കോഴിക്കോട് ജില്ലയിൽ 9977പേർ പത്രിക സമർപ്പിച്ചു
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിൽ ഇതുവരെ 9977 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിൽ 4704 പേർ പുരുഷന്മാരും 5273 പേർ സ്ത്രീകളുമാണ്. ഈ സ്ഥാനാർഥികളിൽ നിന്നായി ആകെ 14,249 പത്രികകളാണ് വരണാധികാരികൾക്ക് ലഭിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ 3775 പേരാണ് നാമനിർദേശ പത്രിക നൽകിയത്. കോഴിക്കോട് കോർപറേഷനിലെ 76 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥികൾ രണ്ട് ദിവസങ്ങളിലായാണ് പത്രിക നൽകിയത്. വെള്ളിയാഴ്ച സിപിഐഎം […]
Read more

