Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

അതിരപ്പള്ളിയിൽ പരക്കെ കാട്ടാന ആക്രമണം; ക്വാർട്ടേഴ്സും പള്ളിയും തകർത്തു

തൃശൂർ: അതിരപ്പള്ളിയിൽ പരക്കെ കാട്ടാന ആക്രമണം ക്വാർട്ടേഴ്സും, പള്ളിയും തകർത്തു കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ, 17ആം ബ്ലോക്കിലെ ടി എസ് ആർ കോട്ടേഴ്സിന് നേരെയും ഒന്നാം ബ്ലോക്കിലെ സെൻസബാസ്റ്റ്യൻ പള്ളിക്ക് നേരെയുമായിരുന്നു ആക്രമണം. 17ആം ബ്ലോക്കിലെ കോട്ടേഴ്സ് പൊളിച്ച് അകത്തു കയറിയ ആന വീട്ടിലെ സാധനങ്ങൾ എല്ലാം നശിപ്പിച്ചു കാട്ടാന ഭീഷണി നേരിടുന്ന പ്രദേശമാണ് ടി എസ് ആർ ക്വാട്ടേഴ്സ്കാട്ടാന ഭീഷണി മൂലം 60 ഓളം കുടുംബങ്ങൾ ഇവിടെ നിന്നും സ്ഥലം മാറിപ്പോയി. സെന്റ് സെബാസ്റ്റ്യൻ […]
Read more

കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളി  പിടിയിൽ

തൃശ്ശൂർ : കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളിയും സ്റ്റേഷൻ റൗഡിയുമായ നിബിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി ദുബായിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം  പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷനിലെ 2010 ലെ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും, 2020 ൽ ആളൂർ പോലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും, മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും, 2024 ൽ മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുള്ള മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ട് വീട്ടിൽ നിബിൻ 35 വയസ്സ് […]
Read more

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.പി.സി കേഡറ്റുകള്‍ക്ക് അവസരം

കോഴിക്കോട്: ഡിസംബർ 9,11 തിയ്യതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിനായി കോഴിക്കോട് റൂറൽ പോലീസ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ വേതനത്തോട് കൂടി നിയമിക്കുന്നു. SPC ട്രെയിനിങ് പൂർത്തിയാക്കിയ നിലവിൽ വർക്ക്‌ ചെയ്യുന്നവരും വിദ്യാർത്ഥികളായിരിക്കുന്നവരുമായ 18 വയസ്സ് പൂർത്തിയായ സന്നദ്ധതയുള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. താല്പര്യം ഉള്ളവർ ഇതിനായി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്. ജില്ല നോഡൽ ഓഫീസിൽ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. https://form.svhrt.com/69158d120388696293bf9eb6
Read more

ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർമ്മ സ്വദേശിയായ പടിക്കൽ ശ്രീജിത്ത് (46) നെയാണ് പോട്ടൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം മുൻപാണ് ശ്രീജിത്ത് പോട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചതെന്ന് ഉടമ പറഞ്ഞു. ശ്രീജിത്തിന്റെ താമസ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ പ്രദേശത്തുകാർ റൂം തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ ശ്രീജിത്തിനെ കണ്ടത്. തൃത്താല പോലീസെത്തി നിയമ നടപടികൾ ആരംഭിച്ചു.
Read more

നവീകരിച്ച ഗുരുവായൂർ കേശവ പ്രതിമ ഇന്ന് സമർപ്പിക്കുന്നു

തൃശൂർ: ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ നാളെ ഔപചാരികമായി സമർപ്പിക്കും. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് ഔപചാരിക ചടങ്ങ്. 1982 ആദ്യമായി സ്ഥാപിച്ച പ്രതിമ 2022ൽ ഒരുതവണ നവീകരിച്ചു സമർപ്പിച്ചിരുന്നു. പക്ഷെ പ്രതിമയ്ക്ക് കേശവനുമായിരുന്ന യഥാർത്ഥ സാമ്യം നഷ്ടപ്പെട്ടിരുന്നു. ഇതോടെ വ്യാപകമായ പ്രതിഷേധങ്ങൾ ആനപ്രേമികളും നാട്ടുകാരും ഉയർന്നതിനെ തുടർന്ന് ദേവസ്വം പ്രതിമ വീണ്ടും നവീകരിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. പുതിയ നവീകരണത്തിൽ കേശവന്റെ മുഖഭാവം, ശരീരഘടന, മഹത്വം എന്നിവ പരമാവധി യാഥാർഥ്യത്തിന് അടുത്തെത്തിക്കാനാണ് ശ്രമമെന്ന് ഭരണസമിതി […]
Read more

അഴിമതിക്കും വർഗീയതക്കുമെതിരെ പോരാട്ടം പ്രഖ്യാപിച്ച് എൽഡിഎഫ് 39 വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ‎​വരാനിരിക്കുന്ന ഫറോക്ക് നഗരസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണത്തിനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി എൽ.ഡി.എഫ് (ഇടതുപക്ഷ ജനാധിപത്യ മുന്നണി). അഴിമതിയിലും വർഗീയതയിലും ഊന്നിയ ഭരണത്തിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകുമെന്നാണ് മുന്നണി പ്രതീക്ഷിക്കുന്നത്. സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് എൽ.ഡി.എഫ് തുടക്കമിട്ടു.‎‎​നഗരസഭയിലെ 39 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചു. അനുഭവസമ്പന്നരും യുവത്വവും പ്രാദേശിക സ്വാധീനവുമുള്ള വ്യക്തികളെയാണ് വിവിധ വാർഡുകളിൽ മത്സരിപ്പിക്കുന്നത്.‎​ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്നോടിയായി നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അടക്കം നിരവധി പേർ പങ്കെടുത്തു.
Read more

കുന്ദമംഗലം ഫുട്ബോൾ മഹോത്സവത്തിനൊരുങ്ങുന്നു

കോഴിക്കോട് : ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കുന്ന ഫ്‌ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം വിപുലമായി രൂപീകരിച്ചു. ടൂർണമെന്റിന്റെ എല്ലാ അണിനിരപ്പുകളും ക്രമീകരണങ്ങളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ക്ലബ് പ്രസിഡൻറ് ബഷീർ നീലാറമ്മൽ ചെയർമാനായും ക്ലബ് സെക്രട്ടറി മുഹ്‌സിൻ ഭൂപതി കൺവീനറായും 16 വിഭാഗങ്ങളിലായി 187 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം അഡ്വ. പി. ടി. എ. റഹീം എംഎൽഎ […]
Read more

തിരുവനന്തപുരത്ത് വ്യാജ റേഷൻ കാർഡുകൾ നിർമിച്ച് വൻ തട്ടിപ്പ്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ ഐടി ശൃംഖലയിൽ കടന്നുകയറി അനുമതി നേടിയെടുത്ത് നൂറ്റിയൻപതോളം മുൻഗണനാ റേഷൻകാർഡുകൾ (പിങ്ക്) വ്യാജമായി നിർമിച്ചത് മാസങ്ങൾക്കു ശേഷം കണ്ടെത്തി. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌‍വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. ബീമാപള്ളിയിലെ 234–ാം നമ്പർ റേഷൻ കട ലൈസൻസി സഹദ് ഖാനെ (32) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉൾപ്പെടെ […]
Read more

കെസ്ഇബിയുടെ ക്രൂരത വീണ്ടും, നാട്ടുകാർ ഇടപെട്ടു; രമേശന് ആശ്വസിക്കാം

കോട്ടയം: ജീവൻ നിലനിർത്താൻ ഓക്‌സിജൻ സിലിണ്ടറിന്റ സഹായം തേടുന്ന നിർധന രോഗിയുടെ വീട്ടിലെ വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി വിഛേദിച്ചു ക്രൂരത. തലയോലപ്പറമ്പ് വടയാർ പഴമ്പട്ടിയിൽ അറുപതിൽ വീട്ടിൽ എ.കെ.രമേശന്റെ (52) വീട്ടിലെ വൈദ്യുതിയാണ് വിഛേദിച്ചത്. രമേശൻ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു നൽകി. ഇന്നലെ രാവിലെ പണം അടച്ച് കുടിശിക ഒഴിവാക്കി.  സെപ്റ്റംബറിൽ അടയ്ക്കേണ്ട ബിൽത്തുക അടയ്ക്കാത്തതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ തലയോലപ്പറമ്പ് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് വൈദ്യുതി വിഛേദിച്ചത്. നിർമാണത്തൊഴിലാളിയായ […]
Read more

പോർക്കുളം വെസ്റ്റ് മങ്ങാട് ബ്രാഞ്ച് ഓഫീസ് നവീകരണം പൂർത്തിയായി

തൃശ്ശൂർ: പോർക്കുളം വെസ്റ്റ് മങ്ങാട് സിപിഐ എം ബ്രാഞ്ച് ഓഫീസ് സഖാവ് കുറുമ്പൂർ അപ്പുകുട്ടേട്ടൻ്റെ സ്മരണയ്ക്കായി നവീകരിച്ച് പുതുക്കിപ്പണിതു. നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം ആഘോഷിക്കുന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ സ: എ. സി. മൊയ്തീൻ ഔപചാരികമായി ഉൽഘാടനം നടത്തി. ചടങ്ങിൽ പാർട്ടി പ്രവർത്തകരും പ്രദേശത്തെ ജനപ്രതിനിധികളും മറ്റു മുന്നണി നേതാക്കളും പങ്കെടുത്തു. നവീകരിച്ച ഓഫീസ് പാർട്ടി പ്രവർത്തനങ്ങൾക്ക് പുതുജീവനം നൽകുമെന്നും നേതൃത്വങ്ങൾ അഭിപ്രായപ്പെട്ടു.
Read more
Advertisement
WhiteswanTV Footer