Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ 33 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വൈശാഖ് ഫ്ലാറ്റിലെത്തിയത്. നടി വീട്ടിലില്ലാത്ത സമയത്ത് ഇയാൾ സീലിങ് ഫാനിൽ തൂങ്ങി മരിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന ഉടൻ ആർആർ നഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ […]
Read more

ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രവർത്തകന് മർദനം; കർശന നടപടി ആവശ്യപ്പെട്ട് സിജെപി

ന്യൂഡൽഹി: സിജെപി പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം. കുറ്റക്കാർക്കെതിരെ വധശ്രമം അടക്കം ചുമത്തി കേസെടുക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തിനിടെയാണ് ചൊവ്വാഴ്ച രാത്രി സംഭവം ഉണ്ടായത്. ആക്രമണത്തിൽ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റതായാണ് പാർട്ടി ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ പരിക്കേറ്റയാളുടെ മകൾ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിന്റെ […]
Read more

പാസ്പോർട്ട് ഒരു പൗരത്വ രേഖയല്ലെന്ന് കേന്ദ്രം; യാത്ര ചെയ്യാൻ വേണ്ടി മാത്രമുള്ളത്

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് വെറുമൊരു ‘യാത്രാരേഖ’ മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന വേളയിൽ പാസ്‌പോർട്ട് ഒരാളുടെ ദേശീയതയെ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതിനെ പൗരത്വ അവകാശങ്ങൾ സ്ഥാപിക്കാനുള്ള രേഖയായി കാണാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. 14-ാമത് പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ചായിരുന്നു മന്ത്രാലയത്തിന്റെ ഈ പ്രതികരണം. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായുള്ള പ്രത്യേക തീവ്ര പുനരവലോകനം നടക്കുന്ന പശ്ചാത്തലത്തിൽ, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ അത് ചോദ്യം ചെയ്യാൻ പാസ്‌പോർട്ട് തെളിവായി ഉപയോഗിക്കാനാകുമോ […]
Read more

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

ന്യൂഡൽഹി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുന്ന കത്തും കേന്ദ്രം അയച്ചിട്ടുണ്ട്. യുദ്ധകാലത്തിന് മുൻപുള്ള നിലപാട് പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടർന്നും ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായി ലഭിക്കുന്ന സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം മുൻപ് വെട്ടിക്കുറച്ചിരുന്നു. ഒരു കുടുംബത്തിന് വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം […]
Read more

35 കിലോ സൗജന്യ അരി ഇനി എല്ലാ മഞ്ഞക്കാര്‍ഡിനും ഇല്ല

ന്യൂഡൽഹി: രാജ്യത്തെ അതി ദരിദ്രരായ കുടുംബങ്ങൾക്ക് വേണ്ടിയുള്ള അന്ത്യോദയ അന്ന യോജന മഞ്ഞ റേഷൻ കാർഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യും. നിലവിൽ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നൽകുന്ന രീതിയാണ് മാറുന്നത്. പകരം ഓരോ അംഗത്തിനും 7കിലോ ഗ്രാം വീതം നൽകും. എന്നാൽ, ഒരുകുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും.
Read more

ശൈശവ വിവാഹം തടയാൻ കല്യാണക്കുറിയിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്ട്ര

മുംബൈ: ശൈശവ വിവാഹങ്ങൾ തടയുന്നതിനായി വിവാഹ ക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി ഉൾപ്പെടുത്തുന്ന നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ. വനിതാ-ശിശു വികസന മന്ത്രി അദിതി തത്കരെ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ പൂർണമായും തടയുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ബിജെപി അംഗം അതുൽ ഭട്ഖൽകർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നൽകിയത്. വിവാഹ ക്ഷണക്കത്തുകളിൽ ജനന തീയതി രേഖപ്പെടുത്തുന്ന രീതി രാജസ്ഥാൻ സർക്കാർ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. […]
Read more

50 വര്‍ഷങ്ങള്‍ക്ക് ശേഷം; ആദ്യമായി NCERT പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥയും ഉള്‍പ്പെടുത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി അടിയന്തരാവസ്ഥയെ എൻസിഇആർടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷങ്ങൾക്ക് ശേഷമാണ് വിഷയത്തെ ഔദ്യോഗിക പാഠഭാഗമായി ഉൾപ്പെടുത്തുന്നത്. ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്. “Understanding Society: India and Beyond” എന്ന ഭാഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉൾപ്പെടുത്തിയിരിക്കുന്നത്. NCERT തയ്യാറാക്കിയ പാഠഭാഗത്തിൽ 1975–77 കാലഘട്ടത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന് നേരിട്ട വലിയ വെല്ലുവിളികളിൽ ഒന്നായാണ് വിലയിരുത്തുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ തുടങ്ങിയ പശ്ചാത്തലത്തിലാണ് […]
Read more

മനോഹരമായ ഇന്‍റീരിയർ, ആധുനിക സൗകര്യങ്ങൾ; വൈറലായി വന്ദേ ഭാരത് സ്ലീപ്പർ

മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ പദ്ധതികളിലൊന്നായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വീണ്ടും വാർത്തകളിൽ ഇടം നേടി. മുംബൈ– ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കാനിരിക്കുന്ന ട്രെയിനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രാപ്രേമികളുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞത്. ആധുനിക ഇന്റീരിയർ ഡിസൈൻ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, പ്രീമിയം നിലവാരത്തിലുള്ള സംവിധാനങ്ങൾ എന്നിവയാണ് ഈ ട്രെയിനിന്റെ പ്രധാന പ്രത്യേകതകൾ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രാനുഭവത്തിൽ വലിയ […]
Read more

എബോള; ഇന്ത്യയിലെത്തുന്നവർക്ക് ഇനി ‘എയർ സുവിധ’ ഓൺലൈൻ ഫോം

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകും. മുൻപ് ഉപയോഗിച്ചിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ സംവിധാനമാണ് നടപ്പാക്കുന്നത്. എബോള വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ […]
Read more

കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്നു വീണു

കൊൽക്കത്ത: കൊൽക്കത്തയിലെ താരാതല പ്രദേശത്ത് നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെയാണ് പ്രമുഖ വ്യവസായിക മേഖലയായ താരാതലയിൽ അപകടം ഉണ്ടായത്. വൻ ശബ്ദത്തോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടസമയത്ത് 50 മുതൽ 60 വരെ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ 21 പേരെ രക്ഷപ്പെടുത്തി. 15 പേരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ എന്‍ഡിആര്‍എഫും സംഘവും സൈന്യവും സ്ഥലത്തെത്തിയതായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix