Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

10.7 ടൺ കാലിത്തിരകൾ ലേലം ചെയ്യാൻ പൊലീസ്; അടിസ്ഥാന വില 56 ലക്ഷം

തിരുവനന്തപുരം:  കേരള പൊലീസ് വെടിവയ്പ് പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകളുടെ 10724.9 കിലോ കാലിത്തിരകൾ ( എംപ്റ്റി ഫയേഡ് കെയ്സ്) ഇ ലേലത്തിലൂടെ വിൽക്കാൻ  ആഭ്യന്തര വകുപ്പ് അനുമതി നൽകി.  കിലോയ്ക്ക് 525 രൂപയാണ് അടിസ്ഥാന വില. ആകെ മൂല്യം  56.30 ലക്ഷം രൂപ.  കേന്ദ്ര സർക്കാർ സ്ഥാപനമായ മെറ്റൽ സ്ക്രാപ് ട്രേഡിങ് കോർപറേഷൻ മുഖേനയാണ് ലേലം. 4 വർഷം മുൻപാണ് കാലിത്തിരകൾ അവസാനമായി ലേലം ചെയ്തത്. വ്യാവസായിക ആവശ്യങ്ങൾക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. വെടിയുണ്ടയുടെ ഒപ്പമുള്ള വെടിമരുന്ന് നിറച്ച പിച്ചള  […]
Read more

ഓട്ടോയും കാറും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു

പാലക്കാട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. കാവശ്ശേരി പാടൂർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കാവശ്ശേരി പത്തനാപുരം ചെറുംങ്കോട് ജാഫറിന്റെ മകൻ സിയാൻ ആദം ആണ് മരിച്ചത്. ജാഫറിന്റെ ഭാര്യ റസീന ഇവരുടെ ഉമ്മ തോടന്നൂർ കരു മണ്ണിൽ റംലത്ത് ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പഴയന്നൂർ പൊറ്റയിൽ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കാർ ആലത്തൂരിൽ നിന്നും കുന്നംകുളത്തേക്ക് […]
Read more

വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ അമ്പതിനായിരം രൂപ ഉടമയെ തിരികെ ഏൽപ്പിച്ചു വീട്ടമ്മ

കോട്ടയം: കുമാരനല്ലൂരിനും ചവിട്ടുവരിക്കും ഇടയ്ക്ക് ബഹുനില ഫ്ളാറ്റിന് മുന്നിൽനിന്നും കളഞ്ഞു കിട്ടിയ 50,000 രൂപയുടെ നോട്ട്കെട്ട് വീട്ടമ്മ പോലീസിൽ  സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടൻ തന്നെ പോലീസ് ഉടമസ്ഥനെ വിവരമറിയിച്ച് പണം തിരികെ നൽകി. ബുധനാഴ്ച ഉച്ചയ്ക്ക് 12-നാണ് പാറമ്പുഴ പള്ളത്തുമാലയിൽ ശോഭനയ്ക്ക് വഴിയിൽക്കിടന്ന് പണംകിട്ടുന്നത്. റബ്ബർബാൻഡ് വെച്ച് കെട്ടിയ നിലയിലാണ് പണം കണ്ടത്. കുമാരനല്ലൂരിലുള്ള സപ്ലൈകോയിൽ പോയി ചവിട്ടുവരി ജംഗ്ഷനിൽ നിന്ന് പാറമ്പുഴയ്ക്ക് ബസിന് പോകാനാണ് ശോഭന എംസി റോഡിലൂടെ നടന്നു വന്നത്. വഴിയിൽനിന്ന് കിട്ടിയ പണം വീട്ടിൽ […]
Read more

ഇസ്രയേലിൽ വാഹന അപകടത്തിൽ മലയാളി നഴ്സ് മരിച്ചു

ചങ്ങനാശേരി: വിദേശ മലയാളി യുവതി ഇസ്രയേലിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു. ചങ്ങനാശേരിക്ക് അടുത്ത്  തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ ആണു മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച ആണ് അപകടത്തിൽപെട്ടെതെന്നു കുടുംബത്തിനു ലഭിച്ച വിവരം. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ.
Read more

പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്; ഇതുവരെ ലഭിച്ചത് 2651 നാമനിർദേശ പത്രികകൾ

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കാനിരിക്കെ, കോട്ടയം ജില്ലയിൽ ഇതുവരെ ലഭിച്ചത് 2651 പത്രികകൾ. വ്യാഴാഴ്ച ഒറ്റ ദിവസം മാത്രം 1441 പത്രികകളാണ് ജില്ലയിലെ വിവിധ വരണാധികാരികൾക്ക് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 108 സെറ്റ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള മത്സരത്തിനായി ആകെ 59 പേർ ഇതുവരെ 108 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഇതിൽ വ്യാഴാഴ്ച മാത്രം 35 പേർ 66 സെറ്റ് പത്രികകൾ നൽകി. അവസാന ദിവസമായ ഇന്ന് […]
Read more

നന്നമ്പ്രയിൽ എസ് ഡി പി ഐ സ്ഥാനാർത്ഥികൾ പത്രിക നൽകി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. ഏഴാം വാർഡിൽ മത്സരിക്കുന്ന സുലൈമാൻ കുണ്ടൂർ, പതിനൊന്നാം വാർഡിൽ കെവി ബഷീർ, പന്ത്രണ്ടാം വാർഡിൽ നുസൈബ ഇസ്മായിൽ, പതിനാലാം വാർഡിൽ സലാം വെള്ളിയാമ്പുറം എന്നിവരാണ് പഞ്ചായത്ത് കാര്യാലയത്തിലെത്തി ഭരണാധികാരികൾക്ക് മുമ്പിൽ പത്രിക സമർപ്പിച്ചത്. എസ് ഡി പി ഐ കുണ്ടൂർ ബ്രാഞ്ച് പ്രസിഡണ്ട് മൊയ്തീൻകുട്ടിയെ കുണ്ടൂർ, പി എസ് കെ തങ്ങൾ, ശമീൽ ഗുരിക്കൾ തെയ്യാല, റഫീഖ് കൊടിഞ്ഞി, യൂനസ് ചെറുമുക്ക്, ഇസ്മായിൽ […]
Read more

ചാലക്കുടി ബ്ലോക്ക് ഡിവഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേസ പത്രിക സമര്‍പ്പിച്ചു

തൃശ്ശൂർ : ചാലക്കുടി ബ്ലോക്ക് ഡിവഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേസ പത്രിക സമര്‍പ്പിച്ചു. മുഴുവന്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. എലിഞ്ഞിപ്ര സുനില്‍ കെ മേനോന്‍, ചട്ടിക്കുളം ആശ കൊക്കാട്ട്, കുറ്റച്ചിറ ഓമന രവി, അതിരപ്പിള്ളി ജൂവിന്‍ കല്ലേലി, കാഞ്ഞിരപ്പിള്ളി പ്രിയ വിനയന്‍, പാലപ്പിള്ളി ജിനി ഡേവീഡ്, ചിറങ്ങര അഡ്വ.ആല്‍ബിന്‍ പൗലോസ്, കൊരട്ടി സച്ചിന്‍ രാജ്, കുലയിടം ലിജി അനില്‍ കുമാര്‍, വൈന്തല എം.ഡി.വര്‍ഗ്ഗീസ്, അന്നനാട് കെ.സി.വേണു, മേലൂര്‍ ജാന്‍സി പൗലോസ്, കുറ്റിക്കാട് ഷാജു തോമാസ് […]
Read more

സ്വാതന്ത്ര്യസമര പെൻഷൻ: വീഴ്ച വരുത്തിയ ബാങ്ക് ഓഫ് ബറോഡ നഷ്ടപരിഹാരം നൽകി

കോഴിക്കോട് : സ്വാതന്ത്ര്യസമര പെൻഷൻ വിതരണത്തിൽ വീഴ്ച വരുത്തിയ ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെയാണ് ആർബിഐ ഓംബുഡ്‌സ്‌മാൻ നടപടി സ്വീകരിച്ചത്. ബാങ്കിന്റെ കാലതാമസം കാരണം ദുരിതത്തിലായ പരാതിക്കാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഓംബുഡ്‌സ്‌മാൻ നിർദ്ദേശം നൽകുകയും, തുക കഴിഞ്ഞ ദിവസം പരാതിക്കാരുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. നടക്കാവ് തായോടി നിലംപറമ്പ് മാളു വി ഹാറിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി ചാത്തുണ്ണിയുടെ അവിവാഹിതരായ മക്കളായ പത്മജ, പങ്കജം എന്നിവരുടെ പരാതിയിലാണ് നിർണ്ണായകമായ നടപടി. ഇവർക്ക് 25,000 രൂപ വീതം ആകെ 50,000 […]
Read more

വ്യാജമദ്യവും ലഹരിയും തടയാൻ കോഴിക്കോട്ട് എക്‌സൈസ്; 24 മണിക്കൂർ കൺട്രോൾ റൂം സജ്ജം

കോഴിക്കോട്:​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ വ്യാജമദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും വിതരണവും വിപണനവും തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കർശന നടപടികൾ ആരംഭിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സും നിലവിൽ വന്നിട്ടുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കുക, ലഹരി സംബന്ധമായ പരാതികളിൽ ഉടൻ നടപടിയെടുക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടി. ലഹരി വിതരണവുമായി […]
Read more

മേലൂരിൽ റോട്ടറി–അപ്പോളോ മെഡിക്കൽ ക്യാംപ് നടത്തി

തൃശ്ശൂർ: ടൗൺ റോട്ടറി ക്ലബ് കറുകുറ്റി അപ്പോളോ അഡ്ലക് ആശുപത്രിയുമായി ചേർന്ന് മേലൂർ ശ്രീധർമ്മശാസ്താ വിദ്യാനികേതനിൽ ദന്ത വിഭാഗവും ജനറൽ മെഡിസിനും ഉൾപ്പെടുന്ന ക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭ സ്വാമി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് റോട്ടറി ക്ലബ് പ്രസിഡൻ്റ് അഡ്വ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡൻ്റ് ദിനേശ് പി.ഡി, റോട്ടറി ക്ലബ് ഡയറക്ടർ ജീസൺ, അപ്പോളോ അഡ്ലക് ഹോസ്പിറ്റൽ കറുകുറ്റിയിലെ ഡോക്ടർമാരായ ഡോക്ടർ മിന്നു, ഡോക്ടർ […]
Read more
Advertisement
WhiteswanTV Footer