ ‘നാലുകെട്ടും നിളയും’ […]
Read more

മുസ്ലിം ലീഗ് ജനകീയ വിചാരണ യാത്രക്ക് നിറമരുതൂരിൽ ഊഷ്മള വരവേൽപ്പ്

മലപ്പുറം: പത്തു വർഷക്കാലത്തെ ഇടത് ദുർഭരണത്തിനെതിരെ താനൂർ മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന ജനകീയ വിചാരണ യാത്രക്ക് നിറമരുതൂർ പഞ്ചായത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. പുതിയ കടപ്പുറത്തു വെച്ച് മുൻ പഞ്ചായത്ത്‌ മെമ്പറും മുസ്‌ലിം ലീഗ് കാരണവരുമായ അബ്ദുള്ള കാമ്പ്രത്ത് ഫ്ലാഗോഫ് ചെയ്തു.ജാഥ ക്യാപ്റ്റൻ കെ എൻ മുത്തുക്കോയ തങ്ങൾ പതാക ഏറ്റുവാങ്ങി, പുതിയ കടപ്പുറത്ത് നിന്നും ആരംഭിച്ച ജാഥകളാട് സമാപ്പിച്ചു. സമാപ്പന സമ്മേളനം അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: […]
Read more

മികച്ച സേവനം കാഴ്ചവെച്ച ഡ്രൈവർക്ക് ആദരം

പാലക്കാട്: കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിൽ ദീർഘകാലമായി മികച്ച സേവനം കാഴ്ചവെച്ച ഡ്രൈവറെ ആദരിച്ചു. യാത്രക്കാരുടെ സുരക്ഷ, സമയപാലനം, ഉത്തരവാദിത്തബോധം എന്നിവ മുൻനിർത്തി പൊതുഗതാഗത രംഗത്ത് മാതൃകയായ സേവനം അനുഷ്ഠിച്ച വള്ളിയോട് സ്വദേശി അസീസ് ഇക്കെയെയാണ് ആദരിച്ചത്. അഭിമുഖ്യമായ ചടങ്ങിൽ വാർഡ് മെംബർ അരുണാരാജ് പൊന്നാട അണിയിച്ച് അസീസിനെ അനുമോദിച്ചു. പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവും സമൂഹം അംഗീകരിക്കേണ്ടതുണ്ടെന്നും, ഇത്തരത്തിലുള്ള ആദരിക്കൽ പരിപാടികൾ മറ്റ് ജീവനക്കാരെയും കൂടുതൽ മികവിലേക്ക് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഡ്വ. […]
Read more

ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്: ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുപാലക്കാട്: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആധുനിക ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ […]
Read more

നവകേരളം കര്‍മ്മപദ്ധതി; ആലത്തൂര്‍ മണ്ഡലത്തില്‍ മെൻസ്ട്രുൽ കപ്പ് വിതരണം ആരംഭിച്ചു

പാലക്കാട്: സ്ത്രീ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി നവകേരളം കര്‍മ്മപദ്ധതി– ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആദ്യഘട്ടമായി ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ത്ഥിനികള്‍ക്കാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തത്. മാസിക ശുചിത്വത്തില്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍–കോളേജ് വിദ്യാര്‍ത്ഥിനികളെയും നെറ്റ് സീറോ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് തുടര്‍ […]
Read more

കട്ടിപ്പാറ അംബേദ്കര്‍ ഗ്രാമം പദ്ധതി മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021–22 വർഷത്തെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച കട്ടിപ്പാറ ചമലിൽ അംബേദ്കർ നഗറിന്റെ ഉദ്ഘാടനം പട്ടിക ജാതി-വർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാധിക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് നാട് വേഗത്തില്‍ വളരുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇതിനൊപ്പം ഉയര്‍ത്തുക എന്നതാണ് […]
Read more
Advertisement
WhiteswanTV Footer