Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, കേന്ദ്ര ബജറ്റിൽ ബീഹാറിന് ചാകര

കഴിഞ്ഞ കേന്ദ്രസർക്കാർ ബജറ്റ് ആ സമയത്ത് തെരഞ്ഞെടുപ്പിലേക്ക് കടന്നുപോയ സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികൾ അനുവദിച്ചുകൊണ്ടായിരുന്നു. ഈ വർഷത്തെയും ബജറ്റ് അത്തരത്തിൽ തെരഞ്ഞെടുപ്പിനെ കാത്തുനിൽക്കുന്ന ബീഹാറിന് വൻകിട പദ്ധതികൾ അനുവദിച്ചുകൊണ്ടാണ്. കാർഷിക മേഖലയ്ക്കും വ്യാവസായങ്ങൾക്കുമായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിന് മഖാന ബോർഡെന്ന നിർണായക പ്രഖ്യാപനവും ഇതിൽ ഉൾപ്പെടുന്നു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിൻ്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് […]
Read more

മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ്; നികുതിയിൽ വമ്പൻ ഇളവ്

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് പാർലമെന്റിന് സമർപ്പിച്ചു.തികച്ചും മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. ഒന്നേകാൽ മണിക്കൂറിലെ ബജറ്റ് അവതരണത്തിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനം അവസാന മണിക്കൂറുകളിൽ പ്രഖ്യാപിച്ച നികുതി ഇളവുകളാണ്. ഏറ്റവും സുപ്രധാനമായികണക്കാക്കുന്നതും ഈ പ്രഖ്യാപനം തന്നെയാണ്. 12 ലക്ഷം വരെ ആദായ നികുതി ഇല്ല. സമീപകാലത്തെ ഏറ്റവും വലിയ നികുതി ഇളവാണ് […]
Read more

മഹാ കുംഭമേള: വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ്

മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്കിൽ വലിയ കുറവ് ഉണ്ടാകും. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു പറഞ്ഞു. ഇത് സംബന്ധിച്ച് വിമാനകമ്പനികൾക്ക് നിർദേശം നൽകിയതായും വ്യോമയാന മന്ത്രി വ്യക്തമാക്കി. മഹാ കുംഭമേളയുടെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് […]
Read more

ഇന്ത്യക്കാർ വിദേശത്ത് വെച്ച് വിദേശിയെ വിവാഹം ചെയ്താൽ ഇവിടെ രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി

കൊച്ചി: ഇന്ത്യക്കാർ വിദേശത്ത് വെച്ച് വിദേശിയെ വിവാഹം ചെയ്താൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇവിടെ രജിസ്റ്റർ ചെയ്യാൻ ആവില്ലെന്ന് ഹൈക്കോടതി. അതിന് ഫോറിൻ മാരേജ് ആക്ട് പ്രകാരം വേണ്ട നടപടിക്രമങ്ങൾ ആണ് വേണ്ടതെന്നും കോടതി പറഞ്ഞു. 2014 ഇൻഡോനേഷ്യയിൽ വിവാഹിതരായ തൃശ്ശൂർ സ്വദേശി വിപിനും ഇൻഡോനേഷ്യക്കാരിയായ മാദിയ സുഹാർത്തികയും നൽകിയ ഹർജിയിൽ തീർപ്പ് നൽകിയാണ് കോടതിയുടെ ഉത്തരവ്. നാട്ടിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്ട്രേഷൻ അപേക്ഷ നൽകിയിട്ടും അത് സാധിക്കാത്ത സാഹചര്യത്തിലാണ് […]
Read more

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ഇടത്തരക്കാർക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകുമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിലെ പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും മോദിയുടെയും വാക്കുകൾ ഈ സൂചനകൾ നൽകുന്നു. രാഷ്ട്രപതി പ്രസംഗത്തിൽ 8 തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന പദം ഉപയോഗിച്ചത്. ഇടത്തരക്കാർക്ക് ഐശ്വര്യം ഉണ്ടാകട്ടെ എന്നാണ് നരേന്ദ്രമോദി ആശംസിച്ചത്. എന്നാൽ കേരളം 24000 കോടി രൂപയുടെ പാക്കേജ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എത്രകണ്ട് ഫലപ്രദമാകും […]
Read more

അണ്ടര്‍19 വനിതാ ടി20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

ക്വാലാലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റൺസ് നേടി. വിജയം തേടിയിറങ്ങിയ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. 29 പന്തില്‍ 35 റണ്‍സ് നേടിയ ഗൊങ്കടി തൃഷയുടെ വിക്കറ്റ് […]
Read more

പാർലമെൻ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് പ്രഖ്യാപനം നാളെ

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് മുതൽ തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷമാകും ധനമനത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ അവതരിപ്പിക്കുക. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.കേന്ദ്രത്തിൻ്റെ പൊതു ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. ‌ മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കാൻ പോകുന്നത്. എന്നാൽ തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി […]
Read more

കുംഭമേളയിലെ അപകടം: 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്‍റെ സ്ഥിരീകരണം

ന്യൂഡൽഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി സ്ഥിരീകരണം. 60 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും യുപി പൊലീസ് വ്യക്തമാക്കി. മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.പിന്നാലെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മരണസംഖ്യ ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റ പലരുടെയും […]
Read more

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി

വാട്സ്ആപ്പ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക് മീഡിയകളിലൂടെ പൊലീസിന് നോട്ടീസ് അയക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത 2023 പ്രകാരം, നോട്ടീസ് അനുവദനീയമായ രീതികളിലൂടെ മാത്രമേ നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. നോയിഡയിൽ അസിസ്റ്റൻ്റ് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ സതേന്ദർ കുമാറിന്റെ കേസിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം […]
Read more

രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങൾ കണ്ണൂരിൽ

കണ്ണൂർ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലയായി ഇത്തവണയും കണ്ണൂര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ആറ് വര്‍ഷം മുന്‍പ് ബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലയെ പിന്നിലാക്കിയാണ് കണ്ണൂര്‍ ഒന്നാമതായി എത്തിയത്. കണ്ണൂരിലെ ബ്രാഞ്ചുകളുടെയും ലോക്കല്‍ കമ്മിറ്റികളുടെയും എണ്ണം മൂന്ന് വര്‍ഷത്തിനിടെ 174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മിറ്റികളും കൂടിയതോടെ 3862 പേര്‍ കൂടി അംഗത്വം നേടി. 1,36,275 പേര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വര്‍ഗ ബഹുജന സംഘടനകളില്‍ ചേര്‍ന്നപ്പോള്‍ 29,51,370 പേര്‍ വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer