Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ചാലക്കുടി നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തൃശ്ശൂർ: ചാലക്കുടി നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നഗരസഭയിലെ കണ്ണംമ്പുഴ 22 വാര്‍ഡില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ബി.ഉണ്ണികൃഷ്ണന്‍ വരണാധികാരി വാഴച്ചാല്‍ ഡിഎഫ്ഒ സുരേഷ് കുമാറിന് സമര്‍പ്പിച്ചു. ഈ വാര്‍ഡിലെ വോട്ടറും സിനിമ താരവും ബിജെപി സംസ്ഥാന സമിതി അംഗവുമായ ദേവന്‍,ബിജെപി ജില്ല കമ്മിറ്റിയംഗം കെ.പി.ജോണി,മുന്‍ കൗണ്‍സിലര്‍ എസ്.ശ്രീകുമാരി തുടങ്ങിയവരും പങ്കെടുത്തു. —
Read more

എൽഡിഎഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

. തൃശ്ശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മറ്റി അംഗം പി വി വിവേക് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം എം വര്‍ഗ്ഗീസ്  ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി. മണ്ഡലം  സെക്രട്ടറിയേറ്റംഗങ്ങളായ പി എം വിജയന്‍ ഉഷ പരമേശ്വരന്‍ ലോക്കല്‍ സെക്രട്ടറി അനില്‍ […]
Read more

മേല്‍പ്പാല നിര്‍മ്മാണത്തിനായി ദേശീയപാത കൊരട്ടി ജംഗ്ഷനില്‍ അടച്ചു

തൃശ്ശൂർ : മേല്‍പ്പാല നിര്‍മ്മാണത്തിനായി ദേശീയപാത കൊരട്ടി ജംഗ്ഷൻ അടച്ചു. വാഹന ഗതാഗതം സര്‍വ്വീസ് റോഡിലൂടെയാക്കി. സര്‍വ്വീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം വലിയ ഗതാഗത കുരുക്കിന് കാരണമാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കൊരട്ടി സെന്ററിലെ സിഗ്നല്‍ സംവിധാനം നിലനിര്‍ത്തിയിട്ടുണ്ട്. നാല് വഴിയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് പോകാവുന്ന നിലയിലാണ് ഇപ്പോള്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. പൈലിംങ്ങ് ജോലികള്‍ ആരംഭിച്ചാല്‍ റെയില്‍വെ മേല്‍പ്പാലം വഴി വരുന്ന വാഹനങ്ങള്‍ അങ്കമാലിയിലേക്ക് പോകുവാന്‍ യൂടേണ്‍ വഴി തിരിഞ്ഞ് പോകേണ്ടി വരും. നാലുകെട്ട് നിന്ന് വരുന്ന […]
Read more

ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ ആരോപണവുമായി ഇടതു നേതാക്കള്‍

തൃശ്ശൂർ: ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ ആരോപണവുമായി ഇടതു നേതാക്കള്‍. യുഡിഎഫിനെതിരായ ജനവികാരത്തെ മറിക്കടക്കാന്‍ മണ്ഡലത്തില്‍ എംഎല്‍എ അനധികൃതമായി പണമിറക്കി തെരഞഞെടുപ്പ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്ന് സിപഎം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. സീറ്റ് നല്‍കുവാന്‍ എംഎല്‍എയടക്കമുള്ളവര്‍ പണം വാങ്ങി സീററ്  നല്‍കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അത് ശരി വെക്കുന്നതാണ് എംഎല്‍എക്കെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എ.ആന്റോ ഉന്നയിച്ച ആരോപണം എല്‍ഡിഎഫ ്ഉന്നയിച്ച ആരോപണത്തെ  ശരിവെക്കുന്നതായിട്ടാണ് അദ്ദേഹം നല്‍കിയ കത്തുകള്‍ സൂചിപ്പി്ക്കുന്നത്. ഇതിനെതിരെ […]
Read more

ഫിറ്റ്നസ് ഫീസ് വർദ്ധനവ്; പ്രതിഷേധവുമായി സിഐടിയു

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം ഫിറ്റ്‌നസ് ഫീസ് അന്യായമായി വർധിപ്പിച്ചതിനെതിരെ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്ത്. തൊഴിലാളികളുടെ ജീവിതഭാരം വർധിപ്പിക്കുന്ന നടപടിക്കെതിരെ ജില്ലയിൽ വ്യാപകമായ പ്രക്ഷോഭ പരിപാടികളാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വർദ്ധിപ്പിച്ച ഫീസ് നിരക്ക് സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവാത്തതാണ്. 20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിലവിലുണ്ടായിരുന്ന 200 രൂപ ഫീസ് 7000 രൂപയായും, ടാക്സി കാറുകൾക്ക് 600 രൂപയുള്ളത് 15,000 രൂപയായും […]
Read more

ദേശീയ ഗ്രന്ഥശാലാ വാരാഘോഷത്തിന് സമാപനമായി

തൃശൂർ: കൊടകര  സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിന്ന ദേശീയ ഗ്രന്ഥശാലാ വാരാഘോഷത്തിന് സമാപനമായി. സമാപന സമ്മേളനം കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവിസ് ചെങ്ങിനിയാടൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ യുഗത്തിൽ ഗ്രന്ഥശാലകളുടെയും വിമർശനാത്മക ചിന്തയുടെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ സാഹിത്യപരമായ സമർപ്പണത്തെയും കഴിവുകളെയും പ്രശംസിച്ചു. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ജോയ് കെ. എൽ., വൈസ് പ്രിൻസിപ്പൽ ഡോ. കരുണ കെ., ഫിനാൻസ് […]
Read more

ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ നാമനിർദ്ദേശത്തിന്റെ അവസാനനിമിഷ തിരക്ക്

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഗുരുവായൂർ മുൻസിപ്പാലിറ്റി ഓഫീസിൽ വലിയ തിരക്കും ആൾക്കൂട്ടവും അനുഭവപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളും അവരുടെ പിന്തുണക്കാരും അവസാന നിമിഷ നാമനിർദ്ദേശ അപേക്ഷകൾ സമർപ്പിക്കാൻ എത്തി. നാമനിർദ്ദേശ പത്രങ്ങൾ പരിശോധിച്ച് സ്വീകരിക്കുന്നതിനായി ഓഫീസ് ജീവനക്കാർക്കും വാരണാധികാരികൾക്കും അധിക ജോലിഭാരം അനുഭവപ്പെട്ടു. രണ്ട് ഓഫീസ്കളായി തരം തിരിച്ചു ഇന്ന് ഉച്ചക്ക് 3 മണി വരെ അപേക്ഷകൾ സ്വീകരിക്കും.തിരഞ്ഞെടുപ്പ് ചൂട് ഉയരുന്ന സാഹചര്യത്തിൽ മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും ശക്തമായ […]
Read more

ശക്തി തെളിയിക്കാൻ ആം ആദ്മി; അഡ്വ. ജോസ് ചന്ദ്രത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർത്ഥി

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയപരാജയങ്ങൾക്കപ്പുറം തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം അടയാളപ്പെടുത്താൻ ആം ആദ്മി പാർട്ടിയും (എ.എ.പി.) മത്സരരംഗത്തേക്ക്. ളാലം ബ്ലോക്ക് പഞ്ചായത്തിലെ മുത്തോലി ഡിവിഷനിൽ നിന്ന് ആം ആദ്മി പാർട്ടി നേതാവ് അഡ്വ. ജോസ് ചന്ദ്രത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് ഓഫീസിലെത്തി പത്രിക നൽകിയത്. ളാലം വില്ലേജ് സെക്രട്ടറിയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ ഉദ്യോഗസ്ഥൻ മുമ്പാകെയാണ് നോമിനേഷൻ നടപടികൾ പൂർത്തിയാക്കിയത്. പത്രിക സമർപ്പിച്ചതിന് പിന്നാലെ, ഇനിയുള്ള […]
Read more

എൻഐടി കാലിക്കറ്റിൽ അന്താരാഷ്ട്ര വനിതാ സമ്മേളനം തുടങ്ങി

കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റിലെ സെൻട്രൽ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റും(CWSE) വിദ്യാഭ്യാസ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. എൻ.ഐ. ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോക്ടർ ജയ്ൻ പ്രസാദ് ചടങ്ങിൽ സന്നിഹിതയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള വിശിഷ്ട പ്രഭാഷകർ, ഗവേഷകർ തുടങ്ങി നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം […]
Read more

ബേപ്പൂർ മണ്ഡലം കെവിവിഇഎസ് കൺവെൻഷൻ പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ബേപ്പൂർ മണ്ഡലം കൺവെൻഷൻ നടന്നു. ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യുകയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം വടകര, സംസ്ഥാന സമിതി അംഗം എം. മമ്മുണ്ണി, മണ്ഡലം […]
Read more
Advertisement
WhiteswanTV Footer