Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ഭരണപരാജയം മറച്ചുവെക്കാൻ ജനകീയ യാത്ര; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ […]
Read more

കെപിസിസി സംസ്കാര സാഹിതിയുടെ ‘പുസ്തക വണ്ടി’ക്ക് ഏറ്റുമാനൂരിൽ ഊഷ്മള സ്വീകരണം

കോട്ടയം: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി എ.കെ. ഷമീർ നയിക്കുന്ന പുസ്തക വണ്ടിക്ക് ഏറ്റുമാനൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ജെയ്‌സ് കട്ടച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം ഡി.സി.സി സെക്രട്ടറി കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യവും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് പുസ്തക വണ്ടിയുടെ പ്രയാണം തുടരുന്നത്. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, തുറവൂർ പ്രേംകുമാർ, ജോയ് പൂവം നിൽക്കുന്നതിൽ, ഡോക്ടർ കെ.എം. ബെന്നി, കൃഷ്ണകുമാർ, സുബിൻ സാബു, ബിബിൻ സണ്ണി, […]
Read more

തോട് എക്കൽ അടിഞ്ഞ് അടയുന്നു; ദുരിതത്തിലായി മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും

കോട്ടയം: കുമരകം ഒന്നാം വാർഡിലെ ചൂളപ്പടി-ചക്രംപടി കായൽ തോട് എക്കൽ അടിഞ്ഞും പോള നിറഞ്ഞും സഞ്ചാരയോഗ്യമല്ലാതാകുന്നു. തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ടതോടെ ചെറുവള്ളങ്ങൾ പോലും എക്കലിൽ ഉറയ്ക്കുന്ന അവസ്ഥയാണ്. വള്ളങ്ങളിൽ യാത്ര ചെയ്യുന്നവർ പലയിടങ്ങളിലും തോട്ടിലിറങ്ങി വള്ളം തള്ളിനീക്കേണ്ട ഗതികേടിലാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിച്ചിട്ടുണ്ട്. തോട് നികന്നത് കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിനോദസഞ്ചാരികളുമായി എത്തിയ വള്ളങ്ങൾക്ക് യാത്ര തുടരാനാകാതെ പകുതിവഴിയിൽ മടങ്ങേണ്ടി വന്നു. […]
Read more

സ്കൂൾ ഭൂമി കയ്യേറി നിർമ്മാണശ്രമം പിടിഎയും അധികൃതരും ചേർന്ന് തടഞ്ഞു

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ (യു.പി. വിഭാഗം) ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം സ്കൂൾ പിടിഎയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചേർന്ന് തടഞ്ഞു. കുമരകം പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള ബാസ്കറ്റ് ബോൾ കോർട്ട് ഉൾപ്പെടുന്ന സ്ഥലം 98 വർഷങ്ങൾക്ക് മുൻപ് ആറ്റാമംഗലം പള്ളി സ്കൂളിനായി 99 വർഷത്തെ പാട്ടത്തിന് നൽകിയതാണ്. ഈ കാലാവധി നിലനിൽക്കെ, വ്യാജ പ്രമാണങ്ങൾ ചമച്ച് സ്ഥലം തങ്ങളുടേതാണെന്ന് വൈ.എം.സി.എ. അവകാശപ്പെടുകയാണെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. […]
Read more

എംഡിഎംഎയുമായി പിടികൂടിയ പ്രതി റിമാന്റിൽ

തൃശ്ശൂർ: സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടിയ പ്രതി റിമാന്റിൽതൃശ്ശൂർ റൂറൽ ജില്ലാ പോലീസ്  ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി  ചൂലൂർ  വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം (27) എന്നയാളാണ് പിടിയിലായത്. കൈപ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചാണ്  ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ […]
Read more

അന്നമനട യൂണിറ്റ് വാർഷിക സമ്മേളനം

തൃശ്ശൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അന്നമനട യൂണിറ്റ് വാർഷിക സമ്മേളനം അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത സജീവൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് പി ഡി തോമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു സംഘടന റിപ്പോർട്ട് ജില്ലാ ജോ:സെക്രട്ടറി മേജോ ബ്രൈറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ വലായുധൻ കണ്ണമ്പിള്ളി, പി പി പുഷ്പാംഗദൻ പി എസ്, സേതുമാധവൻ, എ സി ശ്രീധരൻ, ടി ഡി രാജൻ മാസ്റ്റർ, കെ കെ രാജൻ പുഷ്ക്കര, ടീച്ചർ […]
Read more

കോട്ടയം സിഎംഎസ് കോളജിലെ സമൂഹശാസ്ത്ര വിഭാഗം വജ്രജൂബിലി നിറവിൽ

കോട്ടയം: സിഎംഎസ് കോളജിലെ സമൂഹശാസ്ത്ര വിഭാഗം വജ്രജൂബിലി നിറവിൽ. കേരളത്തിലെ ആദ്യകാല സമൂഹശാസ്ത്ര ബിരുദാനന്തര ബിരുദ പഠന കേന്ദ്രമായ സിഎംഎസ് സോഷ്യോളജി വിഭാഗം അറുപതിന്‍റെ നിറവിലാണ്. ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ പ്രഫ. കെ.ഇ. വർഗീസ് വകുപ്പ് മേധാവിയായി 1965 ജൂണിലാണ് സിഎംഎസിൽ സോഷ്യോളജി പഠനം ആരംഭിക്കുന്നത്. 2008ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായി മാറി. മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ മു​​ൻ മേ​​ല​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ ക​​ത്തോ​​ലി​​ക്കാ ബാ​​വ, സി​​എ​​സ്ഐ ഈ​​സ്റ്റ് […]
Read more

മാള സെന്റ് തെരേസാസ് കോളേജ് സുവർണ്ണ ജൂബിലി സമാപന ആഘോഷവും പൂർവ വിദ്യാർത്ഥി മഹാ സംഗമവും നടത്തി

തൃശ്ശൂർ: മാള സെന്റ് തെരേസാസ് കോളേജ്,സുവർണ്ണ ജൂബിലി സമാപന ആഘോഷവും പൂർവവിദ്യാർത്ഥി മഹാസംഗമവും ഫെബ്രുവരി 14ന് ശനിയാഴ്ച‌ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങും പൂർവവിദ്യാർത്ഥി മഹാസംഗമവും  കോളേജ് ക്യാമ്പസിലും സ്നേഹഗിരിയിലുമായി നടക്കും അന്നേ ദിവസം. രാവിലെ 9 മണിക്ക് കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് സ്നേഹഗിരിയിൽ സമാപിക്കും. കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്‌സ് കോംപ്ലക്‌സിൻ്റെ തറക്കല്ലിടൽ കർമ്മം സ്നേഹഗിരിയിൽ നടക്കുന്ന […]
Read more

അധ്യാപക അവാർഡ് വിതരണവും യാത്രയയപ്പും നടന്നു

മലപ്പുറം: കേരള കൊമേഴ്‌സ് ഫോറം സംസ്ഥാനത്തെ മികച്ച കൊമേഴ്സ‌് അധ്യാപകർക്കുള്ള അവാർഡ്ദാനവും സർവീസിൽനിന്ന് വിരമിക്കുന്ന കൊമേഴ്സ് അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ സെയ്തലവി മലപ്പുറം ജില്ലയിലെ മികച്ച കൊമേഴ്‌സ് അധ്യാപകനുള്ള പു രസ്ക്‌കാരം കുറുക്കോളി മൊയ്തീൻ എം .എൽ.എ.യിൽനിന്ന് ഏറ്റുവാങ്ങി. വിവിധ ജില്ലകളിലെ മികച്ച കൊമേഴ്‌സ് അധ്യാപകർക്കുള്ള പുരസ്‌കാരവിതര ണവും നടന്നു. സംസ്ഥാന പ്രസിഡൻ്റ് ജി. ഉല്ലാസ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ട റി […]
Read more

സംസ്ഥാന പാത 11 ചങ്ങനാശേരി-ആലപ്പുഴ റോഡ് നിര്‍മാണം പുരോഗമിക്കുന്നു

കോട്ടയം: ചങ്ങനാശേരി മുതൽ ആലപ്പുഴ വരെ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു. ഒരു വശത്ത് കനാലും മറുവശത്ത് റോഡും കുട്ടനാടിന്‍റെ പ്രകൃതിരമണീയത  കാണത്തക്ക വിധമുള്ള റോഡ് ഈ മാസം അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കുന്നു. ന്യൂനതകള്‍ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും കേരളത്തിനകത്തും പുറത്തുമുള്ള സാധാരണ യാത്രക്കാരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന രീതിയിൽ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2018ലെ മഹാമാരിക്കാലത്ത് എസി റോഡും കുട്ടനാട് പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുകയും കുട്ടനാട് നിവാസികള്‍ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും എത്തുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix