Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ആത്മജ്വാല ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു

തൃശ്ശൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം രൂപത,  ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി.ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ, തിരുനാളിനോട് അനുബന്ധിച്ച്,  ബൈബിൾ പ്രതിഷ്ഠയും, തുടർന്ന് ദിവ്യബലിയോടു കൂടി, ആത്മജ്വാല’ ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു. വെരി. റവ. ഫാ. മാത്യു തടത്തിൽ വി.സി.. ആൻ്റ് ടീം ആണ് ധ്യാനത്തിന് നേതൃത്വം നൽകിയത്. കൺവെൻഷൻ ഉദ്ഘാടനം  കോട്ടപ്പുറം രൂപത വികാരി ജനറൽ,  മോൺ. റോക്കി റോബിൻ കളത്തിൽ നിർവഹിച്ചു. അനേക വിശുദ്ധർ സുവിശേഷം പ്രസംഗിച്ച ഈ പുണ്യ ഭുമിയിൽ നിന്നുകൊണ്ട്,  വചനസന്ദേശം […]
Read more

എന്‍ഡിഎ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാര്‍ത്ഥികളെ പ്ര്യഖ്യാപിച്ചു

ചാലക്കുടി: എന്‍ഡിഎ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാര്‍ത്ഥികളെ പ്ര്യഖ്യാപിച്ചു. എലിഞ്ഞിപ്ര ഡിവിഷന്‍ കെ.യു.ദിനേശന്‍, കൊടകര മിനി പരമേശ്വരന്‍, പേരാമ്പ്ര  കെ.വി.ബാബു, ചെട്ടിക്കുളം ആശ രാകേഷ് ,പുഷ്പഗിരി അംബിക ബാബു, പാലപ്പിള്ളി ജിജി ജെയ്ജു ,ചിറങ്ങര ടി.വി.പൗലോസ്, കൊരട്ടി ബ്ലെസന്‍ മേനാച്ചേരി, കുലയിടം സന്ധ്യ അജു, വൈന്തല സി.രാധാകൃഷ്ണന്‍ അനന്നാട് കെ.എം.ലാല്‍, കുറ്റിക്കാട് ഷിബു പി.എ, എന്നിവരാണ് സ്ഥാനാർത്ഥികൾ. 14 ബ്ലോക്ക് ഡിവിഷനുകളാണുള്ളത്. ഇതില്‍ പതിനൊന്ന് സ്ഥാനാര്‍ത്ഥികളെയാണ് ജില്ല പ്രസിഡന്റ് എ.ആര്‍,ശ്രീകുമാറിന്റെ അംഗീകരാത്തോടെ പ്രഖ്യാപ്പിച്ചിരിക്കുന്നതെന്ന് ചാലക്കുടി മണ്ഡലം ഇന്‍ചാര്‍ജ്ജ് […]
Read more

പാലാ നഗരസഭയിൽ LDF തന്ത്രം: ഘടകകക്ഷിയെ തഴഞ്ഞെങ്കിലും നേതാവിന്റെ ഭാര്യക്ക് സീറ്റ്; എതിരാളികൾക്ക് ആക്ഷേപം

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് സീറ്റ് നിഷേധിച്ചെങ്കിലും, തഴഞ്ഞ ഒരു ഘടകകക്ഷിയുടെ നേതാവിന്റെ ഭാര്യയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി എൽഡിഎഫ്. പാലാ നഗരസഭയുടെ കൊച്ചിടപ്പാടി വാർഡിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത് കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ഷീബ സാജനാണ്. സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് (ബി) അടക്കമുള്ള ഘടകകക്ഷികൾക്ക് ഒരു സീറ്റ് പോലും നൽകാതിരുന്ന സാഹചര്യത്തിലാണ്, മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷീബ സാജൻ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ […]
Read more

ആർ.എസ്.എസ് വിട്ട് കെ. പ്രജീഷ് എൽ.ഡി.എഫിൽ‎

കോഴിക്കോട് : സംഘപരിവാർ വർഗീയ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പിന്തുണച്ചും മാത്തോട്ടം ഡിവിഷനിലെ സജീവ ബി.ജെ.പി പ്രവർത്തകൻ സംഘടനയിൽ നിന്ന് രാജിവച്ച് സി.പി.ഐ (എം)-ൽ ചേർന്നു. നെച്ചുള്ളികാവ് പൗർണമി വീട്ടിൽ  കെ. പ്രജീഷാണ് നിലവിലെ രാഷ്ട്രീയ നിലപാട് ഉപേക്ഷിച്ച് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇ. അനിതകുമാരിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ‎‎മാത്തോട്ടം ഡിവിഷൻ കൺവെൻഷനിൽ വെച്ച് പ്രജീഷിന് സി.പി.ഐ (എം) നേതൃത്വം ഔദ്യോഗികമായി സ്വീകരണം നൽകി. സി.പി.ഐ ഏരിയാ സെക്രട്ടറി ടി. രാധാഗോപി പ്രജീഷിനെ […]
Read more

പൊന്നാനി നഗരസഭ എൽ ഡി എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

പൊന്നാനി : പൊന്നാനി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുൻ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നേതൃത്വം നൽകി. മുൻ മന്ത്രിയും സിപിഎമ്മിന്റെ പൊന്നാനിയുടെ മുഖവുമായ ഇമ്പിച്ചി ബാവയുടെ വീട്ടിൽ നിന്നും വമ്പൻ പ്രകടനവുമായാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾനാമനിർദേശ പത്രിക നൽകാനെത്തിയത്. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, എം.എൽ.എ പി.നന്ദകുമാർ,എവറസ്റ്റ് ലത്തീഫ്, ഒ.ഒ. ഷംസു , ബിന്ദു സിദ്ധാർത്ഥൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം.
Read more

നെറ്റ്‌വ  റസിഡൻസ്  അസോസിയേഷൻ എസ്.ഐ.ആർ ഹെൽപ് ഡെസ്ക്  ക്യാമ്പ് സംഘടിപ്പിച്ചു

  മലപ്പുറം: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ്  വെൽഫെയർ അസോസിയേഷൻ -നെറ്റ്‌വ യുടെ നേതൃത്വത്തിൽ എസ്.ഐ.ആർ അപേക്ഷ ഹെൽപ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിച്ചു. 71-ാം ബൂത്ത് ലെവൽ ഓഫീസർ എം  ജിഷ, 69-ാം ബൂത്ത് ലെവൽ ഓഫീസർ സുധീർ എന്നിവർ നേരിൽ  ഹാജറാകുകയും പൂരിപ്പിച്ച അപേക്ഷ ഫോം തരിച്ചു വാങ്ങുകയും ചെയ്തു. പൂരിപ്പിക്കാത്തവർക്ക് ക്യാമ്പിൻ്റെ ഭാഗമായി അപേക്ഷ പൂരിപ്പിക്കാൻ സഹായവും ചെയ്തു. നെറ്റ്‌വ സെക്രട്ടറി കെ.പി നസീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ റസിഡൻ്റസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ റസാഖ് ഹാജി […]
Read more

റെയില്‍വേ സ്റ്റേഷനു സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്നതായി പരാതി

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്നതായി പരാതി. റെയില്‍വേ മുത്തപ്പന്‍ക്ഷേത്രത്തിനു സമീപത്തെ വടകര പഴയ ബസ്സ്റ്റാന്‍ഡ്, കോട്ടപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തുറന്ന അഴുക്കുചാലിലൂടെയാണ് മാലിന്യമൊഴുക്കുന്നത്. ഇവിടെനിന്നുള്ള ദുര്‍ഗന്ധം കാരണം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാകുന്നുണ്ട്. അതേസമയം അഞ്ചുവര്‍ഷത്തോളമായി ഇതിലൂടെ മാലിന്യമൊഴുക്കാന്‍ തുടങ്ങിയിട്ടെന്നാണ് ആരോപണം. നേരത്തേ ചില സമയങ്ങളില്‍മാത്രമാണ് ഒഴുക്കിവിട്ടിരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും മാലിന്യമൊഴുക്കുന്ന അവസ്ഥയാണുള്ളത്. രാവിലെയും വൈകീട്ടുമാണ് കൂടുതലായും മാലിന്യമൊഴുക്കുന്നത്. മാത്രമല്ല പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. […]
Read more

പഞ്ചായത്ത് വാർഡിൽ മത്സരിക്കാൻ ഒരുങ്ങി അനിൽ അക്കര

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് ജനവിധി തേടുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. 15ാം വാര്‍ഡ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം അനിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു അനില്‍. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടും ആയും പ്രവര്‍ത്തിച്ചു. ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ അടാട്ട് പഞ്ചായത്തിന് ഈ കാലയളവിൽ […]
Read more

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.പി. കുഞ്ഞബ്ദുള്ളയ്ക്ക് കെട്ടിവെക്കാനുള്ള തുക പാർട്ടി ബ്രാഞ്ച് സെക്രട്ടറി കൈമാറി

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി. കുഞ്ഞബ്ദുള്ളയ്ക്ക് ഇലക്ഷൻ കമ്മീഷനിൽ കെട്ടിവെക്കേണ്ട തുക സിപിഐഎം മംഗലാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി എം. കെ. ദാമോദരൻ കൈമാറി. തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി നിർബന്ധമായിട്ടുള്ള ഈ തുക കൈമാറ്റം പാർട്ടി നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഇതോടെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ നടപടികൾ കൂടുതൽ ശക്തിപ്രാപിച്ചതായി പാർട്ടി പ്രവർത്തകർ അറിയിച്ചു.
Read more

പാലക്കാട് യുഡിഎഫിന് തിരിച്ചടി; പഞ്ചായത്ത് അംഗം വിമത സ്ഥാനാർഥി

പാലക്കാട്: വണ്ടാഴി ഗ്രാമപഞ്ചായത്ത് യുഡിഎഫ് പഞ്ചായത്ത് അംഗം വിമതനായി മത്സരിക്കുന്നു. നിലവിൽ ആലത്തൂർ ബ്ലോക്ക് സെക്രട്ടറി കൂടിയായ ഡിനോയ് കോമ്പാറയാണ് വിമതനായി മത്സരിക്കുന്നത്. ഡിനോയ് കോമ്പാറയുടെ നീക്കം കോൺഗ്രസിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയിലെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കാട്ടിയിരുന്ന വ്യക്തിയായിരുന്നു ഡിനോയ് കോമ്പാറ. കണിയമംഗലം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഡിനോയ്. ഇത്തവണ കണിയമംഗലം വനിതാ വാർഡ് ആയതോടെ ഡീനോയ് മംഗലം ഡാം വാർഡ് ആവശ്യപ്പെട്ടു. എന്നാൽ മംഗലം ഡാമിൽ എ. മൂസ കുട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. […]
Read more
Advertisement
WhiteswanTV Footer