Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

തൃശ്ശൂർ ജില്ല കളക്ടറുടെ ഓഫീസിൽ   കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കർഷകൻ  വാഴപ്പിള്ളി ജോസ്

തൃശ്ശൂർ: ജില്ല കളക്ടറുടെ ഓഫീസിന് മുന്‍പില്‍ നഷ്ടപരിഹാരത്തിനായി കു്ത്തിയിരിപ്പ് സമരം നടത്തുമെന്ന് കൃഷിക്കാരന്‍ വാഴപ്പിള്ളി ജോസ് പറഞ്ഞു. ചായ്യ്പ്പന്‍ കുഴി മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കൃഷി ചെയ്യുന്ന വാഴപ്പിള്ളി ജോസിന് കാട്ടാനകളുടെ ആക്രമണത്തില്‍ ന്ഷ്ടമായത് പത്ത് ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാട്ടനകളുടെ ആക്രമണത്തില്‍ ഏകദേശം മുന്നുറോളം ഏത്തവാഴകളും, ചേമ്പ്, പാവല്‍ തുടങ്ങിയ കൃഷികളും കാട്ടാന കൂട്ടം തകര്‍ത്തും, കൃഷിയാവശ്യത്തിനായി വെള്ളം കൊണ്ടു വരുന്ന പൈപ്പുകളും മറ്റും തകര്‍ക്കുകയും ഫെന്‍സിംങ്ങും മറ്റും നശിപ്പിച്ചതായി […]
Read more

ചായ്പ്പൻകുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ നാട്ടുകാർ അടിച്ചു തകര്‍ത്തു

തൃശ്ശൂർ: ചാലക്കുടി: ചായ്പ്പന്‍ കുഴി മാതൃക ഫോറസ്റ്റ് നാട്ടുകാര്‍ അടിച്ചു തകർത്തു. സ്‌റ്റേഷനില്‍ കിടന്ന ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും,സ്റ്റേഷന്റെ ഏകദേശം അഞ്ചോളം ജനലുകളുടെ ചില്ലുകള്‍ പൂര്‍ണ്ണമായും അടി്ച്ചു തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തു.കാട്ടാനകളുടെ ആക്രമണത്തില്‍ സുബ്രന്റെ മരണത്തെ തുടര്‍ന്നാണ് സംഭവം നടന്നത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടതായി പറയന്നു. തടിച്ചു കൂടിയ നൂറുകണക്കിന് നാട്ടുകാര്‍ പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും ചയ്തു. ജില്ല കളക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസിന്റെ […]
Read more

മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ചാലക്കുടിയിൽ മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം. തുരുത്തിപറമ്പ് കൊല്ലം സ്വദേശി രതീഷ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പുത്തന്‍ച്ചിറ സ്വദേശി ജെബിന്‍ ഷാജു ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചാലക്കുടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ഇറങ്ങി വരുന്നിടത്താണ് അപകടം നടന്നത്.രാത്രിയായതിനാല്‍ അപകടം അറിയുവാന്‍ വൈകിയതായും പറയുന്നു.കുറെ നേരം റോഡില്‍ കിടന്ന ശേഷമാണ പരിക്കേറ്റവരെ ചാലക്കുടി സെന്റ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും രതീഷ് മരിച്ചു.
Read more

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടും കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് പിടിക്കുന്നതായി പരാതി

തൃശ്ശൂർ: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടും കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് പിടിക്കുന്നതായി പരാതി. നഗരസഭയുടെ ആര്യങ്കാല പത്താം വാര്‍ഡില്‍ മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പരാതി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ലിബി ഷാജിയാണ് താനാണ് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നത്. കോണ്‍ഗ്രിസില്‍ നിന്ന് പുറത്താക്കിയ ഇപ്പോഴത്തെ കൗണ്‍സിലര്‍ കൂടിയായ ലിബി ഷാജിക്ക് കോണ്‍ഗ്രസിലെ തന്നെ പ്രുമഖ നേതാക്കളുടെ പിന്തുണയുളളതായും ലീഗ് നേതാക്കള്‍ ആരോപിച്ചു ചാലക്കുടിയിലെ ചില കോണ്‍ഗ്രസ ്‌നേതാക്കളുടെ സമ്മതത്തോടെയാണ് ലീഗിന് തന്ന സീറ്റില്‍ കോണ്‍ഗ്രിസില്‍ നിന്ന് ആറ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോടിയായി ഗുരുവായൂർ; ടെമ്പിൾ പോലീസ് റൂട്ട് മാർച്ച് നടത്തി

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ ടെമ്പിൾ പോലീസ് റൂട്ട് മാർച്ച് നടത്തി. ഇന്ന് വൈകുന്നേരം ടെമ്പിൾ പോലീസ് ഇൻസ്‌പെക്ടർ ജി. അജയ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പടിഞ്ഞാറേ നടവരെ നീണ്ടുനിന്ന് വീണ്ടും മഞ്ജുളാൽ പ്രദേശത്ത് എത്തി സമാപിച്ചു. എസ്ഐമാരായ പി.ജി. സദാശിവൻ, സുനിൽ കുമാർ, എഎസ്ഐമാരായ കെ. സാജൻ, വിനയൻ, ജയചന്ദ്രൻ തുടങ്ങിയവർ റൂട്ട് മാർച്ചിൽ പങ്കെടുത്തു.
Read more

“കടക്ക് പുറത്ത് പ്രയോഗം”; മറുപടി പറഞ്ഞ് മുഖ്യമന്ത്രി

കോഴിക്കോട് : കോഴിക്കോട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി തന്റെ മുൻ പ്രയോഗത്തെ കുറിച്ച് മറുപടി പറഞ്ഞത്. പ്രസ്സ് ക്ലബിൽ അദ്ദേഹം സംസാരിക്കവെ, ഒരു മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ മുൻ പ്രയോഗത്തെ കുറിച്ച് അദ്ദേഹത്തിനോട് ചോദിക്കവെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാധ്യമ പ്രവർത്തകർ വിളിച്ചിടത്തേ പോകാൻ പാടുള്ളൂ. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെ നിങ്ങൾ ഇരുന്നാൽ, അവിടെ വന്നിട്ട്, “അല്ല നിങ്ങളൊന്ന് ദയവായി പുറത്തേക്ക് […]
Read more

യുഡിഎഫ് വന്നാൽ സൗജന്യ മാലിന്യ ശേഖരണ പദ്ധതി നടപ്പാക്കും- സാദിഖലി തങ്ങൾ

കോഴിക്കോട് : ജനങ്ങളെ സാമ്പത്തിക ചൂഷണം ചെയ്യുന്ന കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരികളോടുള്ള വിരോധം അവർ യു.ഡി.എഫിന് വോട്ട് ചെയ്ത് പ്രകടിപ്പിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുഖദാർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.എം ജിഷാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണാധികാരികൾ വീടുകളിലുള്ള മാലിന്യം കൊണ്ട് പോകുന്നതിന് പോലും മാസം തോറും […]
Read more

പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു

കോഴിക്കോട് : ഓട്ടോറിക്ഷ തൊഴിലാളികൾക്കായി പറമ്പിൽ ഹെൽത്ത് കെയർ പുറത്തിറക്കിയ പ്രിവിലേജ് കാർഡിന്റെ പ്രകാശനവും, വിതരണവും നടന്നു. മാനേജിങ് ഡയറക്ടർ മുഹമ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ രജനി ലോനപ്പൻ, പി.ആർ.ഒ ഹാത്തിക, ജീവകാരുണ്യ പ്രവർത്തകൻ ജയരാജ് എന്നിവർ സംസാരിച്ചു.
Read more

കല്യാണം മുടക്കിയെന്നാരോപിച്ച് സ്‌ഥാനാർഥിയെ മർദിച്ചതായി പരാതി

മലപ്പുറം: വേങ്ങര പഞ്ചായത്ത് 11-ാം വാർഡ് സ്വതന്ത്ര സ്‌ഥാനാർഥി എ കെ ഫൈസലി നെയാണ് മർദിച്ചത്. സഹോദരനും പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷനുമായ സലീം ആണ് മർദിച്ചതെന്ന് ഫൈസൽ പറഞ്ഞു. മാർക്കറ്റ് റോഡ് വരവെട്ടിച്ചാലിൽ വച്ചാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അവിടെ ബൈക്കിലെത്തിയ സലീം മർദിക്കുകയായിരുന്നു. സലീമിൻ്റെ മകളുടെ കല്യാണം മുടക്കിയത് ചോദ്യം ചെയ്‌തും താൻ ലീഗിനെതിരെ ഇടതു പിന്തുണയിൽ സ്വതന്ത്രനായി മത്സരിക്കുന്നതുമാണ് മർദനത്തിന് കാരണമെന്ന് ഫൈസൽ പറഞ്ഞു. അതേസമയം, വാർഡിലെ വോട്ടർക്ക് സ്ലിപ്പ് നൽകാനെത്തിയപ്പോൾ ഫൈസൽ മർദിക്കുകയായിരുന്നുവെന്ന് […]
Read more

അൻവർ വന്നാൽ യുഡിഎഫ് ഒന്നും കൂടെ ശക്തിപ്പെടും വിഎസ് ജോയ്

മലപ്പുറം: അൻവർ വന്നാൽ യുഡിഎഫ് ഒന്നും കൂടെ ശക്തിപ്പെടുമെന്ന് മലപ്പുറം ജില്ല ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. കഴിഞ്ഞ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 19000 ത്തോളം വോട്ടുകൾ നേടി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അദ്ദേഹത്തിന് വഴിക്കടവ്, ചുങ്കത്തറ പഞ്ചായത്തുകളിൽ സ്വാധീനമുണ്ട്. ചുങ്കത്തറ പഞ്ചായത്തിൽ അദ്ദേഹത്തിന്റെ സ്വാധീനത്താൽ യു ഡി എഫ് ഭരണം നിലനിർത്തിയത്. യുഡിഎഫിന് കരുളായി പഞ്ചായത്തിൽ മുസ്ലിംലീഗിന്റെ സീറ്റ് വിട്ടുകൊടുത്ത് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. പ്രാദേശിക സഖ്യം ഇതുപോലെ പലയിടത്തും നിലമ്പൂർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix