Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 6411 സ്ഥാനാർഥികൾ, സൂക്ഷ്മപരിശോധന പൂർത്തിയായി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. അന്തിമ കണക്കനുസരിച്ച് ജില്ലയിൽ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആകെ 11,101 സെറ്റ് പത്രികകളാണ് വിവിധ സ്ഥാപനങ്ങളിലേക്ക് ലഭിച്ചത്.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച (നവംബർ 24) ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്. അതിനുശേഷം മത്സരരംഗത്ത് ശേഷിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ ചിത്രം വ്യക്തമാകും. കോട്ടയം ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പത്രിക സമർപ്പിച്ചവർ: സ്ഥാപനം പത്രിക സമർപ്പിച്ചവരുടെ എണ്ണം ഗ്രാമപഞ്ചായത്ത് 4920 ബ്‌ളോക്ക് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 6411 സ്ഥാനാർഥികൾ, സൂക്ഷ്മപരിശോധന പൂർത്തിയായി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. അന്തിമ കണക്കനുസരിച്ച് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ആകെ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇതിൽ ഗ്രാമപഞ്ചായത്തുകളിൽ 4920 പേരും ബ്ലോക്ക് പഞ്ചായത്തുകളിൽ 569 പേരും ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും 6 നഗരസഭകളിലായി 816 പേരും ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ വാകത്താനം (9) ഡിവിഷനിലാണ്. നഗരസഭകളിൽ കോട്ടയം (237) നഗരസഭയിലാണ് കൂടുതൽ പത്രികകൾ ലഭിച്ചത്. കൂടാതെ, […]
Read more

സൗജന്യ നേത്രതിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ: മേലൂർ സേവാഭാരതിയും തൃശ്ശൂർ അഹല്യ കണ്ണാശുപത്രിയിൽ ചേർന്ന് സൗജന്യ നേത്രതിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. എസ്തർ എം. ജെ ക്യാംപ് ഉദ്ഘാടനം ചെയ്തു. മേലൂർ സേവാഭാരതി വൈസ് പ്രസിഡൻ്റ്  ദിലീപൻ പി.ആർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രഷറർ റോഷ്നി സി.എം, ജോയിൻ്റ് സെക്രട്ടറിമാരായ ധന്യ രാജേഷ്, ശിവരാജൻ എം എം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കൺവീനർ ദിവ്യ സുബീഷ്, ഐ ടി കോഡിനേറ്റർ ശ്യാം കൃഷ്ണ, സേവാ […]
Read more

സമ്പാളൂർ ‘ആത്മജ്വാല’ ബൈബിൾ കൺവെൻഷൻ സമാപിച്ചു

തൃശ്ശൂർ: സമ്പാളൂർ  കൊടുങ്ങല്ലൂർ- കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി.ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ, തിരുനാളിനോട് അനുബന്ധിച്ച്, ആരംഭിച്ച ബൈബിൾ കൺവെൻഷൻ സമാപിച്ചു. ജപമാലയോടുകൂടി ആരംഭിച്ചു, തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു.  യുവജനങ്ങൾക്കായി നടത്തിയ പ്രത്യേക ശുശ്രൂഷയിൽ നിരവധി യുവജനങ്ങൾ പങ്കെടുക്കുകയും  അഭിഷേക നിറവിൽ സമ്പന്നരായി മടങ്ങി. ആയിരകണക്കിന് വിശ്വസികളുടെ സാന്നിധ്യത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്താൽ  ‘ആത്മജ്വാല’ ബൈബിൾ കൺവെൻഷൻ വിജയകരമായി സമാപിച്ചു.  നവംബർ 24 മുതൽ ഡിസംബർ 2 വരെ നവനാൾ ദിനങ്ങൾ, രാവിലെ 6.30 നും 10.30 നും വൈകിട്ട് […]
Read more

ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

തൃശ്ശൂർ: ചേർപ്പ്  പെരുമ്പിള്ളിശ്ശേരി സെന്ററിൽ വെച്ച് ഓട്ടോടാക്സി ഡ്രൈവറായ കരുവന്നൂർ എട്ടുമന സ്വദേശി പുലാക്കൽ വീട്ടിൽ മുഹമ്മദ് അലി (56) വയസ് എന്നയാളെ കൈ കൊണ്ടും ഹെൽമറ്റു കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് തൃശ്ശൂർ കുറ്റൂർ പോട്ടോർ സ്വദേശി തോട്ടുവറ വീട്ടിൽ ജിതിൻ 27 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അലി ഭാര്യയുമൊന്നിച്ച് മുഹമ്മദ് അലിയുടെ ഓട്ടോടാക്സിയിൽ പോകുന്ന സമയം പൂച്ചിന്നിപ്പാടം സെന്ററിൽ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോൾ […]
Read more

ലഹരിക്കെതിരെ ‘കവചം’ഒരുക്കി തിരുമുടിക്കുന്ന് ഗ്രാമം

തൃശ്ശൂർ: ലഹരിക്കെതിരെ ‘ കവചം ‘ ഒരുക്കി തിരുമുടിക്കുന്ന് ഗ്രാമം. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ, പ്രത്യേകിച്ച്, രാസലഹരിക്കും മയക്കുമരുന്നിനുമെതിരെ പ്രതിരോധം തീർക്കുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടികൾ തിരുമുടിക്കുന്നിൽ ആവീഷ്കരിച്ചു. ചെറുപുഷ്പം ഇടവക കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് പള്ളി അങ്കണത്തിൽ ഷിറ്റോ റിയോ കരാട്ടെ സ്കൂൾ ടീം അംഗങ്ങൾ നടത്തിയ കരാട്ടെ പ്രദർശനത്തിനുശേഷം ലഹരിക്കെതിരെ സംഘടിപ്പിച്ച ഇരുചക്ര വാഹന വിളംബര റാലി ചാലക്കുടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് […]
Read more

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ  പങ്കാളികളായി എൻഎസ്എസ് വോളൻ്റിയേഴ്സ്

തൃശൂർ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ  പങ്കാളികളായി എൻ എസ് എസ് വോളൻ്റിയേഴ്സ് -ചാലക്കുടി താലൂക്ക്- വില്ലേജ് ഓഫീസുകളിൽ  നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പരിപാടിയിൽ  ചാലക്കുടി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരും സജീവ പങ്കാളികളായി.    തൃശ്ശൂർ ജില്ലാ റെവന്യൂ റിക്കവറി  ഡെപ്യൂട്ടി കലക്ടർ  വിഭൂഷൺ പി എ ഉദ്ഘാടനം ചെയ്തു . ചാലക്കുടി താലൂക്ക് തഹസിൽദാർ  കെ എ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ  […]
Read more

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫും

തൃശ്ശൂർ :തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫും രംഗത്ത്. കൊരട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ലീല സുബ്രഹ്മണ്യന് വേണ്ടിയാണ് എംഎല്‍എ വീടുകള്‍ കയറിയത്. വാര്‍ഡ് സ്ഥാനാര്‍ത്ഥിക്ക് പുറമെ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അഡ്വ.ഷോണ്‍ പല്ലിശ്ശേരിയും,ബ്ലോക്ക് ഡിവിഷനിവലേക്ക് മത്സരിക്കുന്ന ലിജി അനില്‍കുമാറും ഉണ്ടായിരുന്നു,. കോണ്‍ഗ്രസില്‍ റിബല്‍ ശല്യമുള്ള വാര്‍ഡ് കൂടിയാണിത്. നിലവിവെ ജില്ല പഞ്ചായത്തംഗമായി ലീല സുബ്രഹ്മണ്യന്‍ ഇത്തവണ കൊരട്ടി പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജനറല്‍ വാര്‍ഡായ മുരിങ്ങൂരില്‍ എല്‍ഡിഎഫ് കഴിഞ്ഞ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴിയൂരില്‍ ഐഎന്‍എല്‍ മത്സരരംഗത്തു നിന്ന് പിന്മാറി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴിയൂരില്‍ എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഐഎന്‍എല്‍ മത്സരരംഗത്തു നിന്ന് പിന്മാറി. എല്‍ഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ അഴിയൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഐഎന്‍എല്‍ ബഹിഷ്‌കരിച്ചു. വിജയ സാധ്യതയുള്ള സീറ്റ് നല്‍കണമെന്ന ആവശ്യം എല്‍ഡിഎഫ് തള്ളിയതാണ് ഐഎന്‍എല്‍ മാറി നില്‍ക്കാന്‍ കാരണം. ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും പ്രതീക്ഷിച്ച വാര്‍ഡ് കിട്ടാതായതോടെയാണ് ഐഎന്‍എല്‍ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയത്. യുഡിഎഫിന് വന്‍മേല്‍ക്കൈയുള്ള വാര്‍ഡുകളില്‍ ഒതുക്കാനുള്ള നീക്കം ഐഎന്‍എല്‍ അംഗീകരിച്ചില്ല. ഇതോടെ ഒറ്റക്ക് മത്സരിക്കാമെന്ന നിര്‍ദേശമുയര്‍ന്നു.മൂന്നു വാര്‍ഡുകളില്‍ […]
Read more

വേമ്പനാട്ടുകായലിൽ കൈകാലുകൾ ബന്ധിച്ചു അക്കരെ നീന്തി എത്തി ഒൻപത് വയസ്സുകാരൻ

കോട്ടയം:  ഇരുകൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ടുകായലിൽ നീന്തിയത് ഒൻപതു കിലോമീറ്റർ ദൂരം. നീന്തിക്കടന്നത് ഒമ്പതു വയസുള്ള ദേവദർശൻ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ രാവിലെ 7.16 ന് ചേർത്തലക്ക്‌ അടുത്ത് കൂമ്പേൽ കടവിൽനിന്ന് ആരംഭിച്ച്  9.17ന് നീന്തി ഇക്കരെ എത്തി. ഡോൾഫിൻ ക്ലബ്‌ നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ പരിശീലനത്തിലാണ് ദേവദർശൻ ഇത് നേടിയത്. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ദേവദർശൻ കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്‌, […]
Read more
Advertisement
WhiteswanTV Footer