Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് […]
Read more

തമിഴ് സിനിമയില്‍ ആദ്യമായി വമ്പന്‍ ഡ്രോണ്‍ ഷോയുമായി അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രം ‘വിത്ത് ലവ്’

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഡ്രോണ്‍ ഷോ തമിഴ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വിത്ത് ലവ്’ 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. 250 ഡ്രോണുകള്‍ ഉള്‍പ്പെട്ട ഡ്രോണ്‍ ഷോ അരങ്ങേറിയത് ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ വെച്ചാണ്. വമ്പന്‍ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്ന ഈ ഗംഭീര […]
Read more

മാത്യൂ തോമസ്- ദേവിക സഞ്ജയ് ചിത്രം ‘സുഖമാണോ സുഖമാണ്’; ആദ്യ ഗാനം റിലീസായി

ഫാമിലി എന്റെര്‍റ്റൈനെര്‍ ‘സുഖമാണോ സുഖമാണ് ‘ എന്ന ചിത്രത്തിന്റെ ആദ്യഗാനം റിലീസായി. കൂടെ കൂടാന്‍ എന്ന ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റേതാണ്. എവുഗിന്‍ ആണ് ഈ മനോഹരമായ ഗാനത്തിന്റെ ആലാപനം. നിപിന്‍ ബെസന്ത് ആണ് സുഖമാണോ സുഖമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 13ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.സുഖമാണോ സുഖമാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് […]
Read more

എം.എ. നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

മുകളിലലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.ദേശീയ അന്തർദ്ദേശീയ തലത്തിലുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമാകുകയും ചെയ്തു കൊണ്ടാണ് ലർക്ക് പൊതുജനങ്ങൾക്കിടയിലേക്ക് എത്തുന്നത്. അതിനു മുന്നോടിയായിട്ടുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരി ക്കുന്നത്. ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രം തൻ്റെ മുൻ […]
Read more

മലയാളത്തില്‍ ഇത് വരെ കാണാത്ത തരത്തിലൊരു ചിത്രം; ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ആശാനെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി, ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതിന്റെ കഥ തനിക്ക് അറിയാം എന്നും, മലയാളത്തില്‍ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉള്ള ചിത്രമാണ് ഇതെന്ന് ഇതിന്റെ ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ടെന്നും അദ്ദേഹം ട്രെയ്ലര്‍ കണ്ടതിന് […]
Read more

നിങ്ങൾ വിശ്വസിക്കില്ല; അത്രയ്ക്കും അതിശയം: ഇന്ദ്രൻസിനെ അഭിനന്ദിച്ച് മമ്മൂട്ടി

ഗപ്പി’, ‘അമ്പിളി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആശാൻ’ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെ നടൻ ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി നടത്തിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. 40 വർഷത്തിലധികം നീളുന്ന സിനിമാ ജീവിതത്തിൽ നിരവധി വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഇന്ദ്രൻസ്, ആദ്യമായി ഒരു ബിഗ് ബജറ്റ് കമേഴ്സ്യൽ ചിത്രത്തിൽ നായകനായി എത്തുന്ന സിനിമയാണ് ‘ആശാൻ’. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. […]
Read more

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടടഞ61 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന്‍ ആണ്. പരമ്പരാഗത പൂജ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തു വിടും. പുഷ്പക വിമാനം, ആദിത്യ 369, തുടങ്ങി ഒട്ടേറെ ക്ലാസ്സിക്കുകളുടെ സൃഷ്ടാവായ സിംഗീതം ശ്രീനിവാസ റാവു എന്ത്‌കൊണ്ട് ഇതിഹാസമാകുന്നു എന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു […]
Read more

കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് തീയതി പ്രഖ്യാപിച്ചു

നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു.പ്രശസ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൈറ്റില്‍, ഫസ്റ്റ് ലുക്ക് എന്നിവ നേരത്തേ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരുടെയും പ്രശസ്ത ഛായാഗ്രാഹകരായ ജോമോന്‍.ടി. ജോണ്‍, ജിംഷിഖാലിദ്, സുജിത് വാസുദേവ്, ആനന്ദ്.സി. ചന്ദ്രന്‍ എന്നിവരുടെപേജുകളിലൂടെ പുറത്തുവിട്ടിരുന്നത് നവമാധ്യമങ്ങളില്‍ വലിയ പ്രതികരണം നേടിയിരുന്നു. മലയോര ജില്ലയായ ഇടുക്കിയുടെ മനോഹാരിതക്കൊപ്പം,ഹൊററും,കൗതുകവുമൊക്കെ കോര്‍ത്തിണക്കിയുള്ള അവതരണമാണ് ബൈജു എഴുപുന്ന ഈ ചിത്രത്തിനു […]
Read more

ഇന്ദ്രന്‍സ് – മധുബാല ചിത്രം ‘ചിന്ന ചിന്ന ആസൈ’യിലെ ‘മഹാദേവ’ ഗാനം പുറത്ത്

ഇന്ദ്രന്‍സും മധുബാലയും ഒരുമിക്കുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യിലെ വാരണാസി ട്രിബ്യൂട്ട് സോങ് ‘ മഹാദേവാ” പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഈ ഗാനത്തിന്റെ വരികള്‍ ഒരുക്കിയത് ധന്യ സുരേഷ് മേനോന്‍ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം, ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് നിര്‍മ്മിക്കുന്നത്. പുതുമുഖ സംവിധായിക വര്‍ഷ […]
Read more

ലോകം കാത്തിരുന്ന പ്രഖ്യാപനം; സ്റ്റൈൽ മന്നൻ മനസ്സുതുറക്കുന്നു- രജനീകാന്തിന്റെ ആത്മകഥ ഒരുങ്ങുന്നു

ചെന്നൈ: ലോകസിനിമയിലെ തന്നെ വിസ്മയമായി മാറിയ സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ ആത്മകഥ എഴുതുന്നു. ആരാധകർ വർഷങ്ങളായി കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം മകൾ സൗന്ദര്യ രജനീകാന്താണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രം ‘വിത്ത് ലവ്’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അച്ഛൻ ആത്മകഥയുടെ രചന ആരംഭിച്ച വിവരം സൗന്ദര്യ പങ്കുവെച്ചത്. ബെംഗളൂരുവിലെ ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിലേക്കുള്ള രജനീകാന്തിന്റെ വളർച്ച ലളിതമായിരുന്നില്ലെന്നും, ആ പോരാട്ടത്തിന്റെ അണിയറക്കഥകൾ ലോകത്തെ അതിശയിപ്പിക്കുമെന്നും അവർ പറഞ്ഞു. അമ്പത് വർഷത്തിലേറെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix