Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമാരനല്ലൂർ ദേവി ക്ഷേത്രം തൃക്കാർത്തിക; ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി ഇന്നു ക്ഷേത്ര വഴികളിൽ പോലീസ്  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുമാരനല്ലൂർ മേൽപാലത്തിനു സമീപത്തു നിന്നു ക്ഷേത്രത്തിലേക്കുള്ള റോഡിൽ വാഹന  ഗതാഗതം പൂർണ്ണമായി നിരോധിച്ചു. വാഹനങ്ങൾ കൊച്ചാലുംചുവട്, വല്യാലുംചുവട് വഴി എത്തി നാഗരാജ ക്ഷേത്രത്തിനു സമീപം ദേവസ്വം സ്കൂൾ മൈതാനത്തു പാർക്ക് ചെയ്യാം. ക്ഷേത്രത്തിന്റെ നാല് നടകളിലെയും, ഇടവഴികളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പാർക്കിങ്ങും നിരോധിച്ചു.

ഇന്നത്തെ മറ്റ് ചടങ്ങുകൾ :

ക്ഷേത്രാങ്കണം : തൃക്കാർത്തിക ദർശനം– പുലർച്ചെ 2.30 മുതൽ. ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്– രാവിലെ 6.00. പഞ്ചവാദ്യം– സജേഷ് സോമൻ. 8.30 മുതൽ തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. പാണ്ടി മേളം പെരുവനം കുട്ടൻ മാരാർ. 

തൃക്കാർത്തിക പ്രസാദമൂട്ട്, ദേവീവിലാസം എൽപി സ്കൂൾ. രാവിലെ 10.00. നടപ്പന്തൽ തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്,  വൈകിട്ട് 5.30– 9.30. സേവ – നാഗസ്വരം: മരുത്തോർവട്ടം ബാബു, വടവാതൂർ അജയകൃഷ്ണൻ, സ്പെഷൽ തകിൽ: ഓച്ചിറ വി. ഭാസ്കർ, തിടനാട് അനു വേണുഗോപാൽ– 5.30

സ്കൂൾ മൈതാനം: (വൈകുന്നേരം) സെമി ക്ലാസിക്കൽ ഡാൻസ്– 5.00, ഭരതനാട്യം–മിനു മോഹൻ–5.30, ഭരതനാട്യം–മീനാക്ഷി രജിത്– 6.30, ഹിന്ദുസ്ഥാനി സംഗീത സദസ്സ് വയലിൻ ദ്വയം– സംഗീത ശങ്കർ, രാഗിണി ശങ്കർ. തബല– അജീറ്റ് പതക്, മുംബൈ 7.30, നൃത്താഞ്ജലി – ചലച്ചിത്രതാരം ദേവീകൃഷ്ണ വിജയ്‌യും സംഘവും.(രാത്രി )9.00.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer