Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ദില്ലി പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി; കേന്ദ്രത്തോടും റിപ്പോർട്ട് തേടി

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിനിടെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീംകോടതി. മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും അവ പൂർണമായി നിരോധിക്കരുതെന്ന് കോടതി നിർദേശിച്ചു. ക്രമസമാധാന നില തകരാറിലാകുന്നതുവരെ മെട്രോ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനവും പാടില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ അധികാരപരിധി മറികടന്ന് ക്രമസമാധാന നടപടികൾ നടപ്പാക്കാൻ പൊലീസിന് […]
Read more

ഭയപ്പെടുന്നവരോ പിന്മാറുന്നവരോ അല്ല തെരുവിലുള്ളത്: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നേരിട്ട ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എത്ര പൊലീസിനെ വിന്യസിച്ചാലും ബിജെപിയുടെയും ആർഎസ്എസിന്റെയും ആളുകളെ ഇറക്കിയാലും തെരുവിലുള്ള പ്രതിഷേധക്കാർ ഭയപ്പെടില്ലെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരും ബിജെപിയും പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്തോറും യുവാക്കളും വിദ്യാർഥികളും കൂടുതൽ ശക്തിയോടെ രംഗത്തിറങ്ങുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സമരം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി പൊലീസ് […]
Read more

‘ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുമ്പ് രാജ്യം കണ്ടിട്ടില്ല’: മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ. ഇന്ത്യക്ക് നാണക്കേടാണ് മോദിയെന്നും ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും അഭിജീത് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്. അതേസമയം, കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ വീഡിയോയുമായി യൂട്യൂബറും സാമൂഹിക മാധ്യമ പ്രവർത്തകനുമായ ധ്രുവ് റാഠിയും രംഗത്തെത്തി. തനിക്കെതിരെ നടന്നത് തട്ടിക്കൊണ്ടുപോകലാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും ധ്രുവ് […]
Read more

ഇന്നും സമരം തുടരും; പൊലീസ് കാവലില്‍ ഡല്‍ഹി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവർത്തകരോട് ജന്തർ മന്തറിൽ എത്താൻ വക്താവ് അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തു. ഇടതുപാർട്ടികളും പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐ, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളും ഇന്ന് തെരുവിലിറങ്ങും. ഡൽഹി പൊലീസിന്റെ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ അപ്രതീക്ഷിത സമരമുറകൾ സ്വീകരിക്കുമെന്ന് ഐസ നേതാവ് നേഹ ബോറ മുന്നറിയിപ്പ് നൽകി. സിപിഐഎമ്മും പ്രതിഷേധങ്ങളിൽ പങ്കെടുക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ […]
Read more

സിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് മുൻകരുതൽ നടപടി; പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകും എന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായിരുന്നുവെന്ന് ഡൽഹി പൊലീസ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നേതാക്കളെ കോടതിയിൽ ഹാജരാക്കിയതെന്നും പൊലീസ് അറിയിച്ചു. സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കണമെന്നും അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനവും പാലിക്കണമെന്നുമാണ് ജാമ്യത്തിലെ പ്രധാന വ്യവസ്ഥകൾ. അനുമതിയില്ലാതെ ജന്ദർ മന്തറിലും പരിസരങ്ങളിലും പ്രതിഷേധം […]
Read more

ഇത് ജനാധിപത്യം മരിക്കാതിരിക്കാനുള്ള പോരാട്ടം, കൊടിയുടെ നിറം നോക്കാതെ യുവത; അടിച്ചമർത്താൻ ഇറങ്ങിയവരിൽ BJP-RSS പ്രവർത്തകരും?

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളെ അടിച്ചമർത്താൻ കേന്ദ്രവും ഡൽഹി പൊലീസും ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും അവസാനിപ്പിക്കാൻ രാജ്യത്തെ യുവത ഒരുക്കമല്ലെന്ന് തന്നെയാണ് അറിയിക്കുന്നത്. ജനാധിപത്യം തോൽക്കാതിരിക്കാനുള്ള യുദ്ധങ്ങളാണ് ഡൽഹിയുടെ തെരുവിൽ തുടരുന്നത്. ജീവശ്വാസം പോലെ കരുതുന്ന അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള തെരുവുസമരത്തിൽ കൊടികളുടെ നിറംനോക്കാതെ അണിചേരുകയാണ് ജനസമൂഹം. മൗനം, മർദനം എന്ന പതിവ് ചേരുവകൾകൊണ്ട് പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങൾ യുവജനപ്രതിഷേധങ്ങൾക്കുമുന്നിൽ ഉരുകുന്നു. അതിനിടെ, ഇന്നലത്തെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ […]
Read more

ദില്ലി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്; ‘കൂലിപ്പട്ടാളത്തെപ്പോലെ പെരുമാറുന്നു’

ന്യൂഡൽഹി: ദില്ലി പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ പൊലീസും കേന്ദ്രസേനയും അതിക്രൂരമായാണ് ഇടപെടുന്നതെന്നും കൂലിപ്പട്ടാളത്തിന്റെ ഇടപെടലിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ മാധ്യമങ്ങൾ സാന്നിധ്യമുള്ളതിനാലാണ് ന്യൂഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തതെന്നും മറ്റ് മേഖലകളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഇടപെടലുണ്ടെന്ന ബിജെപിയുടെ ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുപ്പം പുലർത്തുന്നവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ബ്രിട്ടാസിന്റെ […]
Read more

‘ഇൻഡ്യ’യുടെ ഊഴം; നാളെ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. നാളെ സഖ്യകക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് ഡൽഹിയിൽ വമ്പൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിൽ ആശങ്കയുള്ള എല്ലാ ഇന്ത്യക്കാരും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് കെ.സി. വേണുഗോപാൽ അഭ്യർഥിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സഖ്യത്തിലെ നേതാക്കളുമായി ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം […]
Read more

പ്രവാസികൾ കഷ്ടപ്പെടും; ടിക്കറ്റ് നിരക്ക് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസും

പ്രവാസികള്‍ക്ക് ഇനി വിമാനയാത്രയ്ക്ക് ചെലവേറും. ഇന്‍ഡിഗോ നിരക്ക് കൂട്ടിയപ്പോൾ മറ്റ് എയർലൈനുകളിൽ പോകാം എന്ന കണക്കുകൂട്ടലിൽ ആയിരുന്നോ? എങ്കിൽ അതും നടക്കില്ല. മിഡില്‍ ഈസ്റ്റ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കണക്കാക്കിയാണ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്. 55 ഡോളറോളമാണ് (ഏകദേശം 200 ദിര്‍ഹത്തിലധികം) ഇരു വിമാനക്കമ്പനികളും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ആഭ്യന്തര സര്‍വീസുകളില്‍ 1,001 മുതല്‍ 1,500 കിലോമീറ്റര്‍ […]
Read more

ജന്തർ മന്തർ പ്രതിഷേധത്തിന് പണം എവിടെ നിന്ന്? ചോദ്യവുമായി VHP

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. സമരത്തിനായി വന്‍ തുകയാണ് ചെലവിടുന്നത്. സുരക്ഷാ സേനയുടെ സംരക്ഷണത്തിനായി ജനം കവചമായി മാറണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്തു. ഡല്‍ഹി നഗരം നിശ്ചലമായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തിനായി സുപ്രിം കോടതിയില്‍ വാദത്തിനായി പതിനഞ്ചോളം അഭിഭാഷകരെത്തിയതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. അവര്‍ ഒരു സിറ്റിങ്ങിനായി രണ്ടുകോടി രൂപവരെയാണ് വാങ്ങുന്നത്. ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix