വോട്ടർ പട്ടിക പരിഷ്‌കരണം; എന്യുമറേഷൻ ആദ്യം പൂർത്തിയാക്കിയ ബിഎൽഒയ്ക്ക് ജില്ലാ കളക്ടറുടെ ആദരം
കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്യുമറേഷൻ നടപടികൾ ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർക്ക് (ബി.എൽ.ഒ.) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എൽ.ഒ ആയ എസ്.ആർ. സന്തോഷ് കുമാറിനാണ് ഈ അംഗീകാരം ലഭിച്ചത്. എന്യുമറേഷൻ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ഇദ്ദേഹം സമയബന്ധിതമായി പൂർത്തിയാക്കി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സന്തോഷ് കുമാറിന് സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ആദരിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ […]
Read more

