Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കെ.എ ഫ്രാൻസിസ് കലാ പുരസ്കാരം പ്രഖ്യാപിച്ചു

കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസിന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ കലാ പുരസ്‌കാരത്തിന് മൂന്ന് പേർ അർഹരായി. ആമി ആത്മജ, അഭിമന്യു ഗോവിന്ദൻ, വത്സൻ കൂർമ കൊല്ലേരി എന്നിവരാണ് പുരസ്കാരം നേടിയത്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് നിർണയത്തിനായി ജോണി എം.എൽ., എൻ. ബാലമുരളീകൃഷ്ണൻ, എം. രാമചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് പ്രവർത്തിച്ചത്.അടുത്ത മാസം കോട്ടയത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Read more
റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു; പൊതുജനം ദുരിതത്തിൽ എറണാകുളം : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വല്ലം – തൊടാപറമ്പ് – കാവുംപറമ്പ് – വഞ്ചിപറമ്പ് റോഡിന്റെ നിർമ്മാണം ഒരു വർഷത്തിൽ അധികമായി ഇഴഞ്ഞു നീങ്ങുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ ഭാഗമായി 423.96 ലക്ഷം രൂപ ചിലവിൽ 5.976 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണികൾക്കായി 38.15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഒരു വർഷത്തിൽ അധികമായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. 2024 ഒക്ടോബർ 29ന് ആരംഭിച്ച […]
Read more

എം.ഡി .എം.എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ

കോഴിക്കോട്: എം.ഡി .എം.എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ . വെള്ളയോടൻ കണ്ടി സുദേവ് (25) ആണ് പിടിയിലായത് .പേരാമ്പ്ര ബൈപാസിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പേരാമ്പ്ര ബൈപാസിൽ ചെറുവപ്പൊയിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 0.11 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ സനദ്, പ്രൊബേഷനറി എസ് ഐ അനുഷ ഗോപിനാഥ്, എസ് സി പി ഒ […]
Read more

വ്യാപാരികൾക്കായി തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ : വ്യാപാരികൾക്ക് വേണ്ടി ചാലക്കുടി മർച്ച്ന്റസ് അസോസിയേഷൻ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ചാലക്കുടി ലേബർ ഓഫീസർ രാഗി ഇ. ജി. ഉദ്ഘാടനം ചെയ്തു.​ ജോയ് മൂത്തേടൻ അധ്യക്ഷനായി വ്യാപാരികൾക്ക് തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അറിവ് നൽകാനും നിയമപരമായ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അസോസിയേഷൻ ട്രഷറർ ഷൈജു പുത്തൻപുരക്കൽ, ഗോവിന്ദൻ കുട്ടി എൻ. എ., ഡേവിസ് വെളിയത്ത്, ആന്റോ മേനചേരി, ജോയ് പാനികുളം, ആന്റോ എറിഞ്ഞേരി എന്നിവർ പങ്കെടുത്തു. വ്യാപാരികളുടെ പങ്കാളിത്തം കൊണ്ട് […]
Read more

അശാസ്ത്രീയ റോഡ് നിർമ്മാണം; അപകടങ്ങൾ പതിവാകുന്നു

കോഴിക്കോട് : കൊയിലാണ്ടി – എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കരുമല വളവിൽ അപകടങ്ങൾ പതിവാകുന്നു.അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാവുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നിർമാണത്തിന് ശേഷം ഇതുവരെ 80 ഓളം ചെറുതും വലുതുമായ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഈ അപകടങ്ങളിൽ 5 പേർ മരണപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഇന്നും ചികിത്സയിൽ കഴിയുന്നു. അപകട വളവിൽ റോഡിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെടുന്നത് പതിവാണ്, കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണത്തിലെ ആശാസ്ത്രീയതയാണ് […]
Read more

രാഷ്ട്രിയ ജീവിതം അവസാനിപ്പിക്കുന്നു: പ്രിയ അജയന്‍

പാലക്കാട്: പാലക്കാട് ബിജെപി മുന്‍ നഗരസഭ അദ്ധ്യക്ഷ പ്രിയ അജയന്‍ രാഷ്ട്രിയ ജീവിതത്തിന് വിരാമമിടുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തന്റെ രാജിക്കാര്യം ഇവര്‍ വെളിപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രിയ അജയന്‍ നടത്തിയത്. തന്റെ കൂടെ പ്രവര്‍ത്തിച്ച നഗരസഭാ ജീവനക്കാര്‍ക്ക് നന്ദി പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കോ കൂടെ പ്രവര്‍ത്തിച്ച കൗണ്‍സിലര്‍മാരെയോ കൂറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. ബി ജെ പി യുടെ പാലക്കാട് മുന്‍ നഗരസഭ അദ്ധ്യക്ഷയായിരുന്നു പ്രിയ അജയന്‍. നിലവിലെ ഭരണ […]
Read more

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി സ്മാർട്ട് അങ്കണവാടികൾ

മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി ആധുനിക സൗകര്യങ്ങളാൽ സമ്പന്നമാക്കി സ്മാർട്ട് അങ്കണവാടികളാക്കും. അങ്കണവാടികളുടെ പഠനപരിസരം കൂടുതൽ ആധുനികവും ശിശു സൗഹൃദവുമായതാക്കുന്നതിനായി വിവിധ പുതിയ ഉപകരണങ്ങളും കളിക്കോപ്പുകളും പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. അങ്കണവാടികൾക്കുള്ള ഉപകരണങ്ങൾ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നൗഷാദ് നിർവഹിച്ചു. ടീച്ചിംഗ് ആൻഡ് ആർട്ട് ബോർഡ്, ഫ്രണ്ട് റൗണ്ട് ടേബിൾ, സ്റ്റോറേജ് സ്റ്റാൻഡ്, ജംബോ ബ്ലോക്കുകൾ, ഫിഷ് റോക്കർ, മൾട്ടി കളർ സീ-സോ, സ്മാർട്ട് ടി.വി, മൾട്ടി കളർ സ്ലൈഡ്, ഇൻഡോർ […]
Read more

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു

തൃശൂർ : ​കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് കൊടകര മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. പുലർച്ചെ 5:30 ഓടെയായിരുന്നു അപകടം. ബസ്സിന്‌ പിന്നിൽ ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിനു കാരണമായ ലോറി നിർത്താതെ പോകുകയായിരുന്നു. ​അപകടത്തിൽ ബസ് യാത്രക്കാരായ പതിനഞ്ചോളം പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.​ സംഭവമറിഞ്ഞ് കൊടകര പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.
Read more

സന്നദ്ധ സംഘടനയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കോഴിക്കോട്: സാധാരണ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന നരിക്കുനിയിലെ അത്താണി സന്നദ്ധ സംഘടനയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി സംഘടന . നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 1978-ലെ ബാച്ചായ ഗ്രീൻ 78 അംഗങ്ങളാണ് രംഗത്തെത്തിയത് . അത്താണിയുടെ പുതിയ സ്ഥലമെടുപ്പിനായി വാഗ്ദാനം ചെയ്ത തുകയുടെ ആദ്യ ഗഡു സെക്രട്ടറി വി.പി. ഖാദർ മാസ്റ്റർക്ക് കൈമാറി. പാലിയേറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്താൻ ആണ് പുതിയ ഭൂമി വാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അത്താണി ബഹുജന പങ്കാളിത്തതോടെ സഘംടിപ്പിച്ച ബിരിയാണി […]
Read more

നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1978-ലെ ബാച്ചിൻ്റെ സഹായ ഹസ്തം അത്താണിക്ക്

കോഴിക്കോട് : നരിക്കുനി അത്താണിക്ക് സഹായ ഹസ്തവുമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 1978-ലെ ബാച്ചായ ഗ്രീൻ 78 അംഗങ്ങൾ. അത്താണിയുടെ പുതിയ സ്ഥലമെടുപ്പിനായി വാഗ്ദാനം ചെയ്ത തുകയുടെ ആദ്യ ഗഡു അത്താണി സെക്രട്ടറി വി.പി. ഖാദർ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ അഹമ്മദ് (ഫെയ്മസ് ബേക്കറി നരിക്കുനി) അദ്ധ്യക്ഷതവഹിച്ചു.അക്ഷയകുമാർ ഗ്രീൻ 78-ന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. വി.പി. ഖാദർ മാസ്റ്റർ അത്താണിയുടെ സേവന പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. യു.കെ. അബ്ദാഹിമാൻ വാസുദേവൻ നമ്പൂതിരി, ജനാർദ്ദനൻ, അബ്ദുൽ മജീദ്, […]
Read more

Recent News

Advertisement
WhiteswanTV Footer