Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ പ്രസ്ബിറ്ററൽ കൗൺസിലുകളുടെ ഉദ്ഘാടനം നാളെ

പാലാ: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്ഘാടനം നാളെ നവംബർ 21 പാലാ കത്തീഡ്രൽ പള്ളിയിൽ വെച്ച് നടക്കും. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനത്തിലാണ് കൗൺസിലുകളുടെ ഉദ്ഘാടനം. രാവിലെ 9:30 ന് രൂപതയുടെ ഭദ്രാസനപ്പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന്, 11 മണിക്ക് […]
Read more

എസ്‌.ഐ.ആർ ഹെൽപ്പ്‌ ഡെസ്‌കിൽ സേവനവുമായി എൻ.എസ്‌.എസ് വോളന്റിയേഴ്‌സ്

കോഴിക്കോട്: വോട്ടർമാരുടെ എസ്‌.ഐ.ആർ ബന്ധപ്പെട്ട ഫോറങ്ങൾ പൂരിപ്പിക്കാനും ബി.എൽ.ഒ മാരെ സഹായിക്കാനുമായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രത്യേക ഹെൽപ്പ് ഡെസ്‌ക് തുറന്നു. രാവിലെ 10 മുതൽ വൈകിട്ട് വരെ പ്രവർത്തിച്ച ഹെൽപ്പ് ഡെസ്‌കിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പഴയ എസ്‌.ഐ.ആർ ലിസ്റ്റുകൾ കണ്ടെത്തൽ, വിവരത്തിലെ തെറ്റുകൾ തിരുത്തൽ, പുതുക്കിയ എൻട്രികൾ സൃഷ്ടിക്കൽ തുടങ്ങിയവ കമ്പ്യൂട്ടർ സഹായത്തോടെ വിദ്യാർത്ഥികൾ നിർവഹിച്ചു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ രഞ്ജിത് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു മുഴുവൻ പ്രവർത്തനങ്ങളും. സേവന മനോഭാവത്തോടെ […]
Read more

പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്‌മിക്ക്

കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്‌മിക്ക് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാരംഗത്ത് ഡോ. വൈക്കം വിജയലക്ഷ്മി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രഥമ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
Read more

‘വിറ്റാ നോവ 2K25’ ദേശീയ സെമിനാർ മാർ ആഗസ്തീനോസ് കോളേജിൽ 21, 22 തീയതികളിൽ

കോട്ടയം: യുവതലമുറയിൽ വർധിച്ചു വരുന്ന ലഹരി ആശ്രിതത്വ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ മാർ ആഗസ്തീനോസ് കോളേജിൽ നവംബർ 21, 22 തീയതികളിൽ നടക്കും. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശവുമായി, കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ്, ഐ.ക്യു.എ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്), പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻ്റൽ ഹെൽത്ത്, പാലാ അഡാർട്ട് എന്നിവരുമായി സഹകരിച്ചാണ് സെമിനാർ […]
Read more

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും കുന്നംകുളം നിയമസഭാ അംഗവുമായി എ.സി. മൊയ്തീൻ എം.എൽ.എയാണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ച എ.സി. മൊയ്തീൻ എം.എൽ.എ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ജനകീയ ഭരണമാണ് എൽഡിഎഫ് സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. വികസനവും ക്ഷേമ നടപടികളും ശക്തിപ്പെടുത്താൻ ഈ തെരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

പാലാ ഫുഡ് ഫെസ്റ്റ് 2025: കാൽ നാട്ടുകർമ്മം നിർവഹിച്ചു

കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് നേതൃത്വം നൽകുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ന്റെ കാൽ നാട്ടുകർമ്മം സംഘടിപ്പിച്ചു. വ്യാപാര ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിലും മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററും ചേർന്ന് നിർവഹിച്ചു. കാൽ നാട്ടുകർമ്മത്തിന് ശേഷം ഫുഡ് ഫെസ്റ്റിന്റെ പ്രചാരണാർത്ഥം വാഹന ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ പാലാ ടൗൺ ചുറ്റി പുഴക്കര ഗ്രൗണ്ടിൽ എത്തിച്ചേർന്നു. പരിപാടിയിൽ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, […]
Read more

യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

പാലക്കാട്: മംഗലം ഡാം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കളെ പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആറ് പേർ മത്സരരംഗത്തെത്തി. മണ്ഡലം പ്രസിഡന്റ് കെ.എം ശശീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ സി. അരവിന്ദാക്ഷൻ, എൻ. അശോകൻ, എ മൂസക്കുട്ടി, ആർ ആർ. സുരേഷ്, കെ പ്രമോദ് തുടങ്ങിയവരാണ് മണ്ഡലം നേതൃത്വം നിലയിൽ നിന്ന് മത്സരിക്കുന്നത്. മുടപ്പല്ലൂർ, വണ്ടാഴി മേഖലകളിലെ വാർഡുകളിൽ ആണ് ഈ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഈ മേഖലയിലെ വാർഡുകൾ രണ്ടെണ്ണം ഒഴിച്ച് […]
Read more

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (ബി)ക്ക് ശക്തമായ വളർച്ച

കോട്ടയം: കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (ബി) ശക്തമായ വളർച്ചയുടെ പാതയിലാണെന്ന് നേതൃത്വം. കഴിഞ്ഞ ദിവസം നടന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ മറ്റ് വിവിധ പാർട്ടികളിൽ നിന്ന് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചവർക്ക് സ്വീകരണം നൽകി. എൽഡിഎഫിലെ പല ചെറു ഘടകകക്ഷികളെയും അപേക്ഷിച്ച് കോട്ടയം ജില്ലയിൽ ഗണ്യമായ അംഗബലവും സജീവമായ കമ്മിറ്റികളുമുള്ള പാർട്ടിയായി കേരള കോൺഗ്രസ് (ബി) മാറിയിരിക്കുകയാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ […]
Read more

എൽഡിഎഫ് യോഗത്തിൽ ഭിന്നത: ഘടകകക്ഷി നേതാവ് ഇറങ്ങിപ്പോയി

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും, ഘടകകക്ഷികൾക്കിടയിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം നടന്ന അവസാനവട്ട സീറ്റ് വിഭജന ചർച്ചയ്ക്കിടെ എൻസിപി (ശരത് പവാർ വിഭാഗം) പ്രതിനിധി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതാണ് മുന്നണിയിലെ ഭിന്നത പരസ്യമാക്കിയത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം) കക്ഷികളെ കൂടാതെ എൻസിപി ശരത് പവാർ വിഭാഗത്തെ മാത്രമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ മറ്റ് ചെറു ഘടകകക്ഷികളെ ഒഴിവാക്കിയത് അവഗണനയായി […]
Read more

തെരുവുനായ നിയന്ത്രണം; ഡോഗ് പാര്‍ക്കിന് സാധ്യത തേടി സര്‍ക്കാര്‍

ആലപ്പുഴ: തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളുടെ ശ്രമമൊന്നും വിജയിക്കാത്ത സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനാണു നീക്കം. നായ്ക്കൾക്കായി പാർക്ക് എന്ന ആശയമാണ് ഇപ്പോൾ പരിഗണനയിൽ. പറ്റിയ സ്ഥലം കിട്ടിയാൽ നായ്ക്കളെ താമസിപ്പിക്കുന്ന പാർക്ക് തയ്യാറാക്കുകയാണു ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വാടകയ്ക്കെടുത്തു നടത്തുന്ന തരത്തിലോ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്ന വിധത്തിലോ ആകും പ്രവർത്തനം. നായ്ക്കളെ എങ്ങനെ പാർക്കിലെത്തിക്കണം, സംരക്ഷിക്കണം എന്നതിനെക്കുറിച്ചെല്ലാം രൂപരേഖ തയ്യാറാക്കും. ആക്രമണ […]
Read more
Advertisement
WhiteswanTV Footer