Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കുമരകത്തിന്റെ വികസന അവഗണന; ഐഎൻടിയുസി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കോട്ടയം: കോട്ടയം- കുമരകം- വൈക്കം റോഡ് വീതികൂട്ടി നവീകരിക്കുക, വേമ്പനാട്ട് കായലും അനുബന്ധ തോടുകളും ആഴം കൂട്ടി വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോണത്താറ്റു പാലത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്തു. കുമരകം മാർക്കറ്റിന് സമീപം നടന്ന ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോകപ്രശസ്തമായ […]
Read more

ബെഞ്ചമിൻ ബെയിലി ഗാലക്സി അഥവാ മലയാള അച്ചടിയുടെ ചരിത്രം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ബെഞ്ചമിൻ ബെയിലി ചെയറും കൊല്ലം എസ് എൻ വനിതാ കോളേജിലെ മലയാള വിഭാഗവും സംയുക്തമായി ബെഞ്ചമിൻ  പ്രഭാഷണം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10 ന് എസ് എൻ കോളേജ് സെമിനാർ ഹാളിലായിരുന്നു സമ്മേളനം നടന്നത്. കേരളത്തിൽ മലയാളം അച്ചടിക്കും പുസ്തകപ്രസാധനത്തിനും ആധുനിക വിദ്യാഭ്യാസത്തിനും ആധുനിക ഗദ്യത്തിന്റെ മാനകീകരണത്തിനും തുടക്കമിട്ട ബെഞ്ചമിൻ ബെയിലിയുടെ സേവനങ്ങളെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ സാംസ്കാരിക സംഭാവനകളെ വിലയിരുത്തുകയും ചെയ്യുക എന്നതാണ് ബെഞ്ചമിൻ ബെയിലി ചെയറിന്റെ പ്രവർത്തന പരിപാടികൾ. ബെയിലി ചെയർ […]
Read more

നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ച

മലപ്പുറം: ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഫെയർവെൽ പാർട്ടി വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരൂർ തഹസിൽദാർ സി കെ ആഷിഖ് മുഖ്യാതിഥിയായിരുന്നു. പി. ടി . എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഐ പി പോക്കർ, അധ്യാപകരായ പി ജയദേവൻ , ടി […]
Read more

ബി. ബിസ്നസ്റ്റ് ക്ലബ്ബ് ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മലപ്പുറം: പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സംരംഭകത്വത്തിൽ ഏർപ്പെട്ടവർക്കും കൃത്യമായ മാർഗ്ഗദർശനവും പ്രോൽസാഹനവും നൽകുകയെന്ന ഉദ്ദേശത്തോടെ ഡോ: എം.എ. കബീർസ് ബിസിനസ്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോ: കബീർ മച്ചി ഞ്ചേരി ഒരുക്കിയ ഏകദിന ശിൽപശാല പരപ്പനങ്ങാടിയിൽ നടന്നു. പ്രമുഖ ഇന്റർ നാഷണൽ ട്രൈനർ കസാക് വെഞ്ചാലി ശിൽപശാലക്ക് നേത്രത്വം നൽകി. അവസരങ്ങൾ ഉണ്ടായിട്ടും കൃത്യമായ മാർഗ്ഗദർശനം ലഭിക്കാതെ വന്നവർക്ക് ശിൽപശാലയിലൂടെ പുതിയ അവബോധം സൃഷ്ടിക്കാനായി. പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി […]
Read more

താനൂർ ബ്ലോക്കിൽ വിഷൻ 2030 പദ്ധതി

മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്വിഷൻ 2030 പദ്ധതി നടപ്പാക്കാൻബ്ലോക്ക് തല ആസുത്രണ സമിതി യോഗം തിരുമാനിച്ചു. ഇതിൻ്റെ ഭാഗമായിബ്ലോക്ക് പഞ്ചായത്തിനെ ഒറ്റ യൂണിറ്റായി പരിഗണിച്ച് വിവിധ മേഖലകളിൽ ന്യുതന പദ്ധതികൾ ആവിഷ്കരിക്കും. കേന്ദ്ര- സംസ്ഥാന ഫണ്ടുകൾക്ക് പുറമേവിവിധ സർകാറിതരഎജൻസികളെയും വകുപ്പുകളെയും പദ്ധതിയിൽ പങ്കാളികളാക്കും. ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ആസുത്രണ സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നസ്റിൻ മണ്ണിങ്ങൽഅധ്യക്ഷയായി. ആസുത്രണ സമിതി […]
Read more

മയക്കുമരുന്ന് വിൽപ്പന വ്യാപകം; ചുങ്കത്ത് ലഹരി വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു

കോഴിക്കോട്: ചുങ്കം മേഖലയിൽ വ്യാപിച്ചു വരുന്ന മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ തുരത്താനായി താമരശ്ശേരി ചുങ്കത്ത് ലഹരി വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. ചുങ്കം ജംഗ്ഷൻ, കൂടത്തായി റോഡ്, ചെക്ക് പോസ്റ്റ്, കത്തീഡ്രൽ ചർച്ചിന് മുൻവശം, ചാവറ റോഡ്, മിനി ബൈപ്പാസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രാപ്പകൽ ഭേദമന്യേ മയക്കുമരുന്ന് വിൽപ്പന പൊടിപൊടിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് താമരശ്ശേരിയിലെ ലോഡ്ജുകളിൽ തമ്പടിച്ച് സ്ത്രീകളടക്കമുള്ള സംഘങ്ങളാണ് മയക്കുമരുന്ന് വിതരണ നടത്തുന്നത്. പ്രാദേശികമായി ചിലരുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഭാവി […]
Read more

നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ അഗ്രി–ഹോർട്ടി ടൂറിസം മേളയ്ക്ക് തുടക്കമായി

പാലക്കാട്: കൃഷിയെയും ടൂറിസത്തിനെയും ഒരുമിച്ച് കൂട്ടിച്ചേർത്ത് നെല്ലിയാമ്പതി ഗവൺമെന്റ് ഓറഞ്ച് ഫാമിൽ സംഘടിപ്പിക്കുന്ന അഗ്രി–ഹോർട്ടി ടൂറിസം മേള ‘നാച്ചുറ–26’ ഫെബ്രുവരി 9 വരെ നടക്കുന്നു. കാർഷിക പ്രദർശനങ്ങൾ, വിൽപ്പന, സെമിനാറുകൾ, മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് മേള. മേളയുടെ ഭാഗമായി കാർഷിക പ്രദർശന–വിൽപ്പന സ്റ്റാളുകളുടെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രവി മീണ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൽദോ ചടങ്ങിൽ പങ്കെടുത്തു. പഴം– പച്ചക്കറി രൂപനിർമാണം, കരകൗശലം, പുഷ്പാലങ്കാരം തുടങ്ങിയ വിവിധ മത്സരങ്ങളും മേളയുടെ ഭാഗമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. […]
Read more

പച്ചക്കറി കൃഷിക്ക് തൈകളും വിത്തുകളും വിതരണം ചെയ്തു

പാലക്കാട്: ഇടവേള കൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് ആവശ്യമായ തൈകളും വിത്തുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൃഷി ഓഫീസർ ആരതി കൃഷ്ണ, കൃഷി അസിസ്റ്റന്റ് വിവേക് എന്നിവർ സംസാരിച്ചു. വീട്ടുവളപ്പുകളിലും കൃഷിയിടങ്ങളിലും വിഷരഹിതമായി പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ […]
Read more

ലോക കാൻസർ ദിനം ജില്ലാതലത്തിൽ ആചരിച്ചു

പാലക്കാട്: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിപാടി പാലക്കാട് അസിസ്റ്റന്റ് കളക്ടർ രവി മീണ ഉദ്ഘാടനം ചെയ്തു. “ഒരുമിക്കാം; സമാനതകൾ ഇല്ലാതെ” എന്നതാണ് ഈ വർഷത്തെ ലോക കാൻസർ ദിന സന്ദേശം. കാൻസർ ബാധിച്ച് ജീവിക്കുന്ന ഓരോ വ്യക്തിയും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിനാൽ കാൻസർ രോഗികളോടുള്ള പരിചരണവും സേവനങ്ങളും വ്യക്തിഗതമായി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ വർഷത്തെ സന്ദേശം ഊന്നിപ്പറയുന്നതെന്ന് […]
Read more

നാട്ടകത്ത് കുടിവെള്ളക്ഷാമം രൂക്ഷം; അധികൃതരുടെ അവഗണനയിൽ ജനരോഷം പുകയുന്നു

കോട്ടയം: അമൃതം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതോടെ നാട്ടകം മേഖലയിൽ മാസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഡിസംബർ 30 മുതൽ പൂർണ്ണമായും ജലവിതരണം നിലച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മുട്ടം, മറിയപ്പള്ളി, ചിങ്ങവനം ഭാഗങ്ങളിൽ ഭാഗികമായി ജലമെത്തിക്കുന്നുണ്ടെങ്കിലും സിമന്റ് കവല, പന്നിമറ്റം തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും വറ്റിവരണ്ട അവസ്ഥയിലാണ്. പന്നിമറ്റം പോലുള്ള മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളുടെ […]
Read more
Advertisement
WhiteswanTV Footer