Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

സെപ്റ്റിക് ടാങ്കിൽ കുടുങ്ങി 3 ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു. മുണ്ട്കയിലെ ഒരു ഫാക്ടറിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ ഒരാൾ കുടുങ്ങിയതിനെ തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും അപകടത്തിൽപെടുകയായിരുന്നു എന്നാണ് വിവരം. അപകടവിവരം ലഭിച്ച ഉടൻ ഫയർ സർവീസിന് വിവരം ലഭിച്ചെങ്കിലും, രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും മൂന്ന് പേരും ബോധരഹിതരായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ഇന്ദ്രജിത്ത്പുരിയിൽ നിന്നുള്ള അരുൾ, സന്ദീപ്, […]
Read more

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേര് ആദ്യമായി പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷന്‍ സിന്ദൂറിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുകള്‍ ആദ്യമായി പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്തത്. ദേശീയ യുദ്ധസ്മാരക വെബ്‌സൈറ്റിലെ റോള്‍ ഓഫ് ഓണര്‍ സെക്ഷനിലും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഓപ്പറേഷന്‍ സിന്ദൂറിനിടെ വീരമൃത്യു വരിച്ചത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് 10 ഇന്‍ഫന്‍ട്രി […]
Read more

വീണ്ടും മത്സരിക്കാന്‍ സ്റ്റാലിന്‍? തൃച്ചി ഈസ്റ്റില്‍ മത്സരിക്കുമെന്ന് സൂചന

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. മുഖ്യമന്ത്രി വിജയ് രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുള്ള തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ സ്റ്റാലിൻ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. തൃച്ചി വെസ്റ്റ് എം.എൽ.എ കെ.എൻ. നെഹ്‌റുവിന്റെ പരാമർശത്തിന് പിന്നാലെയാണ് ഇത്തരം അഭ്യൂഹങ്ങൾ ശക്തമായത്. സ്റ്റാലിൻ ഉടൻ തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഏത് മണ്ഡലത്തിൽ നിന്നാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അടുത്തിടെ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പരിഹസിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് […]
Read more

അങ്കണവാടിയിൽ രണ്ടുവയസുകാരനെ സഹപാഠി കടിച്ചുപരിക്കേൽപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സിഡ്‌കോയിലുള്ള പ്രീ സ്‌കൂളിൽ രണ്ടുവയസുകാരന് സഹപാഠിയുടെ കടിയേറ്റ് ഗുരുതര പരിക്ക്. അങ്കണവാടി ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ 22നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു വനിതാ കെയർടേക്കർ നാല് ആൺകുട്ടികളുമായി മുറിയിലിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അല്പസമയത്തിനുശേഷം ഒരു കുട്ടി പുറത്തുപോകാൻ ശ്രമിച്ചപ്പോൾ കെയർടേക്കർ ആ കുട്ടിയെയും കൂട്ടി പുറത്തേക്ക് പോവുകയും ബാക്കി മൂന്ന് കുട്ടികളെയും മുറിക്കുള്ളിലാക്കി വാതിൽ പൂട്ടുകയുമായിരുന്നു. മുറിയിൽ അദ്ധ്യാപകരോ മറ്റ് ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ ഭയന്നുപോയ […]
Read more

ബാനറിൽ പേര് രണ്ടാമതായി; ജില്ലാ കളക്ടറോട് ക്ഷോഭിച്ച് ടിവികെ വനിത മന്ത്രി

ചെന്നൈ: സർക്കാർ പരിപാടിയിലെ ബാനറിൽ പേര് രണ്ടാമതായി ഉൾപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ കളക്ടറോട് വേദിയിൽ വച്ച് പ്രതിഷേധിച്ച് തമിഴ്നാട്ടിലെ ടിവികെ വനിതാ മന്ത്രി. വനിത ക്ഷേമ മന്ത്രി കെ. ജഗദീശ്വരിയാണ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. വിരുദുനഗറിലെ സർക്കാർ പരിപാടിക്കിടെയായിരുന്നു സംഭവം. ബാനറിൽ വ്യവസായ മന്ത്രി കീർത്തനയുടെ പേര് ആദ്യവും ജഗദീശ്വരിയുടെ പേര് രണ്ടാമതുമായാണ് രേഖപ്പെടുത്തിയിരുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനാൽ തന്റെ പേര് മുകളിൽ വേണമെന്ന് ജഗദീശ്വരി വേദിയിൽ തന്നെ ആവശ്യപ്പെട്ടു. എന്നാൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ബാനർ തയ്യാറാക്കിയതെന്നായിരുന്നു […]
Read more

അയോധ്യ സംഭാവനാ തട്ടിപ്പ്; ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിക്കത്ത് സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. എസ്‌ഐടി റിപ്പോർട്ടിന് പിന്നാലെയാണ് ഇരുവരുടെയും രാജി. ഇതിനിടെ, തട്ടിപ്പ് കേസിൽ എട്ട് പ്രതികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന മൂന്ന് ജീവനക്കാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ചമ്പത് റായിയുടെ അടുത്ത സഹായി ഉൾപ്പെടെയുള്ള ജീവനക്കാരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ടിനു യാദവ്, അനിരുദ്ധ് മിശ്ര, ലവ്കുശ് […]
Read more

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി സർക്കാർ; പ്രധാന വകുപ്പുകളിൽ മാറ്റമുണ്ടായേക്കും

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി നരേന്ദ്ര മോദി സർക്കാർ. പ്രധാനപ്പെട്ട വകുപ്പുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവരെ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് സൂചന. ധനമന്ത്രി നിർമ്മല സീതാരാമനെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ശിവസേന ഷിന്‍ഡെക്കും തൃണമൂൽ കോൺഗ്രസും മന്ത്രിസഭയിൽ പുതിയ പ്രതിനിധിത്വം നേടുമെന്നതും റിപ്പോർട്ടുകളിൽ പറയുന്നു. എഎപി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ, […]
Read more

അടിയന്തരാവസ്ഥ മാത്രമല്ല എസ്‌ഐആറും; പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ എസ്‌ഐആർ ഉൾപ്പെടുത്തി. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയായി എസ്‌ഐആറിനെ വിശദീകരിക്കുന്ന ഭാഗമാണ് പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘Understanding Society: India and Beyond’ എന്ന പാഠപുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും എസ്‌ഐആറും സംബന്ധിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുകയും ഒരാളെയും ഒഴിവാക്കാതിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പുസ്തകത്തിൽ പറയുന്നു. ഇല്ലാത്ത വോട്ടുകളും ഇരട്ട വോട്ടുകളും നീക്കം ചെയ്ത് വോട്ടർ പട്ടിക […]
Read more

അയോധ്യ സംഭാവന തട്ടിപ്പ്; എട്ട് പ്രതികള്‍ യുപി പൊലീസിന്റെ പിടിയില്‍

ലഖ്‌നൗ: അയോധ്യയിലെ സംഭാവന തട്ടിപ്പ് കേസിൽ എട്ട് പ്രതികളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മൂന്ന് ജീവനക്കാരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ഇപ്പോഴാണ് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത സഹായി ഉൾപ്പെടെയുള്ള എട്ട് ജീവനക്കാരാണ് അറസ്റ്റിലായത്. ടിനു യാദവ്, അനിരുദ്ധ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര എന്നിവരാണ് പ്രതികൾ. ചമ്പത്ത് റായിയുടെ അസിസ്റ്റന്റായ […]
Read more

ട്രാക്സ്യൂട്ടും സ്നീക്കറും സൺ​ഗ്ലാസും ധരിച്ച് മുഖ്യമന്ത്രി വിജയ്; മറീന ബീച്ചിൽ ആറ് കിലോമീറ്റർ കൂട്ടയോട്ടം

ചെന്നൈ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന കൂട്ടയോട്ടത്തിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകി. മറീന ബീച്ചിൽ നടന്ന പരിപാടിയിൽ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വിജയ് സ്വയം ഓട്ടത്തിൽ പങ്കെടുത്തു. “സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്” എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തൗസൻറ് ലൈറ്റ്സിൽ നിന്ന് മറീന ബീച്ച് വരെ ഏകദേശം ആറു കിലോമീറ്റർ ദൂരത്തിലാണ് ഓട്ടം സംഘടിപ്പിച്ചത്. ട്രാക്സ്യൂട്ട്, സൺഗ്ലാസ്, സ്നീക്കർ എന്നിവ ധരിച്ചെത്തിയ മുഖ്യമന്ത്രിയുടെ പങ്കാളിത്തം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix