Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

നാവികസേനാ ദിനാഘോഷം ഡിസംബർ മൂന്നിന്‌

തിരുവനന്തപുരം: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ശംഖുമുഖത്തെ തീരക്കടലിലും ആകാശത്തും സേന ശക്തിപ്രകടനം നടത്തുന്നു. സേനയുടെ വിവിധ യുദ്ധക്കപ്പലുകളും അനുബന്ധമായി ആകാശത്ത് യുദ്ധവിമാനങ്ങളും വിവിധതരം ഹെലികോപ്റ്ററുകളും ആകാശപ്രകടനം നടത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ചെറുതും വലുതുമായ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പായ്ക്കപ്പലുകളും ശംഖുമുഖം കടലിൽ നിരക്കും. തീരക്കടലിലാണ് കപ്പലുകളുടെ പ്രദർശനവും പ്രകടനവും നടക്കുക. വലിയ സൈനിക കപ്പലുകൾ അടക്കമുള്ള യുദ്ധക്കപ്പലുകളെ തീരത്തോടു ചേർത്തുള്ള ദൃശ്യവിസ്മയമാണ് സേനയൊരുക്കുന്നത്. 27 മുതലാകും കപ്പലുകളുടെ വൻ നിരയെത്തിത്തുടങ്ങുക. ശംഖുമുഖത്തെ […]
Read more

നെടുമങ്ങാട്ട്‌ പോരാട്ടച്ചൂടേറുന്നു; ആരു വാഴും ആരു വീഴും

തിരുവനന്തപുരം: നെടുമങ്ങാട്‌ നഗരസഭ പിടിക്കാൻ ഇത്തവണ എല്ലാ ആയുധങ്ങളും എടുത്ത്‌ പോരാട്ടത്തിനിറങ്ങുകയാണ്‌ മുന്നണികൾ. ഭരണനേട്ടങ്ങളുയർത്തി എൽഡിഎഫും സംസ്ഥാനസർക്കാരിന്റെ അഴിമതികൾ ഉയർത്തിക്കാട്ടി യുഡിഎഫും ഇരുമുന്നണികളെയും കടന്നാക്രമിച്ച് എൻഡിഎയും മത്സരരംഗത്ത് സജീവമായുണ്ട്. നഗരസഭയുടെ 30 വർഷത്തെ ഇടതുപാരമ്പര്യം നിലനിർത്തിക്കൊണ്ടാണ് എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 42 സീറ്റിൽ എട്ടിടത്ത് സിപിഐയും 34 സീറ്റിൽ സിപിഎമ്മുമാണ് മത്സരിക്കുന്നത്. നഗരസഭാ സാരഥികളായിരുന്ന സി.എസ്.ശ്രീജയും, ആർ.മധുവും മാത്രമല്ല യുവനിരയ്ക്കും പരിചയസമ്പന്നർക്കും ഒരുപോലെ അവസരം നൽകിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കിയത്. വിമതശല്യങ്ങളില്ലാത്തതും നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. […]
Read more

കുറുന്തോട്ടത്ത് റോഡിന്റെ കരിങ്കൽക്കെട്ട് തകർന്നു; ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: പഞ്ചായത്തിൽ വെമ്പന്നൂർ– ചെറിയകെ‌ാണ്ണി റോഡിന്റെ വശത്തെ കരിങ്കൽക്കെട്ട് തകർന്നതോടെ യാത്ര ദുരിതത്തിലായി. റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ കടന്നുപോകുന്നത് ഒരു വശത്ത് കൂടെ മാത്രമാക്കി. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിലാണ് കുറുന്തോട്ടത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് 20 അടിയോളം താഴ്ചയിലേക്ക് പതിച്ചത്. വാട്ടർ അതോറിറ്റി അധികൃതരാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നുണ്ട്. ജലവിതരണം നിയന്ത്രിക്കുന്നതിനുള്ള വാൽവ് ചേംമ്പർ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിന് സമീപമാണ് സ്ഥിതി […]
Read more

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയവരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും

കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയില്‍ 46 ആം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. എല്‍ഡിഎഫ് സ്ഥാനാർത്ഥിയും കുറ്റക്കാരന്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി […]
Read more

വായിക്കാൻ 372 കെട്ടുകളുള്ള താളിയോലകൾ; കോട്ടയത്തിന്റെ ഇതു വരെ അറിയാത്ത ചരിത്രം ഇനി അറിയും

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഇനി ശേഷിക്കുന്ന 372 കെട്ടുകളുള്ള താളിയോലകൾ കൂടി വായിക്കുമ്പോൾ കോട്ടയത്തിന്റെ അറിയപ്പെടാത്ത ചരിത്രം മനസിലാക്കുമെന്ന് അധികൃതർ. 37,200 താളിയോലകൾ വീണ്ടെടുത്ത് സംരക്ഷിച്ചു വരുന്നു. ഇതു വച്ചിരിക്കുന്ന മ്യൂസിയത്തിനു കേന്ദ്ര സർക്കാർ സ്ഥാപനമായ ജ്ഞാനഭാരതം മിഷൻ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം നൽകിയതോടെയാണ് രണ്ടാംഘട്ട പ്രവർത്തനത്തിനു തുടക്കം കുറിച്ചത്.  ഇതു നാളിതുവരെ നശിക്കാതെ സംരക്ഷിച്ചത് ശുദ്ധമായ പുൽത്തൈലവും കണ്മഷിയും ചേർത്ത മിശ്രിതം ഉപയോഗിച്ച് 37,200 താളിയോലകൾ വൃത്തിയാക്കി. നൂറ് ഓലകളുടെ കേട്ടുകളയാണ് താളിയോലകൾ സൂക്ഷിച്ചിരിക്കുന്നത്. […]
Read more

ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിൽ എൻഡിഎ മത്സരിക്കും

തൃശ്ശൂർ : ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. . 1 താണിപ്പാറ കെ.എ.ഷാജു, 2.പെരിയച്ചിറ സുനിത ഷാജു, 3 ധന്യ നഗര്‍ ഗീത പ്രദീപ്, 4. മോസ്‌ക്കോ സവിത ചന്ദ്രന്‍, 5. അലവി സെന്റര്‍ പി.ടി.ജോസ്, 6 സിത്താര നഗര്‍ അശ്വതി മണിക്കുട്ടി, 7. പോട്ടച്ചിറ ദിവ്യ സജിത്ത്, 8. വ്യാസ സ്‌കൂള്‍ പീതാംബരന്‍, 9. പറക്കൊട്ടിക്കല്‍ സംഗീത വെള്ളന്നൂര്‍,11. സെന്റ് ജോസഫ് ചര്‍ച്ച ജസ്റ്റാസ്, 13.തിരുമാന്ധാംകുന്ന് സജിത്,14 എആര്‍എസ് […]
Read more

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കൊരട്ടിയില്‍

തൃശ്ശൂർ: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കൊരട്ടിയില്‍ പ്രചരണത്തിനെത്തി. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് വോട്ട് പിടിക്കാന്‍ അബിന്‍ വര്‍ക്കിയെത്തിയത്. കാടുകുറ്റി പഞ്ചായത്തിലെ കുലയിടം മേഖലയിലെ വീടുകളില്‍ കയറി ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അഡ്വ. ഷോണ്‍ പല്ലിശ്ശേരിക്കും. ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്ന ലിജി അനില്‍ കുമാറിനും, വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിനിഷ് കുമാറിനും വേണ്ടി വോട്ടുകള്‍ അഭ്യർത്ഥിച്ചു അബിൻ വക്കിയോടൊപ്പം.മറ്റു നേതാക്കളും അബിന്‍ […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് നിയമസഭാ പോരാട്ടത്തിൻ്റെ ചൂടിൽ; മുന്നണികൾ അരയും തലയും മുറുക്കി

കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പകുതി വിജയമായി കണക്കുകൂട്ടുന്ന മുന്നണികൾ ഇത്തവണ പോരാട്ടച്ചൂട് കനപ്പിക്കുകയാണ്. കോൺഗ്രസ്, കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ, സി.പി.എം., സി.പി.ഐ. എന്നിവർക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. സ്ഥാനാർഥി നിർണയത്തിൽ ചെറിയ ചർച്ചകളും തർക്കങ്ങളുമുണ്ടായെങ്കിലും പ്രചാരണം കൊഴുക്കുന്നതോടെ വിവാദങ്ങൾ മറയുമെന്നാണ് നേതാക്കൾ കരുതുന്നത്. പല ഡിവിഷനുകളിലും ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. അതിരമ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി, കിടങ്ങൂർ, മുണ്ടക്കയം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി തുടങ്ങിയവ ശക്തമായ മത്സരം നടക്കുന്ന ഡിവിഷനുകളാണ്. സ്വന്തം ജയത്തിനൊപ്പം […]
Read more

രണ്ടാം അങ്കത്തിനിറങ്ങി ദമ്പതികളായ രാജേഷും റിന്‍സിയും

തൃശൂർ: രണ്ടാം അങ്കത്തിനിറങ്ങി ദമ്പതികളായ രാജേഷും റിന്‍സിയും.മേലൂര്‍ ഗ്രാമ പഞ്ചായത്തിലേക്കാണ് മുരിങ്ങൂര്‍ സ്വദേശികളായ രണ്ട് പേരും ഇവരുടെ രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്നത്. രണ്ട് പേരും പാര്‍ട്ടി ചിഹ്നത്തില്‍ നിന്നു തന്നെയാണ് ജനവിധി തേടുന്നത്. മേലൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് റിന്‍സി രാജേഷും. പതിനാറാം വാര്‍ഡില്‍ നിന്ന് രാജേഷും മത്സരിക്കുകയാണ്. ദേശീയപാതയുടെ ഇരുവശവുമായിട്ടാണ് രണ്ട് വാര്‍ഡുകള്‍ വരുന്നത്. രണ്ട് പേരുടേയും ഇത് രണ്ടാം മത്സരമാണ്. റിന്‍സി നിലവില്‍ പഞ്ചായത്തംഗമാണ്. 2015ല്‍  രാജേഷ് വിജയിച്ച 14 വാര്‍ഡ് കഴിഞ്ഞ തവണ […]
Read more

നേതൃത്വത്തെ വെട്ടിലാക്കി മേലൂരിൽ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ വിമത സ്ഥാനാര്‍ത്ഥി

തൃശൂർ: മേലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഇടതു മുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് വിമത സ്ഥാനാര്‍ത്ഥി. സിപിഐയുടെ സിറ്റിംങ്ങ് സീറ്റായ പാലപ്പിള്ളിയില്‍  ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ അവറാച്ചന്‍ മേച്ചേരിക്കെതിരെ സാമുദായിക നേതാവും പത്രഏജന്റുമായ പി.കെ. അശോകനാണ് വിമതനായി മത്സരിക്കുന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഒദ്യോഗിക സ്ഥാനാര്‍ത്ഥിയായ മുന്‍വാര്‍ഡ് മെമ്പര്‍ അവറാച്ചന്‍ മേച്ചേരിക്ക് സീറ്റ് നല്‍കുന്നതിനെതിരെ പ്രാദേശിക നേതൃത്വം എതിരായിരുന്നു. ഇത് ഗൗനിക്കാതെയാണ് മണ്ഡലം നേതൃത്വം അവറാച്ചനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പത്താം വാര്‍ഡിലേയും പാലപ്പിള്ളി മേഖലയില മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പി.കെ.അശോകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് […]
Read more
Advertisement
WhiteswanTV Footer