Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

വടക്കേകാട് ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജിവച്ച് സ്വതന്ത്ര സ്ഥാനാർഥിയായി

തൃശൂർ : വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബഷീർ ഹാജി രാജിവെച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റി 39-ാം വാർഡിൽ (കപ്പിയുർ) സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടി നിലപാടുകളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനം പിന്നിലെന്ന് അദ്ദേഹം അറിയിച്ചു. പ്രദേശത്തെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ പരിഹാരം കൊണ്ടുവരാനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read more

എടവണ്ണയിൽ കോൺഗ്രസ്സിന് മൂന്ന് സ്ഥാനാർഥികൾ

മലപ്പുറം: അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് എടവണ്ണ ഡിവിഷനിലേക്ക് കോൺഗ്രസ്സിലെ മൂന്ന് സ്ഥാനാർഥികൾ പത്രിക നൽകി.എടവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ഹൈദർ, ഏറനാട് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇർഷാദ് ആര്യൻതൊടിക, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. സനൂപ് എന്നിവരാണ് നാമനിർദേശ പത്രികൾ സമർപ്പിച്ചത്.സ്ഥാനാർഥി പരിഗണനക്കായി നേരത്തേ അഞ്ചുപേരുടെ പേരുകൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) മുൻപാകെ ഉയർന്നിരുന്നു. എംഎൽഎമാരായ എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവരുടെ താത്പര്യപ്രകാരമുള്ള മൂന്നു […]
Read more

ലീഗ് വിട്ടു, ഇനി കോൺഗ്രസിനൊപ്പം; രാമനാട്ടുകരയിൽ ബുഷ്റ റഫീഖ് പതിനൊന്നാം ഡിവിഷനിൽ മത്സരിക്കും

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വനിതാ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭാധ്യക്ഷയുമായ പ്രമുഖ നേതാവ് കോൺഗ്രസ് പാളയത്തിലേക്ക്. മുൻ നഗരസഭാധ്യക്ഷ ബുഷ്റ റഫീഖാണ് ലീഗ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രാമനാട്ടുകര നഗരസഭയിലെ സേവാമന്ദിരം പതിനൊന്നാം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ പാർട്ടിക്കുള്ളിൽ വലിയ സ്വാധീനമുണ്ടായിരുന്ന ബുഷ്റ, 2015-2020 കാലഘട്ടത്തിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും നാല് വർഷത്തിലേറെ രാമനാട്ടുകര നഗരസഭയുടെ അധ്യക്ഷ […]
Read more

തെരഞ്ഞെടുപ്പിന് മാത്രം വാഗ്ദാനം, റോഡിന്റെ ദുരവസ്ഥ ഇനിയും മാറിയിട്ടില്ല; വഴി കാത്ത് വർഷങ്ങൾ

കോഴിക്കോട്: മാവൂർ ഗ്രാമ പഞ്ചായത്തിലെ കുറ്റിക്കടവ്, കണ്ണിപറമ്പ്, തെങ്ങിലക്കടവ് ഗ്രാമവനവുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ റോഡ് വർഷങ്ങളായി തീർത്തും അപകടാവസ്ഥയിലാണ്. ഓരോ തെരഞ്ഞെടുപ്പിലും വാഗ്ദാനങ്ങൾ ലഭിച്ചിട്ടും യാതൊരു പരിഹാരവും ലഭിക്കാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നു. പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും വലിയ ചെലവ് ചൂണ്ടിക്കാട്ടി നടപടികൾ മാറിക്കൊണ്ടിരിക്കുന്നു. എംൽഎ വികസന ഫണ്ടിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ ശ്രമങ്ങളും മങ്ങിപ്പോയതായും നാട്ടുകാർ പറയുന്നു. മഴപെയ്താൽ പോലും നടപ്പാത നഷ്ടപ്പെടുന്ന ഈ റോഡിൽ വിദ്യാർത്ഥികളും നാട്ടുകാരും പകലും […]
Read more

ലീഗിനെതിരെ ലീഗ്; ഫറോക്കിൽ വിമത നീക്കം ശക്തം

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ അരീക്കാട് നോർത്ത് 41-ാം ഡിവിഷനിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കവെ മുസ്ലിം ലീഗിന് തലവേദനയായി വിമത സ്ഥാനാർത്ഥി. ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടിയുടെ ഡിവിഷൻ ഭാരവാഹി തന്നെയാണ് ഇവിടെ മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് ഡിവിഷൻ സെക്രട്ടറി കീഴ്‌വന അബ്ദുൽ സലീമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ പത്രിക സമർപ്പിച്ചത്. നല്ലളം മേഖലയിലെ മുസ്ലിം ലീഗിൽ നിലനിൽക്കുന്ന രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സലീമിനെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തിറക്കിയതെന്നാണ് സൂചന. ഇതോടെ ഔദ്യോഗിക സ്ഥാനാർത്ഥിയും വിമതനും തമ്മിലുള്ള […]
Read more

പെരുമണ്ണ പഞ്ചായത്ത് ഒന്നാം വാർഡിൽ എൻഡിഎ കൺവെൻഷൻ

കോഴിക്കോട്: പെരുമണ്ണ പയ്യടി മെത്തലിൽ നടന്ന പെരുമണ്ണ പഞ്ചായത്ത് ഒന്നാം വാർഡ് എൻഡിഎ കൺവെൻഷനിൽ നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ഉദ്ഘാടനം ചെയ്തു. ആർ മഞ്ജുനാഥ് അധ്യക്ഷനായി. കെ വി സുധീർ,കെ നിത്യാനന്ദൻ, പുഷ്പാകരൻ, കെ ശിവ ശങ്കരൻ,എംപി ആദർശ്, പി സുധീർകുമാർ, എ കെ പ്രദീപ്, സുജിത് അയനിക്കാട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Read more

ബീമാപള്ളി ഉറൂസിന് തുടക്കം; പ്രാർഥനകളുമായി തീർഥാടകപ്രവാഹം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ബീമാപള്ളി ദർഗാ ഷെരീഫിൽ ഉറൂസിനു തുടക്കമായി. രാവിലെ ഉറൂസിന് തുടക്കം കുറിച്ച് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എസ്.അബ്ദുൽ ജബ്ബാർ, വൈസ് പ്രസിഡന്റ് ഹലീലു റഹ്മാൻ എന്നിവർ പതാക ഉയർത്തി. മഴയ്ക്കിടയിലും ആയിരക്കണക്കിനു വിശ്വാസികളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയത്. രാവിലെ നടന്ന പട്ടണ പ്രദക്ഷിണത്തിനും പ്രാർഥനയ്ക്കും ബീമാപ്പള്ളി ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി നേതൃത്വം നൽകി. വൈകിട്ട് ‘ഉറൂസിന്റെ ഇസ്‌ലാമിക മാനം’ എന്ന വിഷയത്തിൽ ഹുസൈൻ സഖാഫി പ്രഭാഷണം നടത്തി. ജാതിമതഭേദമെന്യേ […]
Read more

ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നു: എളമരം കരീം

കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതും നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ സത്ത ചോർത്തിക്കളയുന്നതുമാണെന്നും എളമരം കരീം. ഇന്നലെ കോഴിക്കോട് നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കവെ, ലേബർ കോഡുകൾ നടപ്പാക്കാൻ കേന്ദ്രം നോട്ടിഫിക്കേഷൻ നൽകിയിട്ടും പ്രധാന രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചില്ലെന്നും തൊഴിലാളി സംഘടനകൾ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ ബിഎംഎസ് (BMS) മാറിനിന്നുവെന്നും അദ്ദേഹം വിമർശിച്ചു. കളക്റ്റീവ് ബാർഗേയിനിംഗ് (കൂട്ടായ വിലപേശൽ) നിഷേധിക്കുന്ന ഈ നിയമങ്ങൾ തൊഴിലാളികളെ പുറകോട്ട് തള്ളുന്ന […]
Read more

ചിറകരിഞ്ഞ് തിരിച്ചടി; ‘കൂടുമാറിയ’ കൗൺസിലർക്ക് യുഡിഎഫിൽ സീറ്റില്ല, സ്വതന്ത്രയായി പത്രിക നൽകി

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച്, കഴിഞ്ഞ വർഷം എൽഡിഎഫ് പാളയത്തിൽ നിന്ന് യുഡിഎഫിൽ ചേക്കേറിയ കൗൺസിലർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. എൽഡിഎഫിൽ നിന്ന് മുസ്‌ലിം ലീഗിലേക്ക് ‘കൂടുമാറിയ’ 14-ാം ഡിവിഷൻ കൗൺസിലർ ഷനുബിയ നിയാസിനാണ് യുഡിഎഫ് സീറ്റ് നിഷേധിച്ചത്.‎‎‎ മുന്നണി മാറ്റം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് വ്യക്തമാക്കിയ കൗൺസിലർ, തൻ്റെ രാഷ്ട്രീയ ഭാവിക്കായി സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഫറോക്ക് നഗരസഭയിലെ ഏക ആർജെഡി (രാഷ്ട്രീയ […]
Read more

ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ സമർപ്പിച്ചു

തൃശൂർ: ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ ഇന്ന് ഔപചാരികമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ സമർപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് ശ്രീവതസം ഗസ്റ്റ് ഹൗസ് പരിസരത്താണ് ചടങ്ങ് നടന്നത്. 23 നവംബർ 1982ലാണ് ആദ്യമായി സ്ഥാപിച്ച പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ കെ. കരുണാകരനാണ് സമർപ്പിച്ചത്. 2022-ൽ ഒരു തവണ നവീകരിച്ച് സമർപ്പിച്ചിരുന്നുവെങ്കിലും കേശവനുമായുള്ള യഥാർത്ഥ സാമ്യം നഷ്ടപ്പെട്ടുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ആനപ്രേമികളും നാട്ടുകാരും വ്യാപകമായി പ്രതിഷേധം നടത്തുന്നതി​നെ […]
Read more
Advertisement
WhiteswanTV Footer