സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഇന്ത്യാ സിമൻ്റ്സിൻ്റെ സിഇഒ – എംഡി പദവി രാജിവെച്ച് എൻ ശ്രീനിവാസൻ

ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ ആൻ്റ് എംഡി സ്ഥാനം രാജിവെച്ച് എൻ ശ്രീനിവാസൻ. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമൻ്റിൻ്റെ 7000 കോടി ഡീലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനവുമായി എത്തിയത്. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അൾട്രാ ടെക് സിമൻ്റ്, ഇന്ത്യാ സിമൻ്റ്സിൽ ഓഹരി വാങ്ങിയത് ഈ മാസം ആദ്യമായിരുന്നു. 10.13 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി കമ്പനിയിൽ […]
Read more

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റഫോമായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലാസിന്റെ വേഷത്തിലെത്തിയ ജീവനക്കാരനെയാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകർ ആണ് വഴിതടഞ്ഞത്. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം. ബൈക്കിൽ ഇരിക്കുന്ന യുവാവിനോട് സാന്താക്ലോസിന്റെ വസ്ത്രം അഴിക്കാൻ പറയുന്ന ദൃശ്യം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സംഘത്തിലെ ഒരാൾ ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്യാൻ എത്തുമോ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ […]
Read more

എം.ടിയുടെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നത്: പ്രിയങ്കഗാന്ധി

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. ‘എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തോടെ സാഹിത്യത്തെയും സിനിമയേയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റാൻ കഴിവുള്ള ഒരു മഹാപ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. മനുഷ്യവികാരങ്ങളും കേരളത്തിന്റെ സംസ്കാരവും ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. കലയുടെയും സാഹിത്യത്തിന്റെയും സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകർക്കും അനുശോചനമറിയിക്കുന്നു. അദ്ദേഹം പറഞ്ഞ കഥകളിലൂടെയും സ്പര്‍ശിച്ച ഓരോ ഹൃദയങ്ങളിലും […]
Read more

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

ഭീംതാല്‍: ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. പോലീസും എസ്ഡിആര്‍എഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Read more

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്

ന്യൂഡൽഹി : 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതായി മുതിർന്ന കോൺഗ്രസ് നേതാവും നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് പറഞ്ഞു. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ സുപ്രധാന നിയമം ഭേദഗതി ചെയ്തതായും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക് രേഖകളിലേക്കുള്ള പൊതു പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി […]
Read more

അരി മോഷ്ടിച്ചെന്ന് സംശയം; ദളിത് യുവാവിനെ മർദിച്ച് കൊന്നു

റായ്ഗഡ്: അരി മോഷ്ടിച്ചെന്ന് സംശയിച്ച് ദളിത് യുവാവിനെ മർദിച്ച് കൊന്നു. മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. പഞ്ചരം സാരഥി എന്നയാളാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിൽ റായ്ഗഡ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവാവിനെ മുളവടികൾ കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പോലീസ്. അറസ്റ്റിലായ മൂന്ന് പേരിൽ ഒരു ആദിവാസിയും. പ്രധാന പ്രതിയായ വീരേന്ദ്ര സിദാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ ബിഎൻഎസിൻ്റെ സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു.
Read more

കിടിലൻ ഫീച്ചറുകളുമായി വിവോ Y29 5G ഇന്ത്യയില്‍ എത്തി

ക്രിസ്മസ് സമ്മാനമായി ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോണ്‍ ബ്രാൻഡ് വിവോ.വിവോയുടെ Y സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ Y29 5G (vivo Y29 5G) എന്ന സ്മാർട്ഫോണാണ് വിവോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് . നാല് വേരിയന്റുകളില്‍ ഈ ഫോണ്‍ വാങ്ങാൻ ലഭ്യമാകും എന്നതാണ് ഒരു പ്രത്യേകത. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP64-റേറ്റിങ് സഹിതമാണ് ഇത് എത്തുന്നത്. കൂടാതെ വേവ് ക്രെസ്റ്റ് ഫോണ്‍ കെയ്‌സുമായി ജോടിയാക്കുമ്ബോള്‍, […]
Read more

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി:രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി. കല്യാണ്‍ സിങ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഒരു ഫോം സഹിതമാണ് പ്രിയങ്ക സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. ”കുട്ടികളെ പഠിപ്പിക്കുന്നതിനായും അവരെ പരീക്ഷകളിൽ തയ്യാറെടുപ്പിക്കുന്നതിനായും പലതും ത്യജിച്ച് രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന തുക കേന്ദ്രം വരുമാന മാർഗമാക്കി മാറ്റുകയാണ്. യുവാക്കൾക്ക് ജോലി നൽകാൻ ബി ജെ പിക്ക് കഴിയില്ല, പക്ഷേ പരീക്ഷാ ഫോമുകളിൽ 18 ശതമാനം ജിഎസ്ടി ചുമത്തുന്നത് […]
Read more

ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ

ന്യൂ ഡൽഹി: ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം എന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെയാണ് […]
Read more

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച 6.30-ഓടെയായിരുന്നു അന്ത്യം. മകൾ പിയ ബെനഗലാണ് അദ്ദേഹത്തിൻ്റെ മരണവിവരം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഡിസംബർ 14-ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗൽ ഇന്ത്യൻ സിനിമയിൽ തന്റേതായ മുദ്ര […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.