Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

എസ്ഐആർ; അനാവശ്യ തിടുക്കവുമായി കമ്മിഷൻ

തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) എന്യൂമറേഷൻ നടപടികൾക്ക് ഡിസംബർ 4 വരെ സാവകാശമുണ്ടായിരിക്കെ, 25ന് അകം തീർക്കാൻ തിടുക്കം. എന്യൂമറേഷൻ ഫോം വിതരണം പോലും ചിലയിടത്തു പൂർത്തിയായിട്ടില്ലെങ്കിലും പൂരിപ്പിച്ചു തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ നടപടികളിലാണ് ഇപ്പോൾ ബൂത്ത് ലവൽ ഓഫിസർമാരുടെ (ബിഎൽഒ) ശ്രദ്ധ. പൂരിപ്പിച്ച ഫോമുകൾ തിങ്കളാഴ്ചയ്ക്കു മുൻപു തിരിച്ചു നൽകണമെന്നും അവ തിരികെ വാങ്ങാൻ ബിഎൽഒ വീട്ടിലേക്ക് ഇനി വരില്ലെന്നും ചില കലക്ടർമാർ നിർദേശം നൽകിയത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്. ആവശ്യമെങ്കിൽ കലക്‌ഷൻ […]
Read more

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്; തന്ത്രം മെനഞ്ഞ് മുന്നണികൾ

തിരുവനന്തപുരം: ഒന്നരപ്പതിറ്റാണ്ടായി കൈവശമുള്ള ഭരണം നിലനിർത്താൻ എൽഡിഎഫും അട്ടിമറിവിജയത്തിനായി യുഡിഎഫും കരുത്തുതെളിയിക്കാൻ എൻഡിഎയും പ്രചാരണ തന്ത്രങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ചില ഡിവിഷനുകളുടെ പേരുകൾ മാറ്റിയും എണ്ണം വർധിപ്പിച്ചും ആകെ 16 ഡിവിഷനുകളായി ഉയർത്തിയ ഈ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ സീറ്റുകളിലും മൂന്ന് മുന്നണികളും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇക്കുറി സ്ഥാനാർഥികൾ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടശേഷം കൂടുതൽ പ്രാവശ്യവും എൽഡിഎഫിനാണ് ഭരണം ലഭിച്ചത്. 2005 മുതൽ 2010 വരെയുള്ള […]
Read more

കോൺഗ്രസ് കൗൺസിലറുടെ ഭാര്യ സിപിഎം പിന്തുണയോടെ സ്ഥാനാർത്ഥിയായി മത്സരരംഗത്ത്

പാലക്കാട്: പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മൻസൂർ സി.പി.എം പിന്തുണയുള്ള സ്ഥാനാർഥിയായി കോൺഗ്രസിനെതിരെ മത്സരരംഗത്ത്. മുപ്പത്തിയാറാം വാർഡ് തിരുനെല്ലായി വെസ്റ്റിൽ സഫിയ സി.പി.എം പിന്തുണയോടെ ഭാര്യ സംഘടന ‘താങ്ങും തണലും ‘ സ്ഥാനാർത്ഥിയായി മത്സരിക്കും. ഈ നീക്കം മുന്നിൽ കണ്ട സിപിഎം ഇന്നലെ വരെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ദീർഘകാലം കൗൺസിലറായിരുന്ന എ. ചെമ്പകമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഈ സീറ്റിൽ തന്റെ ഭാര്യയെ മത്സരിപ്പിക്കണമെന്ന് മൻസൂർ മണലാഞ്ചേരി കോൺഗ്രസ് നേതൃത്വത്തോട് […]
Read more

എഴുത്തുത്സവം 2.0ക്ക് ഇന്ന് തുടക്കമാകും

മലപ്പുറം: തുഞ്ചൻ പറമ്പിൽ വെച്ച് ഇന്ന് നടക്കുന്ന തപാൽ ജീവനക്കാരുടെ സാംസ്ക്കാരിക കൂട്ടായ്മയായ തിരൂർ തപാൽ കൂട്ടം നടത്തുന്ന എഴുത്തുത്സവം 2.0 ഇന്ന് ഔപചാരികമായി തുടക്കമാകും. പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്‌റ്റ്‌ മണികണ്ഠൻ പട്ടാമ്പി മുഖ്യാഥിതിയായ് പങ്കെടുക്കും. പു.ക.സ ജില്ലാ പ്രസിഡങ്ങ് Dr ഉണ്ണി ആമ പാറക്കൽ തിരൂർ പോസ്റ്റൽ സൂപ്രണ്ട്. എം.കെ. ഇന്ദിര എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ NFPE നേതാക്കളായ എൻ.പി. അബ്ദുൾ കാദർ, വി.കെ.ടി. […]
Read more

കടലോര ജാഗ്രതാ സമിതി യോഗം ചേർന്നു

മലപ്പുറം: കടലോര ജാഗ്രതാ സമിതിയുടെ തിരൂർ പോലീസ് സ്റ്റേഷൻതല യോഗം തിരൂർ ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചേരുകയുണ്ടായി. യോഗം തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. കടലോര മേഖലയിൽ കൂടുതൽ ജനസമ്പർക്ക മീറ്റിങ്ങുകൾ നടത്തുന്നതിനും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും മത്സ്യ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. കടൽ വഴി കടന്നു വരുന്ന ഭീകര പ്രവർത്തനത്തിൻ്റെയും നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തിൽ കടലോര പ്രദേശങ്ങളുമായി അടുത്ത് ഇടപഴകുന്ന […]
Read more

നഗരസഭയിൽ ചൂട് പിടിച്ച പ്രചരണം

പാലക്കാട്: 53 വാർഡുകൾ, 214 സ്ഥാനാർഥികൾ. സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടമാണു പാലക്കാട് നഗരസഭയിലേത്. സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞാലേ അന്തിമ ചിത്രം തെളിയൂവെങ്കിലും പാലക്കാട് നഗരസഭയിൽ പ്രചാരണ പോരാട്ടം കനത്തു തുടങ്ങി. എൻഡിഎ, യുഡിഎഫ്, എൽഡിഎഫ്, വെൽഫെയർ പാർട്ടി സ്ഥാനാർഥികൾക്കു പുറമേ സ്വതന്ത്രരും മത്സര രംഗത്തുണ്ട്. ഇതിൽ പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്നവരുമുണ്ട്. ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ബിജെപി. ഇത്തവണ നഗരസഭാ ഭരണം പിടിക്കുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. വൻ കുതിപ്പെന്ന് എൽഡിഎഫും പറയുന്നു. […]
Read more

ശബരിമല തീർഥാടനം; കോട്ടയത്ത് നിയമ സേവന കേന്ദ്രം ആരംഭിച്ചു

കോട്ടയം: മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച്‌ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) എരുമേലിയിൽ നിയമ സേവന കേന്ദ്രം ആരംഭിച്ചു. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ ജി. പ്രവീൺകുമാർ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിന് എതിർവശത്താണ് ഈ സേവന കേന്ദ്രം പ്രവർത്തിക്കുക. തീർഥാടകർക്കായി 24 മണിക്കൂറും പാരാ ലീഗൽ സന്നദ്ധപ്രവർത്തകരുടെ സേവനം ഇവിടെ ലഭ്യമാകും. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സാജു വർഗീസ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ, അഡ്വ. […]
Read more

ചാലക്കുടി കണ്ണംമ്പുഴ ക്ഷേതപരിസരത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മലപാമ്പിനെ പിടികൂടി

തൃശൂർ: ചാലക്കുടി കണ്ണംമ്പുഴ ക്ഷേത പരിസരത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മലപാമ്പിനെ പിടികൂടി. ചാലക്കുട്ടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മലം പാമ്പിനെ പിടികൂടിയത്. ഏകദേശം പതിനാല് അടിയോളം നീളമുളള പാമ്പിനെ വലയിൽ കയറ്റി പിടിക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ അടുത്ത ദിവസം വനത്തിൽ തുറന്ന് വിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രളയത്തിന് ശേഷം ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിൽ നിന്നായി നിരവധി മലപാമ്പിനെ പിടികൂടിയിട്ടുണ്ട്. പ്രളയത്തിൽ വനത്തിൽ  നിന്ന് വെള്ളത്തിലൂടെ എത്തിയതാണ് ‘മലപാമ്പുകളെന്നാണ് […]
Read more

ട്വൻറി20 പാർട്ടി കൊരട്ടി പഞ്ചായത്തിൽ 16 ഇടങ്ങളിൽ മത്സരിക്കുന്നു

തൃശ്ശൂർ : വാർഡുകളിൽ 14 പേർ, ബ്ലോക്കിൽ രണ്ട് പേരും മത്സരത്തിന് തയ്യാറെടുക്കുന്നു. സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനായി ട്വൻറി20 പാർട്ടി കൊരട്ടി പഞ്ചായത്തിൽ 16 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നു. പഞ്ചായത്തിലെ 14 വാർഡുകളിൽ സ്ഥാനാർത്ഥികളും കൊരട്ടി, ചിറങ്ങര ഡിവിഷനുകളിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനങ്ങൾക്കുമായി രണ്ട് സ്ഥാനാർത്ഥികളുമാണ് പാർട്ടി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്നത്. കൊരട്ടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇവരാണ്: ഖന്നാനഗർ: എബ്രഹാം ആന്റണിചുനക്കര: ബൈജു വി.വി.പാലപ്പിള്ളി: ജോനറ്റ് ജോസ്നാലുകെട്ട്: അഗസ്റ്റിൻ സി.എം.തിരുമുടിക്കുന്ന്: പ്രിൻസി പൗലോസ്സ്നേഹനഗർ: സിനി […]
Read more

ദേശീയ ഫാർമസി  വാരാഘോഷം സംഘടിപ്പിച്ചു

തൃശൂർ: ദേശീയ ഫാർമസി  വാരത്തിന്റെയും  ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരത്തിന്റേയും സമാപന സമ്മേളനം സംഘടിപ്പിച്ചു. ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസും ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയും സംയുക്തമായി  ദേശീയ ഫാർമസി വാരവും ആന്റി  മൈക്രോബിയൽ  റെസിസ്റ്റൻസ് അവബോധ വാരവും സംഘടിപ്പിച്ചു.  വാരാഘോഷത്തിന്റെ സമാപന സമ്മേളനം സെന്റ് ജെയിംസ് സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ വച്ച് നടത്തപ്പെട്ടു.  സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. മിനിമോൾ എ എ ( മെഡിക്കൽ സൂപ്രണ്ട്, […]
Read more
Advertisement
WhiteswanTV Footer