Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ഗാന്ധി സ്മാരകം–മൂന്നുമുക്ക്–പെരുങ്ങുഴി ജംക്‌ഷൻ റോഡ് ദുരിതയാത്ര തുടരുന്നു

തിരുവനന്തപുരം: അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളെ തീരദേശപാതയുമായും തോന്നയ്ക്കലിനു സമീപം ദേശീയപാതയുമായും ബന്ധിപ്പിക്കുന്ന ഗാന്ധി സ്മാരകം–മൂന്നുമുക്ക്–പെരുങ്ങുഴി ജംക്‌ഷൻ റോഡ് തകർന്നടിഞ്ഞ നിലയിൽ. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പാതയിലൂടെ കാൽനടയാത്ര പോലും തീർത്തും അസാധ്യമായ നിലയിലാണിപ്പോൾ.  റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴിയുള്ള ഗതാഗതം വാഹനങ്ങൾ പാടേ ഉപേക്ഷിച്ചു കിലോമീറ്ററുകൾ അധികം ഓടിയാണ് പലരും ദേശീയപാതയിൽ എത്തുന്നത്.  ഗാന്ധി സ്മാരകം പൊതു ചന്തയുടെ സമീപം ടാർ പൂർണമായി ഇളകി രൂപപ്പെട്ട വൻകുഴി ഒട്ടേറെ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്.  മൂന്നുമുക്ക് ജംക്‌ഷൻ […]
Read more

ഓട്ടോഡ്രൈവറെ വിളിച്ചുകൊണ്ടുപോയി മർദിച്ചു

തിരുവനന്തപുരം: ടൗണിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറെ ക്രൂരമായി മർദിച്ചു. പേരുമല തസ്‌ലിമ മൻസിലിൽ അർഷാദി (37) നെയാണ് നാലംഗ സംഘം ആക്രമിച്ചത്. 19-ന് ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. അക്രമികളിൽ ഒരാൾ അർഷാദിന്റെ ഫോണിൽ വിളിച്ച് വണ്ടയിൽ വരാൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ അർഷാദിനെ മറ്റൊരാളിന്റെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന്‌ ഓടി രക്ഷപ്പെട്ട അർഷാദിനെ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസെടുക്കുമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.
Read more

യുവാവിനെ കുത്തിയ കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: കുടുംബ വസ്തു തർക്കത്തിൽ യുവാവിനെ കുത്തിപരുക്കേൽപ്പിച്ചെന്ന കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. പുല്ലമ്പാറ പാണയം അഖിലേഷ് ഭവനിൽ അഖിലേഷ്(33), ഇയാളുടെ സുഹൃത്ത് പാണയം തടത്തരികത്ത് വീട്ടിൽ റജിൻ(33) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. തർക്കത്തെ തുടർന്ന് അഖിലേഷ്, സുഹൃത്ത് റജിൻ എന്നിവർ ചേർന്ന് അനുജൻ അരുണിനെ കത്രിക ഉപയോഗിച്ചു കുത്തിയെന്നാണ് കേസ്. അരുൺ നൽകിയ പരാതിയെത്തുടർന്നു വെഞ്ഞാറമൂട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി മുഹമ്മദ് ആസിഫ്(22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രേമം നടിച്ച് നിർബന്ധിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി സ്കൂളിലെ ടീച്ചറോടു പറയുകയും സ്കൂൾ അധികൃതർ വിതുര പൊലീസിൽ പരാതി നൽകുകയും ചെയ്തു.  തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തൃശൂരിൽ നിന്നു വിതുര പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ […]
Read more

20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും; മംഗലപുരം പഞ്ചായത്ത് ഒരുങ്ങി, തീപാറും പോരാട്ടത്തിന്

തിരുവനന്തപുരം: പഞ്ചായത്തിന്റെ 4 മുൻ പ്രസിഡന്റുമാരടക്കം ഒരു ഡസനിലധികം മുൻ ജനപ്രതിനിധികളും 6 ഇടത്ത് ജനസമ്മതിയുള്ള റിബലുകളും തിരഞ്ഞെടുപ്പിൽ പത്രിക നൽകിയതോടെ മംഗലപുരം പ‍ഞ്ചായത്തിൽ ഇക്കുറി പോരാട്ടം തീപാറും. 20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുതിയൊരു മാറ്റത്തിന് എൻഡിഎയും പലവിധ അടവുനയങ്ങളുമായി പ്രചാരണ രംഗത്തു സജീവമായി. ഇടതുപക്ഷത്തിന്റെ രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഇത്തവണ നേർക്കുനേർ ഏറ്റുമുട്ടുന്നത് എൽഡിഎഫിനും മുൻ പഞ്ചായത്ത് അംഗങ്ങളായ 3 പേരടക്കം 4 നേതാക്കൾ റിബലായി മത്സരിക്കുന്നതു […]
Read more

മട്ടന്നൂരിൽ റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാള്‍ക്ക് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് റോഡില്‍ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിയിടുന്നതിനിടെയാണ് അപകടം. പാർക്കിങ് കോംപൗണ്ടിൻ്റെ ഗേറ്റിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദ്ദേഹം കണ്ടവർ മട്ടന്നൂർ പൊലിസില്‍ വിവരം അറിയിച്ചതിനാല്‍ എസ്.ഐ പി.ലിനേഷിൻ്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മാറ്റി. തുണികള്‍ […]
Read more

റിട്ടേണിംഗ് ഓഫീസര്‍ സിപിഐഎം ഭീഷണിക്ക് വഴങ്ങി; മലപ്പട്ടത്ത് പത്രികതള്ളപ്പെട്ട് നിത്യശ്രീ

കണ്ണൂർ: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മലപ്പട്ടം കോവുന്തല വാർഡില്‍ പത്രിക തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി നിത്യശ്രീ രംഗത്ത്. റിട്ടേണിംഗ് ഓഫീസർ സിപിഐഎം ഭീഷണിക്ക് വഴങ്ങിയെന്നും പത്രികയിലേത് തന്റെ ഒപ്പ് തന്നെയാണെന്ന് റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണെന്നും നിത്യശ്രീ പറഞ്ഞു. അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടാണ് നിത്യശ്രീയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത്. സൂക്ഷ്മ പരിശോധനയ്ക്കിടെ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ നിത്യശ്രീയെ വിളിച്ചു വരുത്തി റിട്ടേണിംഗ് ഓഫീസറുടെ മുന്നില്‍ വെച്ച്‌ മറ്റൊരു പേപ്പറില്‍ ഒപ്പ് […]
Read more

ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 56 പേരുടെ പത്രികകൾ തള്ളി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 56 പേരുടെ പത്രികകൾ തള്ളി. ഏഴു നഗരസഭകൾക്കു പുറമേ ജില്ലാ പഞ്ചായത്ത്, 13 ബ്ലോക്ക് പഞ്ചായത്ത്, 88 ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഉള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 3 മണിയാണ്. സ്ത്രീകൾ 5150, പുരുഷന്മാർ 4759 ആണ്, തള്ളിയ പത്രികകൾ 56 ആണ്. നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയുണ്ട്. പത്രിക തള്ളിയവരിൽ […]
Read more

ബിജെപി സ്ഥാനാർത്ഥിയാവാൻ ഗൾഫിൽ നിന്നും പറന്നിറങ്ങി നീതു മനോജ്

പാലക്കാട്: വടക്കഞ്ചേരി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജാതിയും മതവും ഒരു പ്രധാന ഘടകമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തിൽ ന്യൂനപക്ഷ വിഭാഗം കൂടുതലുള്ള മലയോര കുടിയേറ്റ മേഖലയായ കിഴക്കഞ്ചേരി പഞ്ചായത്ത് കോട്ടക്കുളം വാർഡിൽ ക്രിസ്ത്യൻ വിഭാഗത്തിനുള്ള സ്ഥാനാർത്ഥിക്കാനുള്ള ബിജെപിയുടെ അന്വേഷണം നീതു മനോജിലെത്തിയത്. സ്ഥാനാർത്ഥി നീതു എന്ന് ഉറപ്പിച്ചതോടെ അബുദാബിയിൽ ജോലിയുള്ള നീതു അടുത്ത ഫ്ലൈറ്റിൽ പറന്നിറങ്ങിയത് സ്ഥാനാർത്ഥിത്വത്തിലേക്കാണ്. സ്ഥാനാർത്ഥിയാവാൻ ബിജെപിയിൽ ചേർന്നതല്ല. ഭർത്താവ് മനോജ് ന്യൂനപക്ഷമോർച്ച താലൂക്ക് ഭാരവാഹിയും, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. കോട്ടേക്കുളം വാർഡിലാണ് നീതു […]
Read more

ദിശാബോർഡ് തലകുത്തി; ദിശ അറിയാതെ ശബരിമല തീർഥാടകർ

കോട്ടയം: ശബരിമലയിലേക്കുള്ള ദിശാ ബോർഡ് കാട്ടുവള്ളി കയറി ചെരിഞ്ഞു വീണതിനെ തുടർന്ന് ശബരിമല തീർഥാടകർക്ക് വഴിതെറ്റുന്നു. മുക്കൂട്ടുതറ ജംക്‌ഷനു മുന്നിൽ  കാണിക്ക വഞ്ചിയോട് അടുത്തുള്ള ശബരിമലയിലേക്കുള്ള വഴി കാണിക്കുന്ന ബോർഡാണ് കാട്ടുവള്ളി കയറിക്കിടക്കുന്നത്. ശബരിമലയിലേക്ക് പോകുന്നതിന് വാഹനത്തിൽ എത്തുന്ന തീർഥാടകർ വഴി മാറി ഇടകടത്തിവഴി പോകേണ്ടതിനു പകരം തൊട്ട് അടുത്ത റോഡായ ചാത്തൻതറ വഴി പോകുന്നതു സ്ഥിരം കാണുന്നുണ്ട്. കാട്ടുവള്ളി കയറിക്കിടക്കുന്ന ഈ ബോർഡുകൾ തെളിച്ച് കാണാവുന്ന സ്ഥിതിയിലാക്കണമെന്ന് ശബരിമല അവലോകനയോഗത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതി […]
Read more
Advertisement
WhiteswanTV Footer