Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

പടനിലം പാലം പൂർത്തീകരണത്തിലേക്ക്; അവസാനഘട്ട കോൺക്രീറ്റിംഗ് ഇന്ന്

കോഴിക്കോട്: പടനിലം പാലം നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തിയായ സ്ലാബ് കോൺക്രീറ്റിംഗ് ഇന്ന് (ബുധനാഴ്ച) നടക്കും. ഇതോടെ പാലത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയാകും. നിർമ്മാണം അവസാന ഘട്ടത്തിൽരണ്ട് ഘട്ടങ്ങളിലായാണ് പാലത്തിന്റെ കോൺക്രീറ്റിംഗ് നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ആദ്യഘട്ട കോൺക്രീറ്റിംഗ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. അവശേഷിക്കുന്ന ഭാഗത്തിന്റെ കോൺക്രീറ്റിംഗ് ഇന്ന് നടക്കുന്നതോടെ സ്ലാബ് ജോലികൾ പൂർണ്ണമാകും. അപ്രോച്ച് റോഡ് നിർമ്മാണത്തിന് തടസ്സമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. മരങ്ങൾ മുറിച്ചു മാറ്റുന്ന മുറയ്ക്ക് തന്നെ […]
Read more

നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ ജില്ല നിശ്ചലമാകും: സംയുക്ത സമിതി

കോഴിക്കോട്: തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ അടിച്ചേൽപിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ജില്ലയുടെ ശക്തമായ താക്കീതാവും 12ന്റെ ദേശീയ പണിമുടക്കിൽ പ്രതിഫലിക്കുകയെന്ന് ട്രേഡ് യൂനിയൻ-സർവിസ് സംഘടന സംയുക്ത ജില്ല സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തി ൽ പറഞ്ഞു. സമസ്ത ജനവിഭാഗ ങ്ങളുടെയും പിന്തുണയിൽ വ്യാഴാഴ്‌ചത്തെ പണിമുടക്കിൽ ജില്ല നിശ്ചലമാവും. കേന്ദ്രസർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ തൊഴിലുകൾ നിർത്തിവെച്ചും കടകമ്പോളങ്ങൾ അടച്ചും യാത്രകൾ ഒഴിവാക്കിയും വാഹനങ്ങൾ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. പണിമുടക്കിയ തൊഴിലാളികൾ കോഴിക്കോട് ആദായ നികുതി ഓഫിസിന് മുന്നിൽ […]
Read more

കാപ്പ നിയന്ത്രണ ഉത്തരവ് ലംഘിച്ച   ഗുണ്ട ആദർശ് റിമാന്റിലേക്ക്

തൃശ്ശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച നിരവധി ക്രമിനൽക്കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട നെല്ലായി ആലത്തൂർ ദേശത്ത്, കുറുവത്ത് വീട്ടിൽ ആദർശ് 24, എന്നയാളെ  അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ  തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച് കാപ്പ സഞനിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ആദർശിനെ അന്വേഷണ സംഘം ആലത്തൂർ ഷാപ്പിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ആദർശ് കൊടകര പോലീസ് സ്റ്റേഷൻ […]
Read more

പാമ്പ് കടിയേറ്റ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂർ: പാമ്പ് കടിയേറ്റ് വൃദ്ധന്‍ മരിച്ചു.മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ അറക്കല്‍ മാത്യൂസ് (70)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ പറമ്പില്‍ വെച്ച് പാമ്പ് കടിയേറ്റത്തിനെ തുടര്‍ന്ന് ഉടനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരികെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ എല്‍സി, മക്കള്‍: എബി, ബിനിയ, മരുമക്കള്‍. ജോജി, ലിബിയ.
Read more

കൊച്ചി സെയിൽ ശാഖ നിലനിർത്തണം കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി ബെന്നി ബെഹനാൻ എം പി

തൃശ്ശൂർ: കൊച്ചിയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ബ്രാഞ്ച് ഓഫീസും സ്റ്റോക്ക് യാർഡും തരംതാഴ്ത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി കേന്ദ്ര ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ നേരിട്ട് കണ്ട് നിവേദനം നൽകി. കേരളത്തിന്‍റെ വ്യാവസായിക, പശ്ചാത്തല വികസന മേഖലകളെ തകർക്കുന്ന നീക്കമാണിതെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു. ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടെയുള്ള പ്രതിരോധ പദ്ധതികൾക്കും കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്പ് യാർഡ്, ബി.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ ഉരുക്ക് എത്തിക്കുന്നതിൽ കൊച്ചി […]
Read more

ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡ് നവീകരണത്തിന് തുക അനുവദിച്ചു

തൃശ്ശൂർ: ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾ ബി സി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിക്കാട് റോഡ് മുതൽ – കൂർക്കമറ്റം – സൗത്ത് മാരാംകോട്- അക്ക്വേഷ്യ റോഡ് വരെ (1.5 കോടി), കോർമല ആശ്രമം- ചെമ്പൻകുന്ന് – പുളിങ്കര- മാരംകോട്- പാല ഗ്രൗണ്ട് റോഡ് വരെ (2.30 കോടി), ചട്ടികുളം തലവരിപ്പാറ റോഡ് മുതൽ കുറ്റിക്കാട് റോഡ് വഴി […]
Read more

മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവം; ചികിത്സയിലിരിക്കെ ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബൈക്ക് യാത്രക്കാരൻ മരിച്ചു . പാവുക്കോണം കോട്ടക്കുളം കുന്നത്ത് വീട്ടിൽ 42 കാരനായ ദാവൂദ് ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന വല്ലപ്പുഴ സ്വദേശിയായ വഹാബ് ഫൈസിയെ പോലീസ് പിടികൂടി കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മനിശേരി അലയ്ഡ് കോളേജ് കവാടത്തിന് സമീപത്തായി അപകടം നടന്നത്. പാവുക്കോണത്തു നിന്നും പഴയലക്കിടിയിലുള്ള ബന്ധു വീട്ടിലേക്ക് 72 […]
Read more

പൂക്കയിൽ ബസാറിൽ പുതിയ റെസിഡൻസ് അസോസിയേഷൻ

മലപ്പുറം: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ  കീഴിൽ  മലപ്പുറം ജില്ലയിലെ തിരൂർ പൂക്കയിൽ ബസാറിൽ കേന്ദ്രമായി പുതിയ ഒരു റസിഡൻസ് അസോസിയേഷന് രൂപം നൽകി വരുന്നു.ഈ അസോസിയേഷൻ്റെ പ്രത്യേകത  സ്ത്രീകൾ നേതൃത്വം നൽകി കൊണ്ടുള്ള  കൂട്ടായ്മയാണ്. ജാതി മതം ഭാഷ സാമ്പത്തികം രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായിരിക്കുക എന്നതാണ്. കുടുംബങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും  വേണ്ടി പ്രവർത്തിക്കുക  അംഗങ്ങളുടെ ഇടയിൽ സമത്വം സാഹോദര്യം സഹവർത്തിത്വം പരിപോഷിപ്പിക്കുക സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികവുമായ  അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവയും […]
Read more

നഷ്ടപ്പെട്ട പത്ത് വർഷങ്ങളെ വീണ്ടെടുക്കാൻ താനൂരിൽ മുസ്ലിം ലീഗ് ജനകീയ വിചാരണ യാത്രക്ക് ഉജ്ജ്വല തുടക്കം

മലപ്പുറം: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ ഭരണത്തിൽ നഷ്ടപ്പെട്ട പത്ത് വർഷങ്ങൾ വീണ്ടെടുക്കാനുള്ള കരുത്തുമായി താനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്താൽ മണ്ഡലത്തിലുടനീളം നടത്തുന്ന ജനകീയ വിചാരണ യാത്രക്ക് ഉജ്ജ്വല തുടക്കമായി.താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. മുത്തുകോയ തങ്ങൾ ക്യാപ്റ്റനായും എം.പി.അഷ്റഫ്, നൂഹ് കരിങ്കപ്പാറ വൈസ് ക്യാപ്റ്റൻ മാരുമായി സംഘടിപ്പിച്ച ജനകീയ വിചാരണ യാത്ര ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി. കുഞ്ഞൻ ബാവ ഹാജി ജാഥാ […]
Read more

താനൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രുപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിരൂപികരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷൻ 2030 പദ്ധതി നടപ്പാക്കാൻബ്ലോക്ക് തല ആസുത്രണ സമിതി  തിരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന  യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി നൗഷാദ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്  നസ്റിൻ മണ്ണിങ്ങൽ അധ്യക്ഷയായി. ആസുത്രണ […]
Read more
Advertisement
WhiteswanTV Footer