Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിങ്ങൾ വിശ്വസിക്കില്ല; അത്രയ്ക്കും അതിശയം: ഇന്ദ്രൻസിനെ അഭിനന്ദിച്ച് മമ്മൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗപ്പി’, ‘അമ്പിളി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആശാൻ’ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെ നടൻ ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി നടത്തിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. 40 വർഷത്തിലധികം നീളുന്ന സിനിമാ ജീവിതത്തിൽ നിരവധി വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഇന്ദ്രൻസ്, ആദ്യമായി ഒരു ബിഗ് ബജറ്റ് കമേഴ്സ്യൽ ചിത്രത്തിൽ നായകനായി എത്തുന്ന സിനിമയാണ് ‘ആശാൻ’. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടി, ഇന്ദ്രൻസിന്റെ അഭിനയ മികവിനെ വാഴ്ത്തി സംസാരിക്കുകയായിരുന്നു.

‘കുട്ടന്റെ ഷിനിഗാമി’ എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കുറിച്ചാണ് മമ്മൂട്ടി പ്രത്യേകം എടുത്തുപറഞ്ഞത്.“കുട്ടന്റെ ഷിനിഗാമി എന്നൊരു സിനിമയുണ്ട്. എത്ര പേർ അത് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാ പെർഫോമൻസ് ആണ് ഇയാൾ നടത്തിയിരിക്കുന്നത്. അന്തം വിട്ടുപോയി. നിങ്ങൾ ആരും വിശ്വസിക്കില്ല, ഇങ്ങനെ ഉള്ള ഒരാളാണ് കാലനായി അഭിനയിക്കുന്നത്, അതും സ്യൂട്ട് ഒക്കെ ഇട്ട്. നല്ല സിനിമയാണത്. ജാഫർ ഇടുക്കിയും ഇന്ദ്രൻസും ഞാനോ നീയോ എന്ന രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

റഷീദ് പാറക്കൽ സംവിധാനം ചെയ്ത ‘കുട്ടന്റെ ഷിനിഗാമി’ എന്ന ചിത്രം ഫാന്റസി ഇൻവസ്റ്റിഗേഷൻ ജോണറിൽ ഒരുക്കിയതാണ്. ഒരു കാലനും ആത്മാവും ചേർന്ന് നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. വ്യത്യസ്തമായ അവതരണവും ശക്തമായ അഭിനയവും കൊണ്ടാണ് ചിത്രം പ്രേക്ഷകശ്രദ്ധ നേടിയത്.
മമ്മൂട്ടിയുടെ തുറന്ന പ്രശംസയ്ക്കു പിന്നാലെ, ഇന്ദ്രൻസിന്റെ അഭിനയയാത്രയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer