Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ കണ്ടക്ടർക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ബസ് യാത്രയ്ക്കിടെ അപമാനിച്ച കെഎസ്ആർടിസി കണ്ടക്ടർ വെമ്പായം വേറ്റിനാട് രാജ്ഭവനിൽ സത്യരാജിനെ(53) കോടതി അഞ്ചു വർഷം കഠിന തടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. പൊതുഗതാഗതസംവിധാനം സുരക്ഷിതമെന്നു കരുതി യാത്രചെയ്ത വിദ്യാർഥിനിക്ക് സംരക്ഷണമൊരുക്കാൻ ബാധ്യസ്ഥനായ കണ്ടക്ടർതന്നെ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചത് ഗുരുതര കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. നെടുമങ്ങാട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായിരുന്നു സത്യരാജ്. […]
Read more

പോസ്റ്റൽ ബാലറ്റ് അപേക്ഷിക്കാം ഡിസംബർ 8 വരെ

തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിയിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് ചുമതലകളിലും ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ ഡിസംബർ 8 വരെ അപേക്ഷിക്കാം. അപേക്ഷ ഫോം 15 ഉപയോഗിച്ചാണ് സമർപ്പിക്കേണ്ടത്. കോർപ്പറേഷൻ/മുനിസിപ്പാലിറ്റി ഓഫീസർമാർ ഒരു അപേക്ഷയും ഡ്യൂട്ടി ഉത്തരവിന്റെ പകർപ്പും നൽകണം. പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ മൂന്ന് അപേക്ഷകൾ സമർപ്പിക്കണം. ഡിസംബർ 13 രാവിലെ 8 മണി വരെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകളെ മാത്രമാണ് വോട്ടെണ്ണലിൽ ഉൾപ്പെടുത്തുക. പോസ്റ്റൽ ബാലറ്റ് നോടൽ ഓഫീസറുടെ […]
Read more

ആധിപത്യം തുടരാൻ യുഡിഎഫ്; മാറ്റത്തിനായി എൽഡിഎഫ്

മലപ്പുറം: രൂപവത്കൃതമായ കാലം മുതൽ തുടരുന്ന ആധിപത്യം അരക്കിട്ടുറപ്പിക്കാനുറച്ച് യു.ഡി.എഫും തടയിടാൻ എൽ.ഡി.എഫും കച്ചകെട്ടിയിറങ്ങിയ പൂക്കോട്ടൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആഭ്യന്തര അസ്വാരസ്യങ്ങളേതുമില്ലാതെയാണ് ഇരുമുന്നണികളും ജനവിധി തേടുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 19ൽനിന്ന് വാർഡുകളുടെ എണ്ണം 23 ലേക്ക് ഉയർന്നിട്ടുണ്ട്.1956ൽ രൂപവത്കൃതമായ കാലം മുതൽ മുസ്ലീം ലീഗിൻ്റെ ഉറച്ച കോട്ടയാണ് പൂക്കോട്ടൂർ. ലീഗിലെ പ്രമുഖ നേതാവായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയായിരുന്നു പഞ്ചായത്തിലെ പ്രഥമ പ്രസിഡൻ്റ്. മൂന്ന് പതിറ്റാണ്ടിലധികം അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്ത് തുടർന്നു. […]
Read more

കീഴൂർ കാർത്തിക മഹോത്സവം ഇന്ന്

തൃശൂർ: കുന്നംകുളം കീഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം ഇന്ന് ഭക്തിപൂർവ്വം ആരംഭിച്ചു. രാവിലെ അഞ്ച് മണി മുതൽ നടന്ന വിശേഷാൽ അഭിഷേകങ്ങളും പൂജകളും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വൈഭവകരമായി നടന്നു. ഉച്ചയ്ക്ക് കിഴക്കേനടയിൽ പ്രത്യേകമായി സജ്ജമാക്കിയ പന്തലിൽ നിന്നാരംഭിച്ച പഞ്ചവാദ്യത്തിന്റെ താളൊലിയോട് കൂടിയാണ് ഗജവീരനായ വലിയപുരക്കൽ സൂര്യൻ തിടമ്പേറ്റത്. വൈകുന്നേരം അഞ്ചു മണിയോടെ ഗജവീരന്മാർ അണിനിരക്കുന്ന അകമ്പടിയോടെ സംയുക്ത ഉത്സവ സമിതിയുടെ പൂരം കിഴക്കേനടയിലെ ക്ഷേത്രത്തിന് സമീപം ആരംഭിക്കും. പടിഞ്ഞാറെ നടയിലെ പാലച്ചുവട്ടിൽ അരങ്ങേറുന്ന പാണ്ടിമേളം […]
Read more

കുമാരനല്ലൂർ ദേവി ക്ഷേത്രം തൃക്കാർത്തിക; ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം : കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി ഇന്നു ക്ഷേത്ര വഴികളിൽ പോലീസ്  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുമാരനല്ലൂർ മേൽപാലത്തിനു സമീപത്തു നിന്നു ക്ഷേത്രത്തിലേക്കുള്ള റോഡിൽ വാഹന  ഗതാഗതം പൂർണ്ണമായി നിരോധിച്ചു. വാഹനങ്ങൾ കൊച്ചാലുംചുവട്, വല്യാലുംചുവട് വഴി എത്തി നാഗരാജ ക്ഷേത്രത്തിനു സമീപം ദേവസ്വം സ്കൂൾ മൈതാനത്തു പാർക്ക് ചെയ്യാം. ക്ഷേത്രത്തിന്റെ നാല് നടകളിലെയും, ഇടവഴികളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പാർക്കിങ്ങും നിരോധിച്ചു. ഇന്നത്തെ മറ്റ് ചടങ്ങുകൾ : ക്ഷേത്രാങ്കണം : തൃക്കാർത്തിക ദർശനം– […]
Read more

‘കുട’ പിടിച്ച് സ്വതന്ത്രർ

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഇഷ്ടം ‘കുട’ ചിഹ്നം. കുട പിടിച്ച് വോട്ടുപിടിക്കാൻ ഓടുകയാണ് സ്ഥാനാർഥികൾ. മഞ്ചേരി നഗരസഭയിലേക്കുള്ള 53 വാർഡുകളിൽ 33 സ്ഥാനാർഥികളാണ് കുട ചിഹ്നത്തിൽ മത്സരിക്കുന്നത്. ഇതിൽ ഏറെയും എൽ.ഡി.എ ഫ് സ്വതന്ത്രരാണ്. മഞ്ചേരിയിൽ ഭരണം പിടിക്കാൻ പോരാട്ടത്തിനിറങ്ങുന്ന എൽ.ഡി.എഫ് സ്വന്തം ചിഹ്നത്തിൽ 22 പേർ മാത്രമാണ് മത്സരിക്കുന്നത്. സി.പി.ഐ ചിഹ്നത്തിൽ ഒരാളും മത്സരിക്കുന്നു. 27 പേരും കുട ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വിജയം ലക്ഷ്യ മിട്ടാണ് സ്വതന്ത്ര പരീക്ഷണമെന്ന് നേതൃത്വം പറയുന്നത്. […]
Read more

സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്: കെ. മുരളീധരൻ

തിരുവനന്തപുരം: വെള്ളറട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് രാഷ്ട്രീയമാണുള്ളതെന്ന് കെ.മുരളീധരൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം വെള്ളറടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തരായ സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ ബിജെപി ദുർബലരായ സ്ഥാനാർഥികളെയാണ് നിർത്തുന്നതെന്നും സമാനമായ തരത്തിൽ കരുത്തരായ ബിജെപി സ്ഥാനാർഥികൾ ഉള്ളിടത്ത് ദുർബലരെയാണ് സിപിഎം പരിഗണിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേരള മുഖ്യമന്ത്രിക്കു നേരേയുള്ള ഇ.ഡി. നോട്ടീസ് പ്രഹസനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയുടെ ഭാഗമായിട്ടുള്ളതാണിത്. അതിന് ഉദാഹരണമാണ് പിഎംശ്രീ […]
Read more

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: “ഭിന്നശേഷി സൗഹൃദ ലോകം” എന്ന സന്ദേശമുയർത്തി കുമരകത്ത് ബോധവൽക്കരണ റാലി

കോട്ടയം : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബർ 3), കെ.എസ്.എസ്സിന്റെ നേതൃത്വത്തിൽ കുമരകം അഗപ്പെ ഡേ കെയർ സെന്ററിലെ കുട്ടികളും അധ്യാപകരും ചേർന്ന് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. “ഭിന്നശേഷി സൗഹൃദ ലോകം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച റാലി, ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യതയും അവസരങ്ങളും ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതി. ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന റാലിയിൽ സെന്ററിലെ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ ശ്രദ്ധേയത നൽകി. ഭിന്നശേഷി സൗഹൃദമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൻ്റെ ആവശ്യകത റാലിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിച്ചു.
Read more

എടവണ്ണയിൽ നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടം

മലപ്പുറം : നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടം എടവണ്ണ. ഏറനാടിന്റ എടമണ്ണായ എടവണ്ണ ഗ്രാമപഞ്ചായത്തിൽ നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്ന എൽ.ഡി.എഫ്, ഭരണം നിലനിർത്താനും നീണ്ട കാലയളവിനുശേഷം 2020ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫിന് താഴെ ഇറക്കി യു.ഡി.എഫ് ഭരണം പുനഃസ്ഥാപിക്കാനുമാണ് എടവണ്ണയിലെ പോരാട്ടം. 1963ൽ മുസ്‌ലിം ലീഗും എൽ.ഡി.എഫും ഒരുമിച്ച് മത്സരിച്ച് ലീഗിന്റെ തന്നെ പി.വി. അലവിക്കുട്ടിയായിരുന്നു ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ പ്രസിഡന്റ്. 16 വർഷത്തോളം നീണ്ടുനിന്ന ഈ ഭരണം 1979ൽ ലീഗ് ഒറ്റക്കും മറ്റുള്ളവരെല്ലാം ചേർന്ന ആന മുന്നണിയുമായി മത്സരിച്ച കോൺഗ്രസിൻ്റെ […]
Read more

പന്തീരാങ്കാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം പാലാഴിയിൽ വൻപങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്. ഡി.സി.സി പ്രസിഡണ്ട് കെ.കെ. പ്രവീൺകുമാർ പര്യടനത്തിന് തുടക്കമിടുകയായിരുന്നു. ചടങ്ങിൽ ചെയർമാൻ എ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ, ദിനേശ് പെരുമണ്ണ, വിനോദ് മേക്കോത്ത്, എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് പാലാഴിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രചാരണ ഘോഷയാത്ര ഒളവണ്ണ ഗ്രാമ പഞ്ചായത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix