Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

പത്മശ്രീ പുരസ്കാരം: ആദ്യഘട്ട പട്ടിക പുറത്ത്, സംഗീതജ്ഞൻ വേലു ആശാനും നാടോടി ഗായിക ബാട്ടുൽ ബീഗത്തിനും പുരസ്കാരം

ദില്ലി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 31 പേർ ഉൾപ്പെടുന്ന പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതജ്ഞൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദ്രർ സിങ്ങ്, കുവൈത്തിലെ യോഗ പരിശീലക ഷെയ്ക് എ. ജെ. അൽ സഭാഹ, നടോടി ഗായിക ബാട്ടുൽ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവരുൾപ്പെടെ 31 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ഇതിനൊപ്പം രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയിൽ നിന്നുള്ള രണ്ട് മലയാളികൾ […]
Read more

ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു

പ്രയാഗ് രാജ്: ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. ഉത്തർപ്രദേശിലെ മഹാകുംഭമേളയിൽ പുണ്യ സ്നാനം നടത്തിയാണ് സന്യാസദീക്ഷ സ്വീകരിച്ചത്. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസ സ്വീകരിച്ച മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. വളരെ കാലമായി സിനിമാ മേഖലയിൽ നിന്ന് വിട്ടുനിന്ന മമത വിവാഹശേഷം കെനിയയിൽ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് 25 വർഷങ്ങൾക്ക് ശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിൽ എത്തിയത്. 2016ൽ താനേ യിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ […]
Read more

അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിലുടനീളം അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞു. അമുൽ ഗോൾഡ് -67, അമുൽ താസ -55 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഒരു ലിറ്റർ പായ്ക്കറ്റുകൾക്ക് മാത്രമാണ് വിലക്കുറവ്. 2024 ജൂണിൽ, അമുൽ പാലിന്റെ വില ലിറ്ററിന് രണ്ടുരൂപ കൂട്ടിയിരുന്നു. അമുൽ എന്ന ബ്രാൻഡിൽ പാലും പാലുത്‌പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്.) മാനേജിങ് ഡയറക്ടർ ജയൻ മേത്തയാണ് വില കുറച്ചതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ശരാശരി […]
Read more

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സയും മരുന്നും; വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ കൂടി അനുവദിച്ചതായി സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതോടെ, ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി അനുവദിച്ച മൊത്തം തുക 22 കോടി രൂപയായി. നഗരപ്രദേശങ്ങളിൽ കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്കുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്‌ക് സേവനങ്ങൾ എന്നിവ […]
Read more

ഇ ഡിയ്ക്ക് ഒരു ലക്ഷം രൂപ പിഴ; അനാവശ്യമായി കേസിൽ കുരുക്കുന്നത് അവസാനിപ്പിക്കണം: ബോംബെ ഹൈക്കോടതി

മുംബൈ: അനാവശ്യമായി ആളുകളെ കേസിൽ കുരുക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമവിധേയമായി പ്രവർത്തിക്കണമെന്നും ഇ.ഡിയോട് നിർദേശിച്ച് ബോംബെ ഹൈക്കോടതി. കൂടാതെ അന്വേഷണ ഏജൻസിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. സിവിൽ തർക്കം ക്രിമിനൽ കേസാക്കി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിനെയാണ് കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. വഞ്ചനക്കേസിൽ വിശദ പരിശോധനയില്ലാതെ ഇ.ഡി സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തെന്ന പരാതിയിൽ ആയിരുന്നു കോടതിയുടെ നിരീക്ഷണം. രാകേഷ് ജയിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ […]
Read more

ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി; ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാർ നടത്തിയത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ഡൽഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ല. ആശുപത്രി ആവശ്യങ്ങൾക്കായി ചിലവഴിച്ചു എന്ന് പറയുന്ന തുക രേഖകളിൽ മാത്രമാണെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു. മറ്റ് അഴിമതികൾ വരും […]
Read more

ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ

മുംബൈ: ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ ചുമതലയേറ്റു. നിര്‍മിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടിയുള്ള ചുമതലകളാണ് സജിത്തിനു നല്‍കിയിരിക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒ ആയിരുന്ന സജിത്ത് സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിൽ ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ഗല്ലപ് ഓര്‍ഗനൈസേഷന്‍, അഫിള്‍, ഗൂഗിള്‍ എന്നി വയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് […]
Read more

സിപിഎമ്മിന്റെ സാമ്പത്തിക കണക്ക്; വരവ് 167.63 കോടി, ചെലവ് 127.28 കോടി

ന്യൂഡൽഹി: 2023–24 സാമ്പത്തിക വർഷത്തെ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയും ചെലവ് 127.28 കോടി രൂപയും ആണെന്ന്കണക്ക്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ പരാമർശിക്കുന്നത്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 25.97 കോടി രൂപയുടെ വർധനയുണ്ടായി. 2023–24 ൽ സിപിഐയുടെ വാർഷിക വരുമാനം 19.54 കോടി രൂപയും ചെലവ് 13.80 കോടി രൂപയുമാണ്. 2022–23 ൽ നിന്ന് 4.22 കോടി രൂപയുടെ […]
Read more

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം […]
Read more

ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികളെ വധിച്ചു

റായ്പുർ: ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ​ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ വധിച്ചു. മാവോവാദി നേതാവും സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അം​ഗവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ,സി.ആർ.പി.എഫ്, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. 12 മാവോവാദികളാണ് ജനുവരി 16-ന്, ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer