Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ഫറോക്ക് നഗരസഭ എൽഡിഎഫ് സ്ഥാനാർഥിപ്രഖ്യാപനം നടത്തി; 39 ഡിവിഷനുകളിലും സ്ഥാനാർഥികൾ

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലേക്കുമുള്ള എൽഡിഎഫ് (LDF) സ്ഥാനാർഥി പ്രഖ്യാപനം വ്യാഴാഴ്ച നടന്നു. മുന്നണിക്ക് വേണ്ടി എല്ലാ ഡിവിഷനുകളിലും സ്ഥാനാർഥികളെ നിർത്തിയതായി എൽഡിഎഫ് നേതൃത്വം അറിയിച്ചു. ആകെയുള്ള 39 സീറ്റുകളിൽ 29 ഡിവിഷനുകളിലും സി.പി.എം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. സി.പി.ഐ, എൻ.സി.പി, ആർ.ജെ.ഡി എന്നിവരാണ് മുന്നണിയിലെ ഘടകകക്ഷികൾ. സി.പി.ഐക്ക് മൂന്ന് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ മൂന്ന് സീറ്റുകളിൽ ഒരു സീറ്റിൽ പാർട്ടി ചിഹ്നത്തിലും, രണ്ടിടത്ത് പൊതു സ്വതന്ത്രരെയും സി.പി.ഐ മത്സരിപ്പിക്കും. എൻ.സി.പിക്ക് ലഭിച്ച രണ്ട് സീറ്റുകളിൽ […]
Read more

“ആദ്യം റോഡ് പിന്നെ വോട്ട്” പെരുവാട്ടിലെ നാട്ടുകാർ പ്രതിഷേധത്തിൽ

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ പത്താം വാർഡിലെ പെരുവാട്ടിൽ പ്രദേശവാസികൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ചെറിയൊരു മഴപെയ്താൽ പോലും റോഡ് മുഴുവൻ വെള്ളത്തിനടിയാകുന്ന അവസ്ഥയോടുള്ള അസഹനമാണ് പ്രതിഷേധമായി മാറിയത്. വർഷങ്ങളോളമായി റോഡ് ഉയർത്തി പുനർനിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചത്. എംഎൽഎക്കും പഞ്ചായത്ത് ഭരണസമിതിക്കുമൊക്കെ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.“വർഷങ്ങളായി കാത്തിരിപ്പ്. ഞങ്ങൾക്കാവശ്യമായത് വോട്ട് അല്ല, റോഡാണ്” ഈ മുദ്രാവാക്യവുമായി നാട്ടുകാർ സ്ഥാനാർഥികൾക്ക് മുന്നറിയിപ്പും നൽകി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാകുന്നത് വരെ വോട്ടെടുപ്പിൽ […]
Read more

നെല്ലിപ്പൊയിൽ ഹൈസ്കൂളിൽ റോട്ടറി ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: കോടഞ്ചേരി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിർധനരായ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് റോഷൻ മാത്യു, സെക്രട്ടറി ഡോ. സിന്റോ ജോയ്, ട്രഷറർ ഷോജൻ മാത്യു, അസിസ്റ്റന്റ് ഗവർണർ ജസ്റ്റിൻ, ലിനറ്റ് ജോസഫ്, മേരി […]
Read more

പാലായിൽ അപൂർവ പോരാട്ടം; ഭരണങ്ങാനം ഡിവിഷനിൽ വത്സല ശിഷ്യരുടെ വോട്ട് ആർക്ക്?

കോട്ടയം:  കോട്ടയം ജില്ലാപഞ്ചായത്തിലെ ഭരണങ്ങാനം ഡിവിഷൻ ഇത്തവണ ശ്രദ്ധേയമാകുന്നത് റിട്ടയേർഡ് പ്രധാനാധ്യാപികമാർ തമ്മിലുള്ള അപൂർവ മത്സരത്തിലാണ്. ‘പ്രധാനാധ്യാപികയുടെ ചൂരൽ’ ആരുടെ കൈകളിലാകും എന്ന ആകാംഷയിലാണ് വോട്ടർമാർ. കേരള മഹിളാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫും കേരള കോൺഗ്രസ് നേതാവ് ജോർജ് പുളിങ്കാടിന്റെ ഭാര്യ ലൈസമ്മ പുളിങ്കാടും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് ടീച്ചർമാർ, ഒരു ലക്ഷ്യം. പെണ്ണമ്മ ടീച്ചറിന് 35 വർഷത്തെ അധ്യാപന പരിചയമുണ്ട്, ഇതിൽ 14 വർഷം അവർ ഹെഡ്മിസ്ട്രസ് ആയിരുന്നു. ലൈസമ്മ […]
Read more

മാള പോസ്റ്റ് ഓഫീസിൽ തീപിടുത്തം; രേഖകളും ഫർണീച്ചറുകളും കത്തി നശിച്ചു

തൃശ്ശൂർ : മാളയിൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. ഓഫീസിലെ നിരവധി ഫയലുകളും രേഖകളും കത്തി നശിച്ചു. ഒഴിവായത് വലിയ ദുരന്തം. ഫർണിച്ചറുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം. വെള്ളിയാഴച രാവിലെ അഞ്ചരയോടെയാണ്   തീപിടുത്തമുണ്ടായത്. ഇതുവഴി നടക്കാനിറങ്ങിയവരാണ് തീ പിടുത്തം കാണുന്നത്. ഇതിനെ തുടർന്ന് മാള അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. സമീപത്തെ മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. മാള ടൗണിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ് കെട്ടിടം നേരത്തെ […]
Read more

സിപിഎംന്റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡ് പാവടിയിൽ മത്സരിക്കാൻ അഡ്വക്കേറ്റ് അശ്വതി ദേവീദാസ്. സിപിഐഎം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗവും കെ എസ് കെ ടി യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവിദാസിന്റെ മകളാണ് അശ്വതി. ഇരുപത്തിയൊന്ന് കാരിയായ അശ്വതി തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ഇപ്പോൾ കണ്ണൂർ ലോ കോളേജിലെ കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു.
Read more

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പാലക്കാട്: ആലത്തൂർ വെൽഫെയർ പാർട്ടിയുടെ പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി സത്താർ ഇന്ന് ആലത്തൂർ പഞ്ചായത്ത് ഓഫീസിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ തന്നെ പിന്തുണക്കാരുടെ കൂട്ടായ്മയുടെയാണ് സത്താർ ഓഫീസിൽ എത്തിയത്. ആവശ്യമായ എല്ലാ രേഖകളും പരിശോധനയ്ക്കുശേഷം സ്വീകരിച്ചതോടെ നാമനിർദ്ദേശപ്രക്രിയ പൂർത്തിയായി. വാർഡിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പുതുവായ ദിശ തന്നെ നൽകാനാണ് മത്സരിക്കുന്നതെന്ന് സത്താർ പ്രതികരിച്ചു. ജനപ്രതിബന്ധതയെയും സാമൂഹ്യനീതിയും അടിസ്ഥാനമാക്കിയുള്ള ഭരണമാണ് വെൽഫെയർ പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശ സമർപ്പണത്തോടെ പന്ത്രണ്ടാം വാർഡിലെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ […]
Read more

പൊളിക്കാൻ ലേലം ചെയ്തു വിറ്റ കേരള സർക്കാർ വാഹനം വീണ്ടും കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ശ്രമം

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ് പൊളിക്കാൻ ലേലം ചെയ്തു വിറ്റ കേരള സർക്കാർ വാഹനം വീണ്ടും കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ശ്രമം. വ്യാജരേഖകൾ ഉപയോഗിച്ച് ഹിമാചൽ പ്രദേശിൽ പുനർ റജിസ്ട്രേഷൻ നടത്തിയ വാഹനം കേരളത്തിലെ റജിസ്ട്രേഷൻ നടപടിക്കായി എത്തിച്ചപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു. സംഭവത്തിൽ മോട്ടർ വാഹനവകുപ്പ് പൊലീസിന് പരാതി നൽകി. വിജിലൻസ് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്ന കെഎൽ 01 എവി 4409 എന്ന നമ്പറിൽ ഉള്ള ബുള്ളറ്റാണു പൊളിക്കാൻ നൽകി ഒരു […]
Read more

സീരിയൽ താരങ്ങൾ പറഞ്ഞാൽ സീരിയസാണെന്ന് മുന്നണികൾ; ലക്ഷ്യം കുടുംബപ്രേക്ഷകരുടെ വോട്ട്

തിരുവനന്തപുരം: അഭിനേതാക്കളെയും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളെയും വരെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ‘ഓൺലൈനായി ’ ഇറക്കി സ്ഥാനാർഥികൾ. വോട്ട് അഭ്യർഥിച്ചും ആശംസകൾ നേർന്നും താരങ്ങൾ എടുക്കുന്ന സെൽഫി വിഡിയോ തിരഞ്ഞെടുപ്പു കാലത്ത് ട്രെൻഡ് ആകുന്നു. വീഡിയോകൾ സ്റ്റേറ്റസ് ഇട്ടും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തും ആളുകൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സ്ഥാനാർഥികൾ. തങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയുടെയും അഭിനയിക്കുന്ന സിനിമ, സീരിയൽ പ്രമോഷനു വേണ്ടി താരങ്ങൾ സെൽഫി വീഡിയോകൾ ചെയ്യുന്നത് പതിവാണ്. ഇതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു മാറിയത്. താരങ്ങൾ നേരിട്ട് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികളെ വലച്ച് സ്ഥാനമോഹികളുടെ കൂടുമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം വ്യക്തമായില്ലെങ്കിലും കൂറുമാറ്റവും കൂടുമാറ്റവും പൊടിപൊടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികള്‍ക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമി ഫൈനല്‍ പോരാട്ടമാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിന് അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിയ മിക്ക പാര്‍ട്ടികളെയും കൂറുമാറ്റവും കൂടുമാറ്റവും വിമത ശല്യവും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമതരും റിബലുകളും മാത്രമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി മാറ്റവും മുന്നണി മാറ്റവും ട്രെന്‍ഡായിരിക്കുകയാണ്. നേരത്തേ മാറ്റത്തിനായി തിരഞ്ഞെടുക്കാന്‍ മടിച്ചിരുന്ന ബിജെപിയിലേക്ക് […]
Read more
Advertisement
WhiteswanTV Footer