Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

വികസനമുന്നേറ്റ ജാഥയ്ക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം. മുക്കത്തെ സ്വീകരണത്തിനുശേഷം കൊടുവള്ളിയിലെത്തിയ ജാഥയെ മണ്ഡലാതിർത്തിയായ കൊടുവള്ളി നഗരസഭയിലെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം സ്വീകരിച്ച് ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരകേന്ദ്രമായ കൊടുവള്ളിയിലേക്ക് ആനയിച്ചു. കൊടുവള്ളി ടൗണിൽ നിന്നും നൂറ് മീറ്റർ അകലെ നിന്ന് ജാഥാ ക്യാപ്ടനെ തുറന്ന ജീപ്പിൽ ശിങ്കാരിമേളം, ബാൻ്റ് മേളം തുടങ്ങിയ വാദ്യമേളങ്ങളോടെ അകമ്പടിയോടെ […]
Read more

ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 65 അടി ഉയരത്തിൽ നിലപ്പന്തൽ ഉയരും

പാലക്കാട്: വള്ളുവനാട്ട് ചരിത്രപ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ നടന്നുവരികയാണ്. മാർച്ച് രണ്ട് നാണ് പൂരം. ഒറ്റപ്പാലം ദേശം ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളാണ് നടത്തുന്നത്. ഒറ്റപ്പാലത്ത് പൂരത്തോടനുബന്ധിച്ച് 65 അടി ഉയരത്തിൽ നില പന്തൽ ഉയരും. ചിനക്കത്തൂർ പൂരം ഒറ്റപ്പാലം ദേശ കമ്മിറ്റിയുടെ ദേശപന്തൽ എൻഎസ്എസ് കെ പി ടി സ്ക്കൂളിൽ പണി തുടങ്ങി. 65 അടി ഉയരത്തിൽ നിർമ്മിക്കുന്ന നില പന്തലിൻ്റെ കാൽനാട്ട് കർമ്മം ഭക്ത്യാദരപൂർവ്വം നടന്നു. ഇത്തവണ അഞ്ചു ദിവസം മുൻപ് തന്നെ പന്തലിൽ ദീപാലങ്കാരം […]
Read more

കിണറ്റിൽപ്പെട്ട പുള്ളിമാനിനെ രക്ഷപ്പെടുത്തി

പാലക്കാട്: ഒറ്റപ്പാലം പനമണ്ണയിൽ കിണറ്റിൽപ്പെട്ട പുള്ളിമാനിനെ രക്ഷപ്പെടുത്തി. രണ്ട് വയസ് പ്രായം തോന്നിക്കുന്ന മാനാണ് ആഴമേറിയകിണറ്റിൽ അകപ്പെട്ടത്. പനമണ്ണ പള്ളിക്കുന്ന് പണ്ഡാരപറമ്പിൽ മുഹമ്മദിൻ്റെ വീട്ടുമുറ്റത്തെ കിണറാണു മാനിനു കെണിയായത്. നായ്ക്കൾ കൂട്ടത്തോടെ തുരത്തിയപ്പോൾ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു മാൻ കിണറ്റിൽപ്പെട്ടത്. വനപാലകരെത്തി പ്രദേശവാസികളുടെ സഹായത്തോടെ വൈകിട്ടു നാലോടെയാണ് മാനിനെ പുറത്തെത്തിച്ചത്. അനങ്ങൻ മല വനമേഖലയോടു ചേർന്നുള്ള പ്രദേശമാണിത്. മാനിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സുരക്ഷിതമായി വനമേഖയിലേക്ക് തുറന്നുവിടുമെന്നും വനം വകുപ്പ് അറിയിച്ചു.
Read more

വൈക്കം കായലോര ബീച്ച് മൈതാനം ശുചീകരണം; ജനകീയ പങ്കാളിത്തത്തോടെ പുതിയ മുഖം

കോട്ടയം: നഗരസഭയുടെയും പൊതുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈക്കം കായലോര ബീച്ച് മൈതാനത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബീച്ചും പരിസരവും കാടുപിടിച്ചു കിടന്നത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നഗരസഭ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന് മുൻകൈ എടുത്തത്. നഗരസഭാ കവാടത്തിൽ നിന്നും പണിയായുധങ്ങളുമായി പ്രകടനമായാണ് സന്നദ്ധ പ്രവർത്തകർ ബീച്ചിലേക്ക് നീങ്ങിയത്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവഹിച്ചു. ഏഴൂറിലധികം പേർ അണിനിരന്ന വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് കായലോരം സാക്ഷ്യം വഹിച്ചത്. […]
Read more

അക്ഷരത്തിനൊപ്പം ആരോഗ്യവും; കോട്ടയം ജില്ലയിൽ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

കോട്ടയം: സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി […]
Read more

തിരുമുടിക്കുന്ന് പള്ളിയിൽ തിരുനാളിന് കൊടിയേറി

തൃശ്ശൂർ: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവക മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും തിരുനാളിന് തുടക്കമായി. വികാരി റവ. ഡോ. പോൾ മൂഞ്ഞേലി തിരുനാള്‍ കൊടിയേറ്റ്കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബ്ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു. പിന്നീട് തിരുമുടിക്കുന്ന് പ്രവാസികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ സംഗീത പരിപാടിയും ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് വി. സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 06. 30ന് വി.കുർബാന, നിത്യസഹായ മാതാവിന്‍റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, തുടർന്ന് […]
Read more

വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ക്കടത്ത്- കൊല്ലക്കൊമ്പ് റോഡ് ഗതാഗതം താറുമാറായി

കോട്ടയം: വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ക്കടത്ത്-കൊല്ലക്കൊമ്പ് റോഡ് കുണ്ടുംകുഴിയുമായി ഗതാഗതം താറുമാറായി. റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് ആറു ലക്ഷം രൂപ അനുവദിച്ചു.  ഇത്തവണത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഈ റോഡ് ടാറിംഗിനായി പ്രദേശവാസിയായ കോണ്‍ട്രാക്ടര്‍ കരാര്‍ എടുത്തു. എന്നാല്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെങ്കില്‍ വാട്ടര്‍ അഥോറിറ്റി തീരുമാനിക്കണം. റോഡിലൂടെ വാട്ടര്‍ അഥോറി അഞ്ഞൂറ്റിയൻപതു മീറ്റര്‍ കുടിവെള്ള പൈപ്പുലൈന്‍ സ്ഥാപിക്കണം. ഈ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമേ റോഡ് ഇനി ടാര്‍ ചെയ്യാന്‍ സാധിക്കൂ. കഴിഞ്ഞ ആറു മാസമായി വാട്ടര്‍ […]
Read more

സമേതം- വിമുക്തി നാടകയാത്ര ചാലക്കുടിയിൽ

തൃശ്ശൂർ: ചാലക്കുടി ജില്ലാ ആസൂത്രണ സമിതിയുടെ വിദ്യാഭ്യാസ പദ്ധതി സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 2025-2026 പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സമേതം- വിമുക്തി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗയി ചാലക്കുടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍   ജീവിതം ലഹരി എന്ന ഏകപാത്ര നാടകാവതരണം നടത്തി. തൃശൂര്‍ രംഘചേതന ഒരുക്കിയ നാടകത്തില്‍ പ്രശസ്ത നാടകനടന്‍ കെ വി ഗണേഷ് നാടകാവതരണം നടത്തി നൂറ്റി നാല്‍പ്പത്തി രണ്ട് വിദ്യാര്‍ത്ഥികളും നാല്‍പ്പത് അധ്യാപകരും നാടകത്തിന്‍റെ ഭാഗമായി. തൃശ്ശൂർ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി […]
Read more

സപ്പോർട്ടു കളി ഫൈനൽ മത്സരത്തിൽ വൈഎംഎ ചാലക്കുടി ജേതാക്കൾ

തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് 112 സപ്പോർട്ടുകളിയുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ  വൈ എം എ ചാലക്കുടി ജേതാക്കളായി. തരംഗിണി ചാലക്കുടി രണ്ടാം സ്ഥാനം നേടി. ഒന്നാം സമ്മാനത്തിന് അർഹരായ വൈ എം എ ക്ലബ്ബിനുവേണ്ടി അണിനിരന്ന ജോസ് മേനോത്ത്, ജീജോ അമ്പൂക്കൻ, ഷിജോ താക്കോൽക്കാരൻ എന്നിവർ  പൊതുയോഗത്തിൽ വച്ച് ചാലക്കുടി നഗരസഭ ചെയർപേഴ്സൺ  ആലിസ് ഷിബുവിൽ നിന്ന് റപ്പായി താക്കോൽക്കാരൻ മെമ്മോറിയൽ ട്രോഫിയും,12000 രൂപ അടങ്ങിയ ക്യാഷ് അവാർഡും ഏറ്റുവാങ്ങി. […]
Read more

കുടിശ്ശിക നൽകിയില്ല; ലേബർ ഇന്ത്യ സ്കൂളിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

കോട്ടയം: സഹോദയ കലോത്സവത്തിന്റെ കരാർ തുക നൽകാത്തതിൽ പ്രതിഷേധിച്ച് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെയും (LSWAK) കേരള സ്റ്റേറ്റ് ഹയർ ഗ്രേഡ് ഓണേഴ്സ് അസോസിയേഷന്റെയും (KSHGOA) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കഴിഞ്ഞ നവംബർ മാസത്തിൽ നടന്ന കലോത്സവത്തിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് ഒരുക്കിയ ഈരാറ്റുപേട്ട ആർ.എച്ച്.എം (RHM) സൗണ്ട്സിനും, പന്തൽ നിർമ്മാണം നടത്തിയ ലിബർട്ടി പാലയ്ക്കും ഇതുവരെയും പണം നൽകി തീർക്കാത്തതിനെ തുടർന്നാണ് സംഘടനകൾ സംയുക്തമായി […]
Read more
Advertisement
WhiteswanTV Footer