Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

മഞ്ഞുതുള്ളി പാർക്ക് നവീകരണവും സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും നടന്നു

പാലക്കാട്: ജി.എച്ച്.എസ്.എസ്. തോലനൂരിൽ സ്കൂൾ വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ മഞ്ഞുതുള്ളി പാർക്ക് നവീകരണത്തിന്റെ ഉദ്ഘാടനവും സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനവും തരൂർ എം എൽ എ പി. പി. സുമോദ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിനൊപ്പം വ്യക്തിത്വ വികസനവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡ് യൂണിറ്റിലെ വിദ്യാർത്ഥികൾ ശാസനയും അച്ചടക്കവും പ്രതിഫലിപ്പിക്കുന്ന പരേഡും സല്യൂട്ടും അവതരിപ്പിച്ചു. സ്കൂൾ വളപ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ […]
Read more

പുതുക്കോട് മണപ്പാടത്ത് പുതിയ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധo

പാലക്കാട്: പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം മലങ്കാട് പ്രദേശത്ത് പുതുതായി നിർമിച്ച ക്വാറിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ജനവാസ മേഖലയിൽ ക്വാറി പ്രവർത്തനം ആരംഭിച്ചതോടെ വീടുകൾക്കും കുടിവെള്ള സ്രോതസ്സുകൾക്കും ഗുരുതരമായ ഭീഷണി ഉയരുമെന്ന ആശങ്ക ഉയർത്തിയാണ് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മണപ്പാടം പ്രദേശത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ക്വാറി സ്ഥലത്തേക്ക് നീങ്ങിയെങ്കിലും, ക്വാറിയുടെ പ്രവേശന കവാടത്തിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും രൂപപ്പെട്ടു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാതെ ക്വാറി പ്രവർത്തനം […]
Read more

മടവൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ ഉടൻ നിയമിക്കണം; പഞ്ചായത്തിന്റെ നിവേദനം

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ അഭാവം മൂലം പൊതുജനങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, എത്രയും വേഗം വി ഒ നെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് സഫിയ മുഹമ്മദ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. വിവിധ ക്ഷേമ പെൻഷനുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാനായി ദിനംപ്രതി നിരവധി പേർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തുന്നുണ്ടെങ്കിലും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ അഭാവം മൂലം സേവനങ്ങൾ തടസ്സപ്പെടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെ പിന്നോക്ക […]
Read more

അംങ്കനവാടിക്ക് സമീപം എംസിഎഫ്; കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ആശങ്ക

കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് നാലാം വാർഡ് അങ്കണവാടിക്ക് തൊട്ടടുത്താണ് മലിന്യം തരം തിരിക്കുന്ന MCF പ്രവർത്തനം തുടങ്ങിയത്. അങ്കണവാടിക്കു പുറമെ കുഞ്ഞുങ്ങൾക്കായ് ക്രെഷും പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് മാലിന്യം തരം തിരിക്കുന്ന പഞ്ചായത്തിൻ്റെ MCF യൂനിറ്റ്. രാവിലെ മുതൽ വൈകുന്നേരം വരെ കുഞ്ഞുങ്ങൾ ഇവിടെ തങ്ങുന്നതിനു പുറമെ ഇവർക്കായുള്ള ഭക്ഷണം പാകം ചെയ്യുന്നതും ഇവിടെ വെച്ചു തന്നെയാണ്. തികച്ചും കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിക്കാണ് പഞ്ചായത്ത് ഭരണാധികാരികൾ അനുമതി നൽകിയത്. കെ എസ് ഇ ബി ഓഫീസിന് തൊട്ടു […]
Read more

ഭരണപരാജയം മറച്ചുവെക്കാൻ ജനകീയ യാത്ര; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ […]
Read more

കെപിസിസി സംസ്കാര സാഹിതിയുടെ ‘പുസ്തക വണ്ടി’ക്ക് ഏറ്റുമാനൂരിൽ ഊഷ്മള സ്വീകരണം

കോട്ടയം: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി എ.കെ. ഷമീർ നയിക്കുന്ന പുസ്തക വണ്ടിക്ക് ഏറ്റുമാനൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ജെയ്‌സ് കട്ടച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം ഡി.സി.സി സെക്രട്ടറി കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യവും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് പുസ്തക വണ്ടിയുടെ പ്രയാണം തുടരുന്നത്. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, തുറവൂർ പ്രേംകുമാർ, ജോയ് പൂവം നിൽക്കുന്നതിൽ, ഡോക്ടർ കെ.എം. ബെന്നി, കൃഷ്ണകുമാർ, സുബിൻ സാബു, ബിബിൻ സണ്ണി, […]
Read more

തോട് എക്കൽ അടിഞ്ഞ് അടയുന്നു; ദുരിതത്തിലായി മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും

കോട്ടയം: കുമരകം ഒന്നാം വാർഡിലെ ചൂളപ്പടി-ചക്രംപടി കായൽ തോട് എക്കൽ അടിഞ്ഞും പോള നിറഞ്ഞും സഞ്ചാരയോഗ്യമല്ലാതാകുന്നു. തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ടതോടെ ചെറുവള്ളങ്ങൾ പോലും എക്കലിൽ ഉറയ്ക്കുന്ന അവസ്ഥയാണ്. വള്ളങ്ങളിൽ യാത്ര ചെയ്യുന്നവർ പലയിടങ്ങളിലും തോട്ടിലിറങ്ങി വള്ളം തള്ളിനീക്കേണ്ട ഗതികേടിലാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിച്ചിട്ടുണ്ട്. തോട് നികന്നത് കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിനോദസഞ്ചാരികളുമായി എത്തിയ വള്ളങ്ങൾക്ക് യാത്ര തുടരാനാകാതെ പകുതിവഴിയിൽ മടങ്ങേണ്ടി വന്നു. […]
Read more

സ്കൂൾ ഭൂമി കയ്യേറി നിർമ്മാണശ്രമം പിടിഎയും അധികൃതരും ചേർന്ന് തടഞ്ഞു

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ (യു.പി. വിഭാഗം) ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം സ്കൂൾ പിടിഎയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചേർന്ന് തടഞ്ഞു. കുമരകം പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള ബാസ്കറ്റ് ബോൾ കോർട്ട് ഉൾപ്പെടുന്ന സ്ഥലം 98 വർഷങ്ങൾക്ക് മുൻപ് ആറ്റാമംഗലം പള്ളി സ്കൂളിനായി 99 വർഷത്തെ പാട്ടത്തിന് നൽകിയതാണ്. ഈ കാലാവധി നിലനിൽക്കെ, വ്യാജ പ്രമാണങ്ങൾ ചമച്ച് സ്ഥലം തങ്ങളുടേതാണെന്ന് വൈ.എം.സി.എ. അവകാശപ്പെടുകയാണെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. […]
Read more

എംഡിഎംഎയുമായി പിടികൂടിയ പ്രതി റിമാന്റിൽ

തൃശ്ശൂർ: സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടിയ പ്രതി റിമാന്റിൽതൃശ്ശൂർ റൂറൽ ജില്ലാ പോലീസ്  ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി  ചൂലൂർ  വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം (27) എന്നയാളാണ് പിടിയിലായത്. കൈപ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചാണ്  ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ […]
Read more

അന്നമനട യൂണിറ്റ് വാർഷിക സമ്മേളനം

തൃശ്ശൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അന്നമനട യൂണിറ്റ് വാർഷിക സമ്മേളനം അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത സജീവൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് പി ഡി തോമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു സംഘടന റിപ്പോർട്ട് ജില്ലാ ജോ:സെക്രട്ടറി മേജോ ബ്രൈറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ വലായുധൻ കണ്ണമ്പിള്ളി, പി പി പുഷ്പാംഗദൻ പി എസ്, സേതുമാധവൻ, എ സി ശ്രീധരൻ, ടി ഡി രാജൻ മാസ്റ്റർ, കെ കെ രാജൻ പുഷ്ക്കര, ടീച്ചർ […]
Read more
Advertisement
WhiteswanTV Footer